Home
News

രാത്രി മുഴുവൻ ഫോൺ കുത്തിയിടരുത്; നിങ്ങളുടെ ഫോണിൽ ചെയ്ത് കൂടാത്ത കാര്യങ്ങൾ

ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് യൂസേഴ്സിന് പരിക്ക് പറ്റുന്ന സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. അടുത്തിടെ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ഇതിന് മുമ്പ് പല തവണ നോർഡ് 2 പൊട്ടിത്തെറിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം ഉപയോക്താക്കളെ കുറ്റം പറഞ്ഞ് തടിയൂരുകയാണ് കമ്പനി ചെയ്യാറുള്ളത്. തങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ സുരക്ഷിതമാണെന്നും കമ്പനി നിലപാട് സ്വീകരിക്കുകയും ചെയ്യും. ഇപ്പോഴത്തെ സംഭവത്തിന് പിന്നാലെ സ്മാർട്ട്ഫോണുകളുടെ സുരക്ഷ സംബന്ധിച്ച് വീണ്ടും ചർച്ചകൾ ഉയരുകയാണ്.

വൺപ്ലസ്

തങ്ങളുടെ എല്ലാ ഡിവൈസുകളും ധാരാളം സുരക്ഷാ പരിശോധനകളും ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കലും കഴിഞ്ഞിട്ടാണ് വിപണിയിൽ എത്തുന്നത് എന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. എല്ലാ ബ്രാൻഡുകളും ഇത്തരം പരിശോധനകൾ നടത്താറുണ്ട് എന്നതാണ് വാസ്തവം. പല തലങ്ങളിലുള്ള പ്രഷർ, ഇംപാക്ട് ടെസ്റ്റുകളും നടക്കാറുണ്ട്. ചിലപ്പോഴെങ്കിലും ഇതൊന്നും ഫലവത്താകാറില്ലെന്ന് നാം നേരത്തെയും മനസിലാക്കിയിട്ടുണ്ട്. സാംസങ്ങിന്റെ കുപ്രസിദ്ധമായ ഗാലക്സി നോട്ട് 7 ഓർമയില്ലേ. ഇറങ്ങിയ ഫോണുകളെല്ലാം പടക്കം പൊട്ടുന്നത് പോലെ പൊട്ടിത്തെറിച്ചതാണ് നോട്ട് 7ന്റെ കഥ. ഒടുവിൽ ഗ്ലോബൽ ലോഞ്ച് നടന്ന് ദിവസങ്ങൾക്കകം എല്ലാ ഫോണുകളും കമ്പനി തിരിച്ചുവിളിക്കേണ്ടി വന്നു. ഫോൺ ഓവർഹീറ്റ് ആകുന്നതായിരുന്നു അപകടങ്ങൾക്ക് പിന്നിലെ കാരണം.

സ്മാർട്ട്ഫോൺ

ഫോണുകൾ പൊട്ടിത്തെറിക്കുന്നതിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. ഒന്ന് കമ്പനികളുടെ ഭാഗത്ത് നിന്ന് വരുന്ന വീഴ്ചകളും ഒരു കാരണമാകാം. ഗുണനിലവാര പരിശോധനയിൽ ഉണ്ടാകുന്ന വീഴ്ചകൾ ആണിത്. മറ്റ് ചില അപകടങ്ങൾക്ക് കാരണം ഉപയോക്താക്കളുമാവാം. സ്മാർട്ട്ഫോൺ ഒരു ഇലക്ട്രോണിക് ഡിവൈസ് ആണെന്നും അതിൽ നിന്നും അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നമ്മൾ മനസിലാക്കാറില്ല. അലസവും അപകടകരമായ ഉപയോഗവുമാണ് ഭൂരിപക്ഷം അപകടങ്ങൾക്കും കാരണമാകുന്നത്. ഫോൺ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വളരെ സാധാരണമായതിനാൽ, അത്തരം അപകടങ്ങളുടെ ചില കാരണങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്.

 നിങ്ങളുടെ ഫോണിൽ ഈ അഞ്ച് കാര്യങ്ങൾ ചെയ്യാതിരിക്കുക

നിങ്ങളുടെ ഫോണിൽ ഈ അഞ്ച് കാര്യങ്ങൾ ചെയ്യാതിരിക്കുക

ബാറ്ററി ഡാമേജ് അവഗണിക്കാതിരിക്കുക

ഫോൺ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് കേടായ ബാറ്ററിയാണ്. നമ്മുടെ കയ്യിൽ നിന്നും പലപ്പോഴും ഫോൺ താഴെ വീഴാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബാറ്ററിക്ക് ഡാമേജ് സംഭവിച്ചേക്കാം. ഡാമേജ് സംഭവിച്ച ബാറ്ററി ഷോർട്ട് സർക്യൂട്ട്, ഫോണിന്റെ ഓവർഹീറ്റിങ് എന്നിവയ്ക്കും കാരണമാകും. ഭൂരിപക്ഷം സമയത്തും ബാറ്ററി കേടായി തുടങ്ങിയിട്ടുണ്ടെങ്കിൽ നമ്മുക്ക് തിരിച്ചറിയാൻ കഴിയും. കേടായ ബാറ്ററി ചെറുതായി വീർത്ത് വരുന്നതായി കാണാം. ഇത് പിൻ പാനലിൽ നോക്കുമ്പോൾ തിരിച്ചറിയാൻ കഴിയും. എപ്പോഴെങ്കിലും ബാറ്ററി വീർക്കൽ പ്രശ്‌നം കണ്ടാൽ, പൊള്ളലേറ്റതിന് മുമ്പ് നിങ്ങളുടെ ഫോൺ സർവീസ് സെന്ററിലേക്ക് കൊണ്ടുപോകുക എന്നത് മാത്രമാണ് പരിഹാര മാർഗം.

ബാറ്ററി

മറ്റ് ചാർജർ ഉപയോഗിക്കുന്നത്

ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങളുടെ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണിത്. ഔദ്യോഗിക ചാർജറുകൾ ഉപയോഗിക്കാൻ ബ്രാൻഡുകൾ എപ്പോഴും ഉപഭോക്താക്കളോട് നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഉപയോക്താക്കൾ ഭൂരിഭാഗം സമയങ്ങളിലും ഇത് അവഗണിക്കുന്നു. കമ്പനി ചാർജർ അല്ലാത്തവ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നത് എല്ലായ്പ്പോഴും അപകടകരമാണ്, കാരണം നിങ്ങളുടെ മൊബൈൽ ഡിവൈസിന് ആവശ്യമായ സവിശേഷതകൾ തേർഡ് പാർട്ടി ചാർജറുകളിൽ ഇല്ല. മിക്ക സന്ദർഭങ്ങളിലും, വിലകുറഞ്ഞതും അംഗീകൃതമല്ലാത്തതുമായ ചാർജറുകൾ ഫോണിനെ അമിതമായി ചൂടാക്കുകയും ബാറ്ററി ഉൾപ്പെടെയുള്ള ആന്തരിക ഘടകങ്ങളെ നശിപ്പിക്കുകയും ചെയ്യും.

ഫോണുകൾ

രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്നത്

രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്യുന്നത് ഫോൺ ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണമാകും. ഒറ്റ രാത്രി കൊണ്ട് നിങ്ങളുടെ മൊബൈൽ ഫോണുകൾ ചാർജറിൽ ഇടുന്ന ശീലം നമ്മിൽ മിക്കവർക്കും ഉണ്ട്, ഇത് യഥാർത്ഥത്തിൽ നിങ്ങളുടെ ഫോണിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. കൂടുതൽ നേരം ചാർജ് ചെയ്യുന്നത് അമിത ചൂടിലേക്കും ഷോർട്ട് സർക്യൂട്ടിലേക്കും ചിലപ്പോൾ പൊട്ടിത്തെറിയിലേക്കും നയിക്കുന്നു. ഇക്കാരണത്താൽ തന്നെ, ബാറ്ററി ചാർജിങ് ലെവൽ 100 ​​ശതമാനമാകുമ്പോൾ കറന്റ് ഫ്ലോ സ്വയമേ നിർത്താനുള്ള ഇൻബിൽഡ് ശേഷിയുമായാണ് ഇപ്പോഴത്തെ ഫോണുകൾ ഇറങ്ങുന്നത്. എന്നാൽ ഈ സൗകര്യം ഇല്ലാത്ത നിരവധി ഫോണുകളും ഉണ്ട്.

ഇലക്ട്രോണിക്

വെള്ളം കയറുന്നതും സൂര്യപ്രകാശം പതിക്കുന്നതും

നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതും വെള്ളം വീഴുന്നതും ഒക്കെ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങളിലേക്ക് നയിച്ചേക്കാം. അമിതമായ ചൂട് ബാറ്ററിയെ അസ്ഥിരമാക്കുകയും ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യും, ഇത് ബാറ്ററി വീർക്കാനും ഒടുവിൽ പൊട്ടിത്തെറിക്കാനും കാരണമാകും. അതുകൊണ്ട് തന്നെ ഫോണിലേക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ ഫോൺ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിൽ വെള്ളം കയറുന്നതും അപകട കാരണം ആകും. വെള്ളം കയറിയാൽ ബാറ്ററി പൊട്ടിത്തെറിക്കാനും സാധ്യത കൂടുതലാണ്. ഇക്കാലത്ത് ഐപി സർട്ടിഫിക്കേഷനുമായിട്ടാണ് ഭൂരിപക്ഷം ഫോണുകളും വരുന്നത്. എന്നാൽ അത്തരം ഓപ്ഷനുകൾ പരിമിതമാണ്. ഐപി സർട്ടിഫിക്കേഷൻ അർത്ഥമാക്കുന്നത് ഫോൺ എടുത്ത് വെള്ളത്തിൽ മുക്കി വച്ചാലും കുഴപ്പം ഇല്ലെന്നല്ല എന്നും ഓർക്കണം.

ഓവർലോഡ്

പ്രൊസസർ ഓവർലോഡ്

മിക്ക സാഹചര്യങ്ങളിലും, മൾട്ടി ടാസ്‌കിംഗിന്റെയും ഗെയിമിംഗ് സെഷനുകളുടെയും ഫലമായി ഫോൺ ചൂടാകുന്നതിന് പ്രോസസർ ഇടയാക്കും. അത്തരം ഓവർ ഹീറ്റിങ് പ്രശ്നങ്ങൾ ബാറ്ററി കേടാകാനും പൊട്ടിത്തെറിക്കും കാരണമാകും. അത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഇപ്പോൾ ഫോണുകളിൽ ഒരു തെർമൽ ലോക്ക് ഫീച്ചർ ചേർക്കാൻ തുടങ്ങിയിരിക്കുന്നു, ഇത് ഹീറ്റിങ് പ്രശ്‌നങ്ങൾ നിയന്ത്രണത്തിലാക്കുന്നു. മൾട്ടി ടാസ്‌കിംഗ് അല്ലെങ്കിൽ ഗെയിമിംഗ് സെഷനുകൾക്കിടയിൽ നിങ്ങളുടെ ഫോൺ ചൂടായാൽ കുറച്ച് സമയം വിശ്രമത്തിൽ വയ്ക്കുന്നതാണ് ഓവർ ഹീറ്റിങിനുള്ള പരിഹാരം.

Best Mobiles in India

English summary
Incidents of phone battery exploding and injuring users are being reported again. The young man was seriously injured when the OnePlus Nord 2 smartphone exploded recently. Nord 2 eruptions have been reported several times before. The company is always blaming the users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X