ഹോണര്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുമായി ഹോണര്‍ ഗാല സെയില്‍

Posted By: Archana V

സ്മാര്‍ട് ഫോണുകളുടെ ദീപാവലി സെയില്‍ നഷ്ടമായെന്ന് കരുതി വിഷമിക്കേണ്ട. ഫ്‌ളിപ് കാര്‍ട്ടില്‍ സാംസങ് മൊബൈല്‍സ് ഫെസ്റ്റ് തുടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിവരം നല്‍കിയിരുന്നു.

ഹോണര്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുമായി  ഹോണര്‍ ഗാല സെയില്‍

എന്നാല്‍ ഇപ്പോള്‍ സാംസങ് മാത്രമല്ല സ്മാര്‍ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാക്കുന്നത് . ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട്, ഹോണറിന്റെ സ്വന്തം വെബ്‌സൈറ്റ് എന്നിവ ഇപ്പോള്‍ 'ഹോണര്‍ ഗാല' സെയിില്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ തുടങ്ങിയ വില്‍പ്പന നവംബര്‍ 11 വരെ തുടരും.

ഈ വില്‍പ്പനയില്‍ നിരവധി ഹോണര്‍ ബ്രന്‍ഡ് സ്മാര്‍ട് ഫോണുകള്‍ അവശ്വസനീയമായത്ര താഴ്ന്ന വിലയില്‍ ലഭ്യമാകും. ഇതില്‍ ചില മികച്ചതാണ് താഴെ പറയുന്നത്.

ഹോണ്‍ 8 പ്രോ, ഹോണര്‍ 8

ഹോണര്‍ 8 പ്രോ 3,000 രൂപ ഡിസ്‌കൗണ്ടോട് കൂടി 26,999 രൂപയ്ക്ക് ലഭ്യമാകും. ഇത് പുറത്തിറക്കിയപ്പോഴത്തെ വില 29,999 രൂപയാണ്. ഇതിന് പുറമെ ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ചേഞ്ചിനായും ആക്‌സിസ് ബാങ്ക് ഓഫറായും 20,000 രൂപ വരെ ലഭ്യമാക്കും. 149 രൂപയ്ക്ക് ബൈബാക് ഗ്യാരന്റിയും നല്‍കുന്നുണ്ട്.അതേസമയം ആമസോണ്‍ എക്‌സ്‌ചേഞ്ചിന് നല്‍കുന്നത് 9,600 രൂപയാണ്.

ഐഡിയ ഉപയോക്താക്കള്‍ക്ക് 343 രൂപയ്ക്ക് 56 ദിവസത്തെ വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോള്‍സ് എന്നിവയോട് കൂടി 64 ജിബി 4ജി ഡേറ്റ ലഭിക്കും.

ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ എങ്ങനെ ഇന്ത്യയില്‍ വാഹനം ഓട്ടിക്കാം?

കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റില്‍ നിന്നും ഹോണര്‍ 8 വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഹോണര്‍ ഗിഫ്റ്റ് ബോക്‌സ് സൗജന്യമായി ലഭിക്കും.

ഹോണര്‍ 8 നിലവില്‍ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും 17,000 രൂപയ്ക്ക് വില്‍പനയ്‌ക്കെത്തിയിട്ടുണ്ട്. അതായത് നിങ്ങള്‍ക്ക് 12,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും . ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ചേഞ്ചിന് 17,000 രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 5 ശതമാനം ആക്‌സിസ് ബാങ്ക് ഓഫറും ലഭിക്കും . ആമോസോണ്‍ എക്‌സ്‌ചേഞ്ചിന് 9,500 രൂപ വരെ ലഭ്യമാക്കും കൂടാതെ ഹോണര്‍ 8 ന് ഒരു വര്‍ഷത്തെ അധിക മാനുഫാക്ചര്‍ വാറന്റിയും നല്‍കും.

ഹോണര്‍ 6എക്‌സ്

ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറക്കിയ ഹോണര്‍ 6 എക്‌സിന്റെ 3ജിബി+ 32 ജിബി പതിപ്പിന്റെ വില 12,999 രൂപ ആയിരുന്നു. സ്മാര്‍ട്‌ഫോണിന്റെ 4ജിബി + 64 ജിബി പതിപ്പിന്റെ യഥാര്‍ത്ഥ വില 15,999 രൂപ ആയിരുന്നു.

പിന്നീട് ഇന്ത്യന്‍ വിപണിയില്‍ ഇരു മോഡലുകളുടെയും വില കുറച്ചു.

ഇപ്പോള്‍ ഹോണര്‍ 6എക്‌സിന്റെ 64 ജിബി പതിപ്പ് 11,999 രൂപയ്ക്ക് ലഭ്യമാകും. 32 ജിബി പതിപ്പിന്റെ വില 9,999 രൂപയാണ്.

ഇതിന് പുറമെ ആമസോണ്‍ എക്‌സ്‌ചേഞ്ചിന് 9,600 രൂപ വരെ നല്‍കും. ഫ്‌ളിപ് കാര്‍ട്ടില്‍ എക്‌സ്‌ചേഞ്ചിന് 11,000 രൂപ വരെ ലഭിക്കും. ഒപ്പം 5 ശതമാനം ആക്‌സിസ് ബാങ്ക് ഓഫറും.

കൂടാതെ മറ്റ് നിരവധി ഹോണര്‍ സ്മാര്‍ട് ഫോണുകള്‍ ഡിസ്‌കൗണ്ട് വിലയ്ക്ക് ലഭ്യമാക്കുന്നുണ്ട്. എന്നാല്‍, ഇവ ഒന്നും തന്നെ 2017 മോഡലുകള്‍ അല്ല.

Read more about:
English summary
Amazon, Flipkart and Honor's own website are now holding the "Honor Gala" sales on their platforms, which will go on until November 11.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot