ഇന്ന് ലോക ടൂറിസം ദിനം; വിനോദ യാത്രയ്ക്ക് സഹായകമായ അഞ്ച് സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ഇതാ

Posted By:

ഇന്ന് ലോക ടൂറിസം ദിനമാണ്. ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഇന്ത്യയെ പ്പോലെ ഒരു രാജ്യത്ത് ഈ ദിവസത്തിന് ഏറെ പ്രാധാന്യമുണ്ട്താനും. പ്രത്യേകിച്ച് ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്ന സമയത്ത്.

ഇന്ത്യയില്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന് കേരളം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. മൂന്നാറും തേക്കടിയും ആലപ്പുഴയും വയനാടുമെല്ലം വിദേശികളുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പലപ്പോഴും ദൂരസ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകാനൊരുങ്ങുമ്പോള്‍ മുന്നില്‍ ഉയരുന്ന പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. എവിടെ താമസിക്കും, എങ്ങനെ മുറി ബുക് ചെയ്യും, യാത്രാ സൗകര്യം തുടങ്ങി പല കാര്യങ്ങളും നമ്മളെ അലട്ടാറുണ്ട്.

സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഇനി അതേകുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും. വിനോദ സഞ്ചാരികള്‍ക്ക് സഹായകമായ നിരവധി സൗജന്യ ആപ്ലിക്കേഷനുകള്‍ ഇന്ന് ഇറങ്ങിയിട്ടുണ്ട്. അതില്‍ ചിലത് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. കണ്ടുനോക്കു. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ചിത്രങ്ങള്‍ക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമെ ഇവ ലഭ്യമാവു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Redbus.in

ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യയിലെവിടെയും യാത്രചെയ്യുന്നതിനുള്ള ബസ് ടിക്കറ്റ് ബുക് ചെയ്യാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.

 

Google Maps

ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഗൂഗിള്‍ മാപ് എല്ലാവര്‍ക്കും പരിചയമുള്ളതായിരിക്കും. ലോകത്തെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള റെയില്‍-റോഡ് മാപ് ഇതിലുണ്ട്. സ്വന്തം വാഹനത്തില്‍ യാത്രപോകാനുദ്ദേശിക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകരമാണ്.

 

TripAdvisor

ഡൗണ്‍ലോഡ്‌ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഇന്ത്യയിലെവിടെയുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവതെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ആപ്ലിക്കേഷനിലൂടെ ഹോട്ടല്‍ മുറികളും വിമാന ടിക്കറ്റുകളും ബുക് ചെയ്യാനും സാധിക്കും.

 

Ngpay

ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ഇത് വിവിധോദ്ദേശ്യ ആപ്ലിക്കേഷനാണ്. ട്രെയിന്‍, ബസ്, വിമാന ടിക്കറ്റുകള്‍ ബുക് ചെയ്യുന്നതിനും ഷോപ്പിംഗ്, മൊബൈല്‍- ഡി.ടി.എച്ച് റീ ചാര്‍ജ് എന്നിവയ്ക്കും എന്‍ജിപെ സഹായിക്കും.

 

Triplt

ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ലോകത്തെവിടേക്കുമുള്ള വിമാന സമയം അറിയാനും, ടിക്കറ്റ് ബുക്കിംഗ്, ടാക്‌സി ബുക്കിംഗ് എന്നിവയ്ക്കും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വിനോദ യാത്രയ്ക്ക് സഹായകമായ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot