ജിയോ 4ജി ലാപ്‌ടോപ്പ് പ്രീ-ബുക്കിങ്ങില്‍, വ്യാജ ലിസ്റ്റുകള്‍!

Written By:

ഓരോ സെഗ്മെന്റിലും ജിയോയെ കുറിച്ച് പല വ്യാജ റിപ്പോര്‍ട്ടുകളുമാണ് ഇറങ്ങുന്നത്. ഇതിനാല്‍ നിങ്ങള്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നല്ല രീതിയില്‍ ജിയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിരിക്കണം.

ജിയോ ഓപ്പറേറ്ററുമാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് മറ്റു ടെലികോം കമ്പനികള്‍ ആവേശകരമായ ഓഫറുകളും സൗജന്യ ഡാറ്റ കോളുകളും കൊണ്ടു വന്നത്.

64ജിബി സ്റ്റോറേജ്, 16,900 രൂപ+ 6ജിബി റാം 6020എംഎഎച്ച് ബാറ്ററി ഇവര്‍ മത്സരം!

ജിയോ 4ജി ലാപ്‌ടോപ്പ് പ്രീ-ബുക്കിങ്ങില്‍, വ്യാജ ലിസ്റ്റുകള്‍!

ജിയോ ഡിറ്റിഎച്ച് സേവനം അതില്‍ ആറു മാസം സൗജന്യം, ജിയോ 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന ഫോണ്‍ അതും 999 രൂപ മുതല്‍ 1,499 രൂപയ്ക്കുളളില്‍, 4ജി സിം കാര്‍ഡ് സ്ലോട്ട് ഉള്‍പ്പെടെയുളള ജിയോ ലാപ്‌ടോപ്പ് എന്നിവയെ കുറിച്ച് ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ജിയോ ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ഉപയോക്താക്കള്‍ക്കിടയില്‍ വലിയ താരതമ്യം കണക്കിലെടുത്താല്‍ ജിയോ ഓഫറുകള്‍ സംബന്ധിച്ചുളള ഇന്റര്‍നെറ്റ് കണക്കുകള്‍ വര്‍ദ്ധിക്കുന്നതിനായി അഴിമതിയും വ്യാജ വാര്‍ത്തകളും വര്‍ദ്ധിച്ചു വരുകയാണ്.

ജിയോ ലാപ്‌ടോപ്പിന്റെ വ്യാജ ലിസ്റ്റ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി പരക്കുന്നുണ്ട്. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാപ്‌ടോപ്പ് പ്രീ-ബുക്കിങ്ങ് ആരംഭിച്ചു

www.buyredmi.com/jiolaptop/ എന്ന വെബ്‌സൈറ്റില്‍ ജിയോ ലാപ്‌ടോപ്പിന്റെ പ്രീബുക്കിങ്ങ് ആരംഭിച്ചു എന്നാണ് പറയുന്നത്. ഇതില്‍ 1.2 മില്ല്യന്‍ ഉപഭോക്താക്കളാണ് പ്രീ-ബുക്കിങ്ങിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യാനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ എല്ലാം ചോദിക്കുന്നതാണ്.

മികച്ച ഫോണുകള്‍ക്ക് 64 ബിറ്റ് സിപിയു, വില 10,000 രൂപയില്‍ താഴെ!

5000 രൂപ ക്യാഷ് ഓണ്‍ ഡലിവറി

എല്ലാവര്‍ക്കും അറിയാം ജിയോ ലാപ്‌ടോപ്പ് ഇറങ്ങുകയാണെങ്കില്‍ മറ്റെല്ലാ ലാപ്‌ടോപ്പുകളില്‍ നിന്നും വളരെ വില കുറഞ്ഞതായിരിക്കും എന്ന്. ഈ വ്യാജ വാര്‍ത്ത ഇങ്ങനെയാണ്, ജിയോ ലാപ്‌ടോപ്പ് നിങ്ങളുടെ വീട്ടു പടിക്കല്‍ തന്നെ എത്തിക്കും കൂടാതെ 5000 രൂപ ക്യാഷ് ഓണ്‍ ഡലിവറിയും നല്‍കുന്നുണ്ട് എന്നുമാണ്.

1TB ഹാര്‍ഡ് ഡിസ്‌ക്ക്?

വ്യാജ സൈറ്റില്‍ ഇങ്ങനേയും പറയുന്നുണ്ട്, ലാപ്‌ടോപ്പ് പ്രീ ബുക്കിങ്ങ് ചെയ്യുമ്പോള്‍ 1TB ഹാര്‍ഡ് ഡിസ്‌ക്കും 4ജിബി റാമും നല്‍കുന്നുണ്ട് എന്ന്.

4ജി സിം കാര്‍ഡ് സ്ലോട്ട്

ഈ മാസം ആദ്യം തന്നെ ജിയോ ലാപ്‌ടോപ്പിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. അതില്‍ പറഞ്ഞിരുന്നു 4ജി വോള്‍ട്ട് കണക്ടിവിറ്റിയും 4ജി സിംകാര്‍ഡ് സ്ലോട്ടും നല്‍കുന്നുണ്ടെന്ന്. കൂടാതെ 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമാണെന്നാണ്.

നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!

ജിയോ ആപ്‌സ് ഉള്‍പ്പെടുന്ന ജിയോ ലാപ്‌ടോപ്പ്

ജിയോ ലാപ്‌ടോപ്പില്‍ സിം കാര്‍ഡ് സ്ലോട്ട് ഇടതു ഭാഗത്തായാണ് കാണുന്നത്, കൂടാതെ ലാപ്‌ടോപ്പ് റണ്‍ ചെയ്യുന്നത് വിന്‍ഡോസ് 10ലുമാണ്.

ജിയോ ഡിറ്റിഎച്ചിന്റെ റിപ്പോര്‍ട്ടുകള്‍

ഞങ്ങള്‍ക്കു കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം ജിയോ ഡിറ്റിഎച്ച് കൊണ്ടു വരുന്നത് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ടെക്‌നോളജി ഉപയോഗിച്ചാണ്. ഏപ്രിലിനു ശേഷം എത്രയും പെട്ടന്നു തന്നെ ജിയോ ഡിറ്റിഎച്ച് എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ജിയോ ഡിറ്റിഎച്ച് ചാനലുകള്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഡിറ്റിഎച്ച് 432 ചാനലുമായാണ് എത്തുന്നത്. അതില്‍ 350 സാധാരണ എച്ച്ഡി ചാനലുകളും 50 എച്ച്ഡി ചാനലുകള്‍ 4K റെസെല്യൂഷനിലും കാണാം. ഇപ്പോള്‍ നിലവില്‍ കളര്‍ ടിവി, സോണി, സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്, സീ നെറ്റ്‌വര്‍ക്ക്, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ്, ടെന്‍ സ്‌പോര്‍ട്ട്‌സ്, ഡിഡി സ്‌പോര്‍ട്ട്‌സ്, എബിപി, സീ ന്യൂസ്, ആജ് തക്, ഇന്ത്യ ന്യൂസ് കൂടാതെ മിക്കവാറും എല്ലാ പ്രാദേശിക ചാനലുകളും ഇംഗ്ലീഷ് മൂവി ചാനലുകളും ഉണ്ട്. ഭാവിയില്‍ ഇനിയും ചാനലുകള്‍ കൊണ്ടു വരാനാണ് ജിയോ ലക്ഷ്യമിടുന്നത്.

ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് സ്പീഡ് വര്‍ദ്ധിപ്പിക്കാം ഈ ടിപ്‌സിലൂടെ!

ജിയോ ഡിറ്റിഎച്ച് വില

180 രൂപ മുതല്‍ 200 രൂപയ്ക്കുളളില്‍ പ്രതിമാസ റീച്ചാര്‍ജജ് പ്ലാന്‍ ആക്കാനാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നു. 4ജി സേവനത്തില്‍ വച്ചു നോക്കുമ്പോള്‍ ഇതാണ് ഏറ്റവും വില കുറഞ്ഞ പ്ലാന്‍ എന്നു കരുതാം.

ജിയോ ഡിറ്റിഎച്ച് വെല്‍ക്കം ഓഫര്‍

ജിയോ ഇന്റര്‍നെറ്റ് പ്ലാനും മൂന്നു മാസത്തെ വെല്‍ക്കം ഓഫറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ജിയോ ഡിറ്റിഎച്ച് ആറു മാസത്തെ വെല്‍ക്കം ഓഫര്‍ നല്‍കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജിയോ ഡിറ്റിഎച്ച് പാക്കുകള്‍

ഇൗ പറയുന്ന പാക്കുകളാണ് ജിയോ ഡിറ്റിഎച്ച് കൊണ്ടു വരാന്‍ പോകുന്നത്.

. ജിയോ ഡിറ്റിഎച്ച് ബെയിസിക് ഹോം പാക്ക്

. ജിയോ സില്‍വര്‍ ഡിറ്റിഎച്ച്

. ജിയോ ഡിറ്റിഎച്ച് ഗോള്‍ഡ് പാക്ക്

. ജിയോ പ്ലാറ്റിനം പാക്ക് ഫോര്‍ ഡിറ്റിഎച്ച്

. ജിയോ ഡിറ്റിഎച്ച് മൈ പ്ലാന്‍സ്

ജിയോ ഡിറ്റിഎച്ച് പ്ലാനുകള്‍ക്ക് വരുമെന്നു പ്രതീക്ഷിക്കുന്ന വിലകള്‍

. നോര്‍മല്‍ പാക്ക് 49-55 രൂപയ്ക്കുളളില്‍
. എച്ച്ഡി സ്‌പോര്‍ട്ട് ചാനല്‍ - 60-69 രൂപയ്ക്കുളളില്‍
. വാല്യൂ പ്രൈം ചാനല്‍- 120-150 രൂപയ്ക്കുളളില്‍
. കിഡ്‌സ് ചാനല്‍ - 180-190 രൂപയ്ക്കുളളില്‍
. മൈ ഫാമിലി പാക്ക് - 50-54 രൂപയ്ക്കുളളില്‍
. മൈ സ്‌പോര്‍ട്ട്‌സ് - 159-169 രൂപയ്ക്കുളളില്‍
. ബിഗ് അള്‍ഡ്രാ പാക്ക് - 199-250 രൂപയ്ക്കുളളില്‍
. ഡൂം - 99-109 രൂപയ്ക്കുളളില്‍

3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!

ജിയോ ഡിറ്റിഎച്ച് സൗത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലക്ഷ്യമിടുന്നത്

. സൗത്ത് ഇന്ത്യന്‍ വാല്യൂ പാക്ക് - 120-130 രൂപയ്ക്കുളളില്‍
. സൗത്ത് മാക്‌സിമം - 134-145 രൂപയ്ക്കുളളില്‍
. മൈ സ്‌പോര്‍ട്ട്‌സ് - 145-150 രൂപയ്ക്കുളളില്‍
. മെഗാ പാക്ക് - 199- 299 രൂപയ്ക്കുളളില്‍

കൂടുതല്‍ വായിക്കാന്‍

കിടിലന്‍ മത്സരം, നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും? അറിയേണതെല്ലാ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We say this as the service provider has already left a great impact in the Indian telecom arena with its Jio 4G services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot