4990 രൂപയ്ക്ക് ടാബ്ലറ്റുമായി ഡോമൊ
കുറഞ്ഞ വിലയില്‍ ടാബ്ലറ്റുകള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ കുറഞ്ഞ വിലയിലാണ് പല കമ്പനികളും ടാബ്ലറ്റുകള്‍ പുറത്തിറക്കുന്നത്. ഈ നിരയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയത് ഡൊമൊ എന്ന ആഭ്യന്തര ടാബ്ലറ്റ് നിര്‍മാണ കമ്പനിയാണ്.
4990 രൂപയാണ് ഡൊമൊയുടെ ഏറ്റവും പുതിയ സ്ലേറ്റ് X14 എന്ന 7 ഇഞ്ച് ടാബ്ലറ്റിന്റെ വില. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇന്‍ഫിബീമില്‍ ഇത് 3990 രൂപ മാത്രമാണ്. ലാവ ഇ- ടാബ് വെലോ പ്ലസ്, മെര്‍കുറി mടാബ് സ്റ്റാര്‍, HCL ME U3 തുടങ്ങി കുറഞ്ഞ വിലയില്‍ ടാബ്ലറ്റ് അവതരിപ്പിച്ച കമ്പനികള്‍ക്കെല്ലാം ഡൊമൊയുടെ പുതിയ ടാബ്ലറ്റ് ഭീഷണിയാകുമെന്ന ഉറപ്പാണ്.
ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ഡൊമൊ സ്ലേറ്റ് X14-ന്റെ പ്രത്യേകതകള്‍ പരിശോധിക്കാം.
7 ഇഞ്ച് വലിപ്പമുള്ള LCD ബാക്‌ലിറ്റ് ഗ്ലോസി വൈഡ്‌സ്‌ക്രീന്‍, മള്‍ടിടച്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ്. 800-480 പിക്‌സല്‍ റെസല്യൂഷന്‍. ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2.2 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റില്‍ 1 GHz കോര്‍ടെക്‌സ് A8 പ്രൊസസറാണ് ഉള്ളത്. 512 എം.ബി. റാമുമുണ്ട്.
2 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുണ്ടെങ്കിലും പിന്‍വശത്ത് കാമറയില്ല. 4 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് 32 ജി.ബി.വരെ മെമ്മറികാര്‍ഡ് ഉപയോഗിച്ച വികസിപ്പിക്കാന്‍ കഴിയും. 3000 mAh പോളിമര്‍ ബാറ്ററി 3 മുതല്‍ 5 മണിക്കൂര്‍ വരെ ഉപയോഗസമയം നല്‍കുന്നുണ്ട്.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
പിന്‍വശത്ത് കാമറയില്ലാത്തതും വോയിസ് കോളിംഗ് സംവിധാനമില്ലാത്തതും ടാബ്ലറ്റിന്റെ പോരായ്മകളാണ്.
ഡൊമൊ സ്ലേറ്റ് X14-ന് വെല്ലുവിളി ഉയര്‍ത്തുന്ന സമാന ശ്രേണിയില്‍ പെട്ട മാറ്റ്് ടാബ്ലറ്റുകള്‍ ഒന്നു കണ്ടുനോക്കാം.

ലാവ ഇ-ടാബ് വെലോ പ്ലസ്
800-480 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 7 ഇഞ്ച് ഡിസ്‌പ്ലെ
1 GHz കോര്‍ടെക്‌സ് A8 സിംഗിള്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ഓപ്പറേറ്റിംഗ് സിസ്റ്റം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
ഫ്രണ്ട് കാമറ
2500 mAh ബാറ്ററി

HCL ME U3
800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് മള്‍ടിടച്ച് കപ്പാസിറ്റീവ് ടച്ച സ്‌ക്രീന്‍.
1 GHz ARM കോര്‍ടെക്‌സ് A9 പ്രൊസസര്‍
512 എം.ബി. DDR3 RAM
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
പിന്‍വശത്ത് 2 എം.പി. കാമറ
വീഡിയോ ചാറ്റിംഗ് സൗകര്യത്തോടു കൂടിയ 0.3 എം.പി. ഫ്രണ്ട് കാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
3100 mAh Li-Polymer ബാറ്ററി

മെര്‍കുറി mTAB സ്റ്റാര്‍
7 ഇഞ്ച് മള്‍ടി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ
1024-600 പിക്‌സല്‍ റെസല്യൂഷന്‍
1 GHz കോര്‍ടെക്‌സ് A9 ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
4 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് 32 ജി.ബി. വരെ വികസിപ്പിക്കാം.
2 എം.പി. പിന്‍കാമറ
0.3 എം.പി. ഫ്രണ്ട് കാമറ
3000 mAh ബാറ്ററി

Zebpad 7c
7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
800-600 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.0.4 ICS ഓപ്പറേറ്റിംഗ് സിസ്റ്റം
2 എം.പി. റിയര്‍ കാമറ
VGA ഫ്രണ്ട് കാമറ
8 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
3200 mAh ബാറ്ററി

ബി.എസ്.എന്‍.എല്‍ പെന്റ IS701C
7 ഇഞ്ച് TFT LCD മള്‍ടി ടച്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
1 GHz ARM കോര്‍ടെക്‌സ് A8 പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
0.3 എം.പി. പിന്‍ കാമറ
3000 mAh ലിതിയം- പോളിമര്‍ ബാറ്ററി

ഡൊമൊ സ്ലേറ്റ് X14
മറ്റു ടാബ്ലറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ മേന്മയോ കുറവോ ഡൊമൊ സ്ലേറ്റിന് ഉള്ളതായി പറയാന്‍ കഴിയില്ല. എങ്കിലും വിലയില്‍ നേരിയ കുറവുണ്ട്.



Click it and Unblock the Notifications