ചെറിയ പാസ്‌വേഡുകൾ അപകടകരമെന്ന് റിപ്പോർട്ട്

|

ചെറിയ പാസ്‌വേഡുകൾ ഓർമ്മിക്കാൻ എളുപ്പമാണ്, പക്ഷേ അവയ്ക്ക് ധാരാളം സുരക്ഷാ പ്രശ്നങ്ങളും ഉണ്ട്. വളരെ എളുപ്പമുള്ള പാസ്‌വേഡ് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടാനുള്ള സാധ്യത കൂടുന്നു. സാങ്കേതിക വൈദഗ്ധ്യം പോലും ആവശ്യമില്ലാതെ തന്നെ എളുപ്പമുള്ള പാസ്‌വേഡുകൾ ഊഹിച്ചെടുക്കാൻ തട്ടിപ്പുകാർക്ക് കഴിയും. ഓർമ്മിക്കാൻ എളുപ്പമായതിനാൽ ജനനത്തീയതി പാസ്‌വേഡായി ഇടുന്ന ശീലമാണ് മിക്കവർക്കും ഉള്ളത്. വളരെ അപകടം പിടിച്ച ഒരു രീതിയാണിത്. ഇത്തരം യൂസേഴ്സിന്റെ ഇമെയിലിലേക്കോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കോ എളുപ്പം ഹാക്ക് ചെയ്ത് കയറാൻ ഹാക്കർമാർക്ക് സാധിക്കുന്നു. 8 കാരക്റ്റേഴ്സിൽ താഴെ മാത്രം ഉള്ള പാസ്‌വേഡ് തകർക്കാൻ സെക്കൻഡുകൾ മാത്രമേ എടുക്കുകയുള്ളുവെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്.

 

ക്യാരക്റ്റേഴ്സ്

നമ്മൾ സാധാരണയായി ഓർക്കാൻ എളുപ്പമുള്ള പാസ്‌വേഡുകളാണ് എല്ലാ ഐഡികൾക്കും നൽകുന്നത്. ക്യാപ്പിറ്റൽ ലെറ്റേഴ്സ്, സ്മോൾ ലെറ്റേഴ്സ്, സ്പെഷ്യൽ ക്യാരക്റ്റേഴ്സ്, അക്കങ്ങൾ എന്നിവ ഉൾപ്പെടുന്ന പാസ്‌വേഡുകളാണ് കൂടുതൽ സുരക്ഷിതമെന്ന് വിലയിരുത്തപ്പെടുന്നു. കടുപ്പമേറിയതെന്ന് നാം കരുതുന്ന പാസ്‌വേഡുകൾ പോലും വളരെ എളുപ്പം ക്രാക്ക് ചെയ്യാമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നത്. ഇത്തരം പാസ്വേഡുകൾ ഒരു ശരാശരി ഹാക്കർക്ക് ഏകദേശം എട്ട് മണിക്കൂർ കൊണ്ട് ഡീകോഡ് ചെയ്യാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള സങ്കീർണതകൾ ഇല്ലാത്ത ഏത് പാസ്‌വേഡും ഹൈ എൻഡ് സംവിധാനങ്ങൾ ആവശ്യമില്ലാതെ തന്നെ വളരെ പെട്ടെന്ന് ക്രാക്ക് ചെയ്യാൻ സാധിക്കും.

ഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾ

സൈബർ

പാസ്‌വേഡിന് 8 ക്യാരക്റ്റേഴ്സിൽ കൂടുതൽ നീളം ഉണ്ടായിരിക്കണം. ക്യാപ്പിറ്റൽ ലെറ്റേഴ്സ്, സ്മോൾ ലെറ്റേഴ്സ്, സ്പെഷ്യൽ ക്യാരക്റ്റേഴ്സ്, അക്കങ്ങൾ എന്നിവ ഉൾപ്പെടുകയും വേണം. ഇത്തരത്തിൽ 15 ക്യാരക്റ്റേഴ്സിൽ കൂടുതൽ ഉള്ള പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ ഒരു ട്രില്യൺ വർഷം എങ്കിലും വേണമെന്നാണ് കാലിഫോർണിയ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനം ഹൈവ് പറയുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പാസ്‌വേഡ് ക്രാക്ക്
 

അക്കങ്ങൾ മാത്രമുള്ള 18 പ്രതീകങ്ങളുള്ള ഒരു പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ ഏകദേശം ഒമ്പത് മാസമെടുക്കും. പാസ്‌വേഡിൽ ചെറിയ അക്ഷരങ്ങൾ മാത്രമാണെങ്കിൽ 23 ദശലക്ഷം വർഷവും വലിയക്ഷരവും ചെറിയക്ഷരവും അടങ്ങിയതാണെങ്കിൽ 61 ദശലക്ഷം വർഷവും. രണ്ടും, സംഖ്യകൾ, വലിയക്ഷരം, ചെറിയക്ഷരം എന്നിവ അടങ്ങിയാൽ 100 ​​ട്രില്യൺ വർഷവും വേണ്ടി വരുമെന്നാണ് ഹൈവ് തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാംവാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

പാസ്‌വേഡ് കോമ്പിനേഷൻ

അതിനാൽ, അത്തരമൊരു പാസ്‌വേഡ് കോമ്പിനേഷൻ ഉപയോഗിച്ചിട്ടുള്ള ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ഏറെക്കുറെ പൂജ്യമാണെന്നാണ് ഹൈവ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് ഒരിക്കലും നഷ്‌ടപ്പെടാൻ ഇടയില്ല. കാരണം നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്യുന്നത് മിക്കവാറും അസാധ്യമായ പ്രോസസ് ആയിരിക്കും.

പാസ്‌വേഡ് ക്രാക്കിംഗ്

ഒരു ബ്ലോഗ് പോസ്റ്റിൽ, എങ്ങനെയാണ് പാസ്‌വേഡ് ക്രാക്കിംഗ് ചെയ്യുന്നതെന്ന് ഹൈവ് വിശദീകരിക്കുന്നു. "ക്രാക്കിങ് എന്നാൽ നിങ്ങളുടെ കീബോർഡിലെ പ്രതീകങ്ങളുടെ എല്ലാ കോമ്പിനേഷനുകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കുക, തുടർന്ന് അവയെ ഹാഷ് ഔട്ട് ചെയ്യുക. ഈ ലിസ്‌റ്റും മോഷ്‌ടിക്കപ്പെട്ട പാസ്‌വേഡുകളുടെ ഹാഷുകളും തമ്മിലുള്ള പൊരുത്തങ്ങൾ കണ്ടെത്തുന്നതിലൂടെ, ഹാക്കർമാർക്ക് നിങ്ങളുടെ യഥാർഥ പാസ്‌വേഡ് കണ്ടെത്താൻ കഴിയും".

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

ലോഗിൻ

ഇങ്ങനെ നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകളിലേക്ക് ലോഗിൻ ചെയ്യാൻ ഹാക്കർമാർക്ക് സാധിക്കുന്നു. നിങ്ങൾ ഒന്നിൽ കൂടുതൽ സൈറ്റുകളിൽ ഒരേ പാസ്‌വേഡ് ഉപയോഗിക്കുകയാണെങ്കിൽ അതും ഉടൻ അവസാനിപ്പിക്കണം. പ്രത്യേക അക്കൗണ്ടുകൾക്കായി പ്രത്യേകം പാസ്‌വേഡുകൾ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. കാരണം നിങ്ങളുടെ എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുകയും അത് അപഹരിക്കപ്പെടുകയും ചെയ്താൽ, നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും അപഹരിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

ഹാക്കിംഗ്

നീളമുള്ള പാസ്‌വേഡ് ഉപയോഗിക്കേണ്ടത് അനിവാര്യമാണെങ്കിലും, അത് മറക്കാനുള്ള സാധ്യത ഹാക്കിംഗ് കാരണം അക്കൗണ്ടിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടാനുള്ള സാധ്യതയേക്കാൾ കൂടുതൽ ആണ്. അതിനാൽ, നിങ്ങളുടെ പാസ്‌വേഡ് ഹാക്കർമാർക്ക് ഊഹിക്കാൻ ബുദ്ധിമുട്ടുള്ളതാക്കാനുള്ള ഏറ്റവും നല്ല മാർഗം ഒന്നിലധികം പ്രതീകങ്ങൾ ഉപയോഗിക്കുന്നതിലൂടെയാണ്. നിങ്ങൾക്ക് ചെറിയക്ഷരം, വലിയക്ഷരം, അക്കങ്ങൾ, പ്രത്യേക പ്രതീകങ്ങൾ എന്നിവ സൂക്ഷിക്കാം. നിങ്ങളുടെ ജന്മദിനമോ നായയുടെ പേരോ പോലെ പ്രവചിക്കാവുന്ന വിഷയങ്ങൾ പാസ്‌വേഡായി ഉപയോഗിക്കരുത്, കാരണം നിങ്ങളെ അടുത്തറിയുന്ന ആർക്കും അത് ഊഹിച്ചെടുക്കാൻ സാധിക്കും.

സാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർസാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർ

Best Mobiles in India

English summary
Short passwords are easy to remember, but they also have a number of security issues. Choosing a very easy password increases the risk of losing access to your account. Fraudsters can easily guess passwords without even the need for technical expertise.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X