ഇതാണ് ചൈനയിലെ ഇലക്‌ട്രോണിക്‌സ് 'ആക്രി വില്ലേജ്'

Posted By:

ലോക ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ഇ-വേസ്റ്റുകള്‍ പുറംതള്ളുന്ന രണ്ടാമത്തെ രാജ്യവും ചൈനയാണ്. പ്രതിവര്‍ഷം 10 കോടി കമ്പ്യൂട്ടറുകള്‍, 4 കോടി ടെലിവിഷനുകള്‍, 2 കോടി എയര്‍കണ്ടീഷണറുകള്‍, 1 കോടി റഫ്രിജറേറ്റര്‍ എന്നിവ ചൈനയില്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട് എന്നാണ് കണക്ക്.

എന്നാല്‍ ഈ ഇലക്‌ട്രോണിക് വേസ്റ്റുകള്‍ എന്താണ് ചെയ്യുന്നത്. എവിടെയാണ് നിക്ഷേപിക്കുന്നത്.??? അതിനായി ഒരു ഗ്രാമമുണ്ട് ചൈനയില്‍. ഡോംഗ്‌സ്യാകൊ എന്നു പേരുള്ള ഈ ഗ്രാമത്തിലാണ് ബെയ്ജിംഗിലെ ഇ-വേസ്റ്റുകള്‍ മുഴുവനായി എത്തുന്നത്.

ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന പഴയ ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ ഓരോ ഭാഗങ്ങളും വേര്‍തിരിച്ച് വില്‍പന നടത്തിയാണ് ഗ്രാമത്തിലെ നൂറോളം വരുന്ന കുടുംബങ്ങള്‍ കഴിയുന്നത്. ആ ഗ്രാമവും ജീവിതരീതിയും കാണണോ... എങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ കിം- ക്യുങ്ങ്-ഹൂണ്‍ എടുത്ത ചിത്രങ്ങള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഇതാണ് ഡോംഗ്‌സ്യാകൊ ഗ്രാമം. ബീജിംഗിലെ ഇ വേസ്റ്റുകള്‍ മുഴുവന്‍ ഇവിടെയാണ് നിക്ഷേപിക്കപ്പെടുന്നത്.

 

 

#2

ഗ്രാമത്തിലുള്ളവര്‍ ഇ വേസ്റ്റുകള്‍ വേര്‍തിരിച്ച് ഭാഗങ്ങളാക്കി വിറ്റും റീസൈക്കിള്‍ ചെയ്തുമാണ് ഉപജീവനം നടത്തുന്നത്.

#3

ഈ ഗ്രാമത്തിലുള്ളവര്‍ ബെയ്ജിംഗ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെന്ന് വീടുകള്‍ കയറി പഴയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ശേഖരിക്കാറുണ്ട്.

#4

ഇത്തരത്തില്‍ കൊണ്ടുവരുന്ന ഇ വേസ്റ്റുകള്‍ റീസൈക്ലിംഗ് യൂണിറ്റുകള്‍ക്ക് വില്‍ക്കുകയാണ് ഗ്രാമവാസികള്‍ ചെയ്യുന്നത്. വലിയ കേടില്ലാത്ത ഉപകരണങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റിലേക്ക് നല്‍കുകയും ചെയ്യും.

#5

റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത ഉപകരണങ്ങള്‍ തൂക്കിവില്‍ക്കുകയാണ് ചെയ്യുന്നത്.

#6

ഇ വേസ്റ്റുകള്‍ കൊണ്ടുള്ള ബിസിനസ് ലാഭകാരമായതോടെ നിരവധി കുടുംബങ്ങളാണ് ഈ ഗ്രാമത്തിലേക്ക് കുടിയേറിയത്.

#7

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ജീവിത ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ആക്രി വില്ലേജിലുള്ളവര്‍ക്ക് കാര്യമായ സമ്പാദ്യമൊന്നുമില്ല.

#8

അതിലും കഷ്ടമാണ് ഗ്രാമത്തിലെ ശുചിത്വം. കൃത്യമായ അഴുക്കുചാലോ ടോയ്‌ലറ്റുകളോ ഒന്നും ഇവിടെയില്ല. ഇ വേസ്റ്റുകളില്‍ റീസൈക്കിള്‍ ചെയ്യുമ്പോഴുണ്ടാകുന്ന മാലിന്യം വെള്ളത്തിലും കലര്‍ന്നിട്ടുണ്ട്. ഇൗ വെള്ളമാണ് കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുന്നത്.

#9

യാതൊരു സുരക്ഷാ സജീകരണങ്ങളുമില്ലാതെയാണ് ഇവിടെയുള്ള റീസൈക്ലിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

#10

ഏകദേശം 30,000 ആളുകളാണ് ഇ വേസ്റ്റ് വിറ്റും റീസൈക്കിള്‍ ചെയ്തും ഇവിടെ ജീവിക്കുന്നത്.

#11

ദിവസവും പുതിയതായി നിരവധി പേര്‍ തൊഴിലന്വേഷിച്ച് ഇവിടെ എത്തുന്നുണ്ട്.

#12


ചൈനയിലെ ആക്രി വില്ലേജ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot