Home
News

തട്ടിപ്പുകൾ വെച്ചുപൊറുപ്പിക്കില്ല: തട്ടിപ്പുകാരെ 'തട്ടാൻ' വാട്ട്‌സ്ആപ്പും ടെലികോം വകുപ്പും കൈകോർക്കുന്നു

ഓൺലൈൻ തട്ടിപ്പുകൾക്കും സ്പാമുകൾക്കുമെതിരെ സുരക്ഷാ കാമ്പയിൻ നടത്തുന്നതിനായി ടെലികോം വകുപ്പും (DoT) മൊബൈൽ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പും ഒന്നിക്കുന്നു. ഡിജിറ്റൽ സുരക്ഷയും അവബോധവും വർധിപ്പിക്കുന്നതിനായി സംശയിക്കപ്പെടുന്ന തട്ടിപ്പ് ആശയവിനിമയങ്ങളെ തിരിച്ചറിയുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും പൗരന്മാരെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ഇനി മുതൽ ഡിഒടിയും വാട്ട്‌സ്ആപ്പും ഒരുമിച്ച് പ്രവർത്തിക്കും. ഓൺലൈൻ തട്ടിപ്പുകൾക്കും സ്പാമുകൾക്കുമെതിരായ മെറ്റയുടെ സുരക്ഷാ കാമ്പയിനായ 'സ്‌കാം സേ ബച്ചോ' വിപുലീകരിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വാട്ട്‌സ്ആപ്പുമായി സഹകരിക്കുന്നുവെന്ന് തിങ്കളാഴ്ച ഒരു ഔദ്യോഗിക പ്രസ്താവനയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മെറ്റ ചീഫ് ഗ്ലോബൽ അഫയേഴ്‌സ് ഓഫീസർ ജോയൽ കപ്ലാനും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇലക്ട്രോണിക്സ്, ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം സെന്റർ, ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തുടങ്ങിയവയുമായി സഹകരിച്ച് മെറ്റ ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.

തട്ടിപ്പുകാരെ 'തട്ടാൻ' വാട്ട്‌സ്ആപ്പും ടെലികോം വകുപ്പും കൈകോർക്കുന്നു

ഓൺലൈനിൽ ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി. ഒൻപത് ഇന്ത്യൻ ഭാഷകളിൽ ഓൺലൈൻ സുരക്ഷ സംബന്ധിച്ച സംയോജിത ദേശീയ ഉപഭോക്തൃ ബോധവത്കരണം, ദൂരദർശനിൽ വിജ്ഞാനപ്രദമായ ടോക്ക് ഷോകൾ, രാജ്യവ്യാപകമായി നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരിശീലന സെഷനുകൾ തുടങ്ങിയവ ക്യാംപെയ്ന്റെ ഭാഗമായി സംഘടിപ്പിക്കും.

Take a Poll

മെറ്റയുടെ സ്‌കാം സെ ബച്ചോ ക്യാംപെയിന് പൂർണ പിന്തുണ നൽകിയ ഇൻഫോർമേഷൻ, ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി, സഞ്ജയ് ജാജു, ഇതൊരു കാലാനുസൃതമായ പ്രവർത്തനമാണെന്ന് വിലയിരുത്തി. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ അവബോധമുണ്ടാക്കിയെടുക്കുന്നതിന്റെ ആവശ്യകത മനസിലാക്കിയാണ് ഈ പ്രവർത്തനമെന്നും സഞ്ജയ് ജാജു പറഞ്ഞു.

തട്ടിപ്പുകാരെ 'തട്ടാൻ' വാട്ട്‌സ്ആപ്പും ടെലികോം വകുപ്പും കൈകോർക്കുന്നു

സഞ്ചാർ സാത്തി സേവനം കൂടുതൽ സുഗമമാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം കൂടുതൽ എളുപ്പമാക്കാനാണ് ഇത്തരത്തിലൊരു ആപ്പ് പുറത്തിറക്കിയത്. നിലവിൽ വെബ്സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പിൽ ആവശ്യമില്ല.

വെബ് പോർട്ടലിൽ ഒടിപി വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ ആപ്പിൽ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറിൽ സഞ്ചാർ സാത്തി എന്ന് തിരഞ്ഞ് ആപ് ഇൻസ്റ്റാൾ ചെയ്യാം. ഫോൺ നമ്പറുകൾ ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഇനി ഈ സേവനം വാട്ട്‌സ്ആപ്പിലൂടെയും ലഭിക്കും. ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക് എല്ലാ ഉപയോക്തൃ സുരക്ഷാ സാമഗ്രികളും വിവർത്തനം ചെയ്യാൻ വാട്ട്‌സ്ആപ്പ് സഹായിക്കും.

തട്ടിപ്പുകാരെ 'തട്ടാൻ' വാട്ട്‌സ്ആപ്പും ടെലികോം വകുപ്പും കൈകോർക്കുന്നു

നഷ്ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്യാനും മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നൽകിയാൽ ഫോണിന്റെ ഐഎംഇഐ നമ്പറുകൾ ബ്ലോക്ക് ആകും. മറ്റ് സിം കാർഡ് ഉപയോഗിച്ചും മോഷ്ടാവിന് ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് നീക്കം ചെയ്യാം. തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആരെങ്കിലും മറ്റു മൊബൈൽ കണക്ഷനുകൾ എടുത്തോയെന്ന് പരിശോധിക്കാം.

സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ട് റിപ്പോർട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോർട്ടലാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (cybercrime.gov.in). എല്ലാത്തരം ഓൺലൈൻ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റർ ചെയ്യാം. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ്ലൈൻ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Department of Telecommunications (DoT) has teamed up with WhatsApp to extend the 'Scam Se Bacho' campaign, Meta's initiative to combat online scams and spam. As part of this collaboration, both parties will organize workshops and share informative materials to raise awareness of digital scams. The partnership was discussed in a meeting between Joel Kaplan, Chief Global Affairs Officer of Meta, and Union Minister Shri Jyotiraditya Scindia.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X