മൊബിഡിക്കിന്റെ 161-ാം പിറന്നാള്‍ ആഘോഷിയ്ക്കുകയാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍

Posted By: Staff

മൊബിഡിക്കിന്റെ 161-ാം പിറന്നാള്‍ ആഘോഷിയ്ക്കുകയാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍

ലോക ക്ലാസ്സിക്കായ മൊബി-ഡിക്കിന് 161 വയസ്സ് തികഞ്ഞു. മൊബിഡിക്കിന്റെ 161-ാം പിറന്നാള്‍ ആഘോഷിയ്ക്കുകയാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. അമേരിയ്ക്കന്‍ നോവലിസ്റ്റായ ഹെര്‍മന്‍ മെല്‍വില്‍ ആണ് ഈ വിഖ്യാത കൃതിയുടെ സൃഷ്ടാവ്. 1851 ല്‍ പുറത്തിറങ്ങിയ ഈ സാഹസിക നോവല്‍ ഭാഷയുടെയും, രൂപകങ്ങളുടെയും, ഉള്‍ക്കൊണ്ട വികാര തീവ്രതയുടെയും പേരില്‍ എക്കാലത്തും ആരാധിയ്ക്കപ്പെടുന്ന ഒരു കൃതിയാണ്.

തന്റെ കാല് മുറിച്ച് കടന്നുകളഞ്ഞ മൊബി-ഡിക്ക് എന്ന തിമിംഗലത്തെ തേടിയുള്ള ക്യാപ്റ്റന്‍ അഹബിന്റെ സാഹസികയാത്രയാണ് നോവലിന്റെ ഇതിവൃത്തം.

അമേരിയ്ക്കന്‍ റൊമാന്റിസിസത്തിന്റെ മകുടോദാഹരണങ്ങളില്‍ ഒന്നായി എണ്ണപ്പെടുന്ന മൊബി-ഡിക്ക് അന്നത്തെ സാമൂഹിക വ്യവസ്ഥിതി, തെറ്റും ശരിയും തമ്മിലുള്ള നിരന്തര സംഘര്‍ഷം, ദൈവ സങ്കല്‍പത്തിന്റെ നിലനില്പ് തുടങ്ങിയ പല ആശയങ്ങളും കൈകാര്യം ചെയ്യുന്നു.

പെക്വോഡ് കപ്പലിലെ സാഹസികയാത്രയുടെ ചിത്രമാണ് ഡൂഡിലില്‍ നല്‍കിയിരിയ്ക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot