ഫേസ്ബുക്ക് പ്രൊഫൈലില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ "പണി പാളുന്ന"തെങ്ങനെ...!

Written By:

ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പര്‍ കൂടി ചേര്‍ക്കുന്നതിനുളള ഓപ്ഷന്‍ നിലവിലുണ്ട്. എന്നാല്‍ എഫ്ബി പ്രൊഫൈലിന് പൂര്‍ണത കൈവരുത്താന്‍ മൊബൈല്‍ നമ്പര്‍ കൂടി നല്‍കുന്നതിന് പുറകില്‍ പല അപകടങ്ങളാണ് പതിയിരിക്കുന്നത്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പ്രൊഫൈലില്‍ നിങ്ങള്‍ മൊബൈല്‍ നമ്പര്‍ കൂടി നല്‍കിയിട്ടുണ്ടെങ്കില്‍ സെര്‍ച്ച് ബാറില്‍ വെറുതെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് നിങ്ങളുടെ പ്രൊഫൈല്‍ ആര്‍ക്ക് വേണമെങ്കിലും കൈവശപ്പെടുത്താവുന്നതാണ്.

 

2

പ്രൈവസി സെറ്റിങ്‌സില്‍ എത്ര മുന്‍ കരുതല്‍ എടുത്തിട്ടുണ്ടെങ്കില്‍ പോലും, നിങ്ങളുടെ പ്രൊഫൈലില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളുടെ പ്രൊഫൈല്‍ ആക്‌സസ് ചെയ്യാവുന്നതാണെന്നാണ് പുതിയ കണ്ടെത്തല്‍.

 

3

ഇത്തരത്തില്‍ പ്രൊഫൈല്‍ ആക്‌സസ് ചെയ്ത് സൈബര്‍ ക്രമിനലുകള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുളള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

4

Salt.agency എന്ന സ്ഥാപനത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ റെസാ മൊയിയാന്‍ഡിന്‍ ആണ് ഈ വീഴ്ച ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

5

കൂടാതെ എഫ്ബി പ്രൊഫൈലില്‍ മൊബൈല്‍ നമ്പര്‍ കൂടി ഉണ്ടെങ്കില്‍ നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്താനും എളുപ്പമാണ്.

 

6

അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലും ഉളള വിവിധ മൊബൈല്‍ നമ്പറുകള്‍ ഫേസ്ബുക്ക് സെര്‍ച്ച് ബാറില്‍ നല്‍കിയപ്പോള്‍ നൂറ് കണക്കിന് പ്രൊഫൈല്‍ വിശദാംശങ്ങളാണ് റെസായ്ക്ക് ലഭിച്ചത്.

 

7

കൂടാതെ ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ വച്ച് മാര്‍ക്കറ്റ് സ്റ്റഡി പോലുളള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുളള സാധ്യതയും ഏറുന്നു.

 

8

മാര്‍ക്കറ്റ് സ്റ്റഡി പോലുളള കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുമ്പോള്‍ ഉപയോക്താക്കളെ ഉപഭോഗ വസ്തുക്കളായി മാറ്റുകയാണ് ചെയ്യുന്നത്.

 

9

ഏപ്രിലില്‍ ഈ വീഴ്ച ഫേസ്ബുക്കിനെ അറിയിച്ചിരുന്നെന്നും ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും റെസാ പറയുന്നത്.

 

10

എഫ്ബി ഉപയോക്താക്കളുടെ ചിത്രങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ചില വെബ്‌സൈറ്റുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ കഴിഞ്ഞ വര്‍ഷമാണ് യുഎസ്സിലെ റാന്‍ഡ് കോര്‍പറേഷന്‍ രംഗത്തെത്തിയത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Don’t add mobile number on your Facebook profile.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot