BSNL Plans: അധികം കാശുള്ളവർ നോക്കേണ്ട! കുറഞ്ഞ പൈസയിൽ റീചാർജ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

|

കാര്യം കയ്യിലിരിപ്പ് എന്താണെങ്കിലും രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനെ നമ്മൾ സാധാരണക്കാർക്ക് അങ്ങനെയങ്ങ് എഴുതിത്തള്ളാൻ കഴിയില്ല. അതിന് കാരണവും ഉണ്ട്. കഴിഞ്ഞ നവംബറിൽ സ്വകാര്യ കമ്പനികൾ മുഴുവൻ പ്രീപെയ്ഡ് പ്ലാൻ സ്ട്രക്ചറും പൊളിച്ചെഴുതി എല്ലാത്തിന്റെയും നിരക്ക് വർധിപ്പിച്ചത് ഓർമയില്ലേ? സ്വകാര്യ കമ്പനികൾ എആർപിയു ( ആവറേജ് റെവന്യൂ പർ യൂസർ ) അഥവാ ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് നിരക്ക് വർധനവ് കൊണ്ട് വന്നത് ( BSNL Plans ).

 

ബിഎസ്എൻഎൽ

എന്നാൽ ഇന്നും കാര്യമായ ഒരു നിരക്ക് വർധനവിന് ബിഎസ്എൻഎൽ തയ്യാറായിട്ടില്ല. 4ജി സേവനത്തിലെ അപര്യാപ്തത കൊണ്ടാവാം എന്നൊരു മറുവാദം ഉണ്ട്. ഇതിനെ അംഗീകരിച്ച് കൊണ്ടാണ് ഒന്ന് രണ്ട് പ്ലാനുകളുടെ നിരക്ക് കൂട്ടുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തതിനെ ഞങ്ങൾ വിമർശിക്കുകയും ചെയ്തത് ( ഈ റിപ്പോർട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ). എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ ഇന്നും നിരക്ക് വർധനവിനും എആർപിയുവിനും പിന്നാലെ പോകാത്ത ഒരേയൊരു കമ്പനി ബിഎസ്എൻഎൽ മാത്രമാണ്.

BSNL: ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?BSNL: ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?

ഫീച്ചർ ഫോണുകൾ

നിരക്ക് കൂട്ടിയിട്ടില്ല, നിരക്ക് കൂട്ടിയിട്ടില്ല എന്നത് കൊണ്ട് മാത്രം എന്ത് കാര്യം എന്ന് ഇപ്പോഴും ചിന്തിക്കുന്നവരുണ്ടാകാം. അവരറിയാൻ പറയുകയാണ്. 130 കോടിയിൽ അധികം ജനങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് എല്ലാവരും ഡെയിലി 2 ജിബി, 3 ജിബി പ്ലാനുകൾ റീചാർജ് ചെയ്യുന്നവർ അല്ല. ഫീച്ചർ ഫോണുകൾ മാത്രം ഉപയോഗിക്കുന്നവരും ഡാറ്റ ഉപയോഗം തീരെക്കുറച്ച് ഉള്ളവരും നമ്മുടെ നാട്ടിൽ ഉണ്ട്. അത്തരം ആളുകളെ പൂർണമായി അവഗണിച്ചാണ് നേരത്തെ പറഞ്ഞ സ്വകാര്യ കമ്പനികൾ എആർപിയുവിന്റെ പിന്നാലെ പോയത്.

ബജറ്റ് സ്മാർട്ട്ഫോണുകൾ
 

ഇവർ മാത്രമല്ല, ബജറ്റ് സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ചെറിയ നിരക്കിൽ മാന്യമായ ഡാറ്റയും സൌകര്യങ്ങളും ആഗ്രഹിക്കുന്ന യൂസേഴ്സും നമ്മുടെ നാട്ടിൽ ഉണ്ട്. വീട്ടിലും ഓഫീസിലും വൈഫൈ കണക്ഷനുകൾ ഉള്ളവർക്ക് എന്തിനാണ് ഹെവി ഡാറ്റ പ്ലാനുകൾ എന്നും ചിന്തിച്ചിട്ടുണ്ടോ? മുകളിൽ പറഞ്ഞ എല്ലാ വിഭാഗങ്ങൾക്കും സെലക്റ്റ് ചെയ്യാവുന്ന ഏറ്റവും ലാഭകരമായ ഓഫറുകൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്. സെക്കൻഡറി സിം കാർഡുകൾ റീചാർജ് ചെയ്യാൻ ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനുകളാണ് ഏറ്റവും ലാഭകരം.

ഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയുംഇനി എയർടെല്ലിന്റെ 265 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റിയും ഡാറ്റയും

രാജ്യ വ്യാപക 4ജി കണക്റ്റിവിറ്റി

ബിഎസ്എൻഎല്ലിന് രാജ്യ വ്യാപക 4ജി കണക്റ്റിവിറ്റി ഇപ്പോൾ ഇല്ലെന്നത് യാഥാർഥ്യമാണ്. കേരളം പോലെ ചില സ്ഥലങ്ങളിൽ പഴയ 3ജി ടെക്നോളജി ട്വീക്ക് ചെയ്ത് ബിഎസ്എൻഎൽ 4ജി നൽകുന്നുണ്ട്. വർഷാവസാനത്തോടെയെങ്കിലും ബിഎസ്എൻഎല്ലിന് 4ജി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പറഞ്ഞ ബിഎസ്എൻഎല്ലിന്റെ കയ്യിലിരിപ്പ് 4ജി ലോഞ്ചിനെ ബാധിക്കുന്നെണ്ടന്നതും യാഥാർഥ്യമാണ്.

റീചാർജ്

വളരെ കുറഞ്ഞ ചിലവിൽ റീചാർജ് ചെയ്യാവുന്ന ചില ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് കൂടി നോക്കാം. ഒരു മാസത്തിൽ താഴെ മാത്രം വാലിഡിറ്റി ഉള്ള പ്ലാനുകളാണ് ഇവ. ഏറ്റവും നിരക്ക് കുറഞ്ഞ ബിഎസ്എൻഎൽ പ്ലാനുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഇവ സെലക്റ്റ് ചെയ്തത്. വളരെ അഫോർഡബിൾ ആയ വാർഷിക പ്ലാനുകളും മറ്റും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ടെന്ന കാര്യവും ഓർക്കണം.

ജിയോയെ വെല്ലാൻ ആരുണ്ട്; ഏറ്റവും മികച്ച OTT ആനുകൂല്യങ്ങളുള്ള Jio പ്ലാൻജിയോയെ വെല്ലാൻ ആരുണ്ട്; ഏറ്റവും മികച്ച OTT ആനുകൂല്യങ്ങളുള്ള Jio പ്ലാൻ

49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

20 ദിവസത്തെ സേവന വാലിഡിറ്റിയാണ് 49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. മാന്യമായ വാലിഡിറ്റിയും വോയ്സ് കോളിങ് സേവനവും ആഗ്രഹിക്കുന്ന യൂസേഴ്സിന് എസ്ടിവി_49 എന്ന പ്രീപെയ്ഡ് റീചാർജ് പ്ലാൻ സെലക്റ്റ് ചെയ്യാം. 20 ദിവസത്തേക്ക് 1 ജിബി ഡാറ്റയും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. 100 മിനിറ്റ് വോയ്സ് കോളിങ് ആനുകൂല്യവും 49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് വാഗ്ദാനം ചെയ്യുന്നു.

87 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

87 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന അടുത്ത അഫോർഡബിൾ ഓഫർ ആണ് 87 രൂപ വില വരുന്ന എസ്ടിവി_87 പ്രീപെയ്ഡ് പ്ലാൻ. 14 ദിവസത്തെ വാലിഡിറ്റിയാണ് 87 രൂപ വിലയുള്ള റീചാർജ് ഓഫർ യൂസേഴ്സിന് നൽകുന്നത്. ഇതൊരു ഡെയിലി ഡാറ്റ പ്ലാൻ ആണെന്നതാണ് രസകരമായ വസ്തുത. പ്രതിദിനം 1 ജിബി ഡാറ്റയാണ് 87 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്.

BSNL Plans: ഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻBSNL Plans: ഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻ

അൺലിമിറ്റഡ്

അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 87 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ യൂസേഴ്സിന് ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും ഈ ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. അധിക ആനുകൂല്യം എന്ന നിലയിൽ ഹാർഡി മൊബൈൽ ഗെയിമിങ് സേവനവും 87 രൂപയുടെ പ്ലാനിന് ഒപ്പം ബിഎസ്എൻഎൽ ബണ്ടിൽ ചെയ്തിട്ടുണ്ട്.

99 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

99 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ലിസ്റ്റിലെ മൂന്നാമത്തെ പ്ലാൻ 99 രൂപ പ്രൈസ്ടാഗിൽ ആണ് വരുന്നത്. ഈ പ്ലാൻ 18 ദിവസത്തെ സർവീസ് വാലിഡിറ്റി ഓഫർ ചെയ്യുന്നു. യൂസേഴ്സിന് അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യവും 99 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. പിആർബിടി സൌകര്യവും ഈ പ്ലാനിന് ഒപ്പം ലഭിക്കും. എസ്എംഎസ് ആനുകൂല്യങ്ങളും ഡാറ്റ ആനുകൂല്യങ്ങളും 99 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നില്ല.

Jio 5G: ജിയോ 5ജി എപ്പോൾ ലഭ്യമാകും, സ്പീഡും വിലയും എത്ര; അറിയേണ്ടതെല്ലാംJio 5G: ജിയോ 5ജി എപ്പോൾ ലഭ്യമാകും, സ്പീഡും വിലയും എത്ര; അറിയേണ്ടതെല്ലാം

105 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

105 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

105 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 22 ദിവസത്തെ സർവീസ് വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. ഈ പ്ലാൻ യൂസേഴ്സിന് അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം ഓഫർ ചെയ്യുന്നു. എല്ലാ ദിവസവും ഒരു നാഷണൽ ഡിസ്കൌണ്ട് ഡീൽ അല്ലെങ്കിൽ കൂപ്പണും 105 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഈ പ്ലാനിന് ഒപ്പം എസ്എംഎസ് ആനുകൂല്യങ്ങളും ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കില്ല.

118 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

118 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

118 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 20 ദിവസത്തെ സർവീസ് വാലിഡിറ്റി ഓഫർ ചെയ്യുന്നു. ഇതൊരു പ്രതിദിന ഡാറ്റ പ്ലാൻ കൂടിയാണ്. ഡെയിലി 0.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ യൂസേഴ്സിന് ലഭ്യമാക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ സൌജന്യ പിആർബിടി സൌകര്യവും ഓഫർ ചെയ്യുന്നു. 118 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ എസ്എംഎസ് ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നില്ല.

WiFi Calling: വൈഫൈ കോളിങ് സിമ്പിളാണ്, പിന്നെ പവർഫുൾ ആണ്; അറിയാം അടിപൊളി ഫീച്ചറിനെക്കുറിച്ച്WiFi Calling: വൈഫൈ കോളിങ് സിമ്പിളാണ്, പിന്നെ പവർഫുൾ ആണ്; അറിയാം അടിപൊളി ഫീച്ചറിനെക്കുറിച്ച്

Most Read Articles
Best Mobiles in India

English summary
There are users in our country who want respectable data and facilities at low rates. Have you ever wondered why those with home and office Wi-Fi connections have heavy data plans? BSNL offers the most economical offers that can be selected for all categories. BSNL's annual plans are the most economical for recharging secondary SIM cards.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X