വോഡ ഫോണിന്റെ കള്ളത്തരം വെളിയില്‍

Posted By: Arathy

കള്ളത്തരം ചെയ്യാത്തവര്‍ ഈ ലോകത്ത് ആരെങ്കില്ലും ഉണ്ടോ? കള്ളത്തരം നമ്മുടെ കൂടെപിറപ്പാണ്. പക്ഷേ അത് വലുതായാലോ ? വോഡ ഫോണിന്ന് പറ്റിയത് പറ്റും അത്ര തന്നെ. വോഡ ഫോണ്‍കാണിച്ച കള്ളത്തരം എന്തെന്ന് അറിയണോ?

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വോഡ ഫോണിന്റെ കള്ളത്തരം വെളിയില്‍

വോഡ ഫോണ്‍ 1,263 കോടിയുടെ കള്ളത്തരമാണ് ചെയ്ത്തത് അതും സര്‍ക്കാറിനോട്. വര്‍ഷങ്ങളായി അടച്ചുവരുന്ന സര്‍ക്കാറിന്റെ തുകയില്‍ കൃത്രിമം കാണിച്ചതായി കണ്ടുപിടിച്ചു. സര്‍ക്കാറിനെ പറ്റിച്ചാല്‍ വെറുതെ വിടുമോ. തക്ക ശിക്ഷ തന്നെ വിധിച്ചു. ഈ മാസം ജൂണ്‍ പതിനെട്ടിനകം 1,263 കോടി രൂപ അടച്ചു തീര്‍ക്കുക. പാവം വോഡ ഫോണ്‍ 2007ല്‍ ടാക്‌സ് വെട്ടിച്ച കേസില്‍ 11,200 കോടി രൂപ അടയ്ക്കുവാനുണ്ട് അതിനു പുറമേയാണിത്.

ഒഫീഷല്‍ ഡിപ്പാര്‍ട്ട്‌മെറ്റ് ഓഫ് ടെലികമ്മ്യൂണികേഷനാണ് (റ്റു.ടി) വോഡഫോണിന്റെ കളത്തരങ്ങള്‍ കണ്ടുപിടിച്ചത്. സിം കാര്‍ഡുകളെ കുറിച്ചുള്ള ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റ്റു.ടി കണക്കുകള്‍ പരിശോധിക്കാനായി ചെന്നത്. ആ പരിശോധന വോഡ ഫോണിന്ന് പാരയായി മാറി. വോഡഫോണ്‍ ചെയ്തിരുന്ന കള്ളത്തരങ്ങള്‍ അതോടുക്കൂടി പുറത്തു വരുകയും ചെയ്യ്തു

ആരെങ്കില്ലും പറഞ്ഞോ വേണ്ടാത്ത കാര്യങ്ങള്‍ ചെയ്യാന്‍. ഒന്നല്ലല്ലോ രണ്ടു വട്ടമല്ലേ പിടിക്കപ്പെട്ടത് ഇനിയെങ്കിലും കള്ളത്തരങ്ങള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുക 'പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ '

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot