പിറന്നാള്‍ സമ്മാനം :ഡൗണ്‍ലോഡ് ചെയ്യൂ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ ബ്രൗസര്‍ തീം

Posted By: Staff

പിറന്നാള്‍ സമ്മാനം :ഡൗണ്‍ലോഡ് ചെയ്യൂ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ ബ്രൗസര്‍ തീം

ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ.... ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ചരിത്രം തിരുത്തിയ ചിത്രം. ആദിത്യാ ചോപ്രയുടെ സംവിധാനത്തില്‍ 1995 ഒക്ടോബര്‍ 20ന് പുറത്തിറങ്ങിയ ഈ ചിത്രം ബോംബെയിലെ മറാത്താ മന്ദിര്‍ തിയറ്ററില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഷാരൂഖ് ഖാന്‍-കാജോള്‍ ജോഡി അനശ്വരമാക്കിയ ഈ പ്രണയകഥ സാങ്കേതികപരമായും, കലാപരമായും ഏറെ മികവ് പുലര്‍ത്തിയ സിനിമയായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ചിത്രം നേടിയ സാമ്പത്തിക വിജയവും ശ്രദ്ധേയമാണ്.

ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എക്കാലത്തേയും ടോപ് ഇന്ത്യന്‍ സിനിമകളുടെ  ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ.

ജനപ്രിയ ചിത്രത്തിനുള്ള 96 ലെ ദേശീയ പുരസ്‌ക്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ഈ 'സംഭവം' സിനിമയ്ക്ക് 17 വയസ്സ് തികയുന്ന ഈ ദിവസം ഗിസ്‌ബോട്ടും ആഘോഷത്തില്‍ പങ്ക് ചേരുകയാണ്. എല്ലാ പ്രിയപ്പെട്ട DDLJ ആരാധകര്‍ക്കും ഇന്ന് ഒരു സമ്മാനം തരാന്‍ പോകുകയാണ്. ഒരു കിടിലന്‍ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ ഗൂഗിള്‍ ക്രോം തീം. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ വയലില്‍ രാജും,സോണിയയും പ്രണയം വിരിയിയ്ക്കുന്ന അനശ്വര ചിത്രമാണ് തീമില്‍ ഉള്ളത്. നിങ്ങളുടെ ബ്രൗസര്‍ ജാലകത്തില്‍ പ്രണയം നിറയ്ക്കാന്‍ ഉടനേ സ്വന്തമാക്കൂ..

യാഷ് രാജ് ഫിലിംസും ഗൂഗിളും തമ്മിലുള്ള ഈ സഖ്യത്തില്‍ ദില്‍ തോ പാഗല്‍, ന്യൂ യോര്‍ക്ക് തുടങ്ങിയ ചിത്രങ്ങളുടെ ബ്രൗസര്‍ തീമുകളും ലഭ്യമാണ്.

ഇതാ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ തീം ഡൗണ്‍ലോഡ് ചെയ്‌തോളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot