3 സെക്കന്‍ഡുകൊണ്ട് മുഴുവന്‍ സിനിമയും ഡൗണ്‍ലോഡ് ചെയ്യൂ...!

വൈഫൈകൊണ്ട് ധാരാളം ഉപയോഗമുണ്ട്, ഇതില്‍ ഏറ്റവും മികച്ച ഉപയോഗം ഇതിന്റെ വേഗത നിങ്ങള്‍ക്ക് മൊബൈലിലോ, ഡോഗിളിലോ കിട്ടില്ലെന്നതാണ്. എന്നാല്‍ ചിലപ്പോഴൊക്കെ വൈഫൈയുടെ സ്പീഡിന്റെ കാര്യത്തിലും നമ്മള്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്.

സാധാരണയായി നിങ്ങളുടെ വീടുകളില്‍ ലഭിക്കുന്ന വൈഫൈ എത്ര സ്പീഡാണ് നല്‍കുന്നത്. 146 കെബിപിഎസ് അല്ലെങ്കില്‍ കൂടി വന്നാല്‍ 476 കെബിപിഎസ്. എന്നാല്‍ സാംസഗ് ഒരു പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്, ഇതിന്റെ സഹായത്തോടെ ഇപ്പോള്‍ കിട്ടുന്ന സ്പീഡിന്റെ അഞ്ചിരട്ടിയില്‍ നിങ്ങള്‍ക്ക് വൈഫൈ ഉപയോഗിക്കാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അതായത് സാംസണ്‍ വഴി വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെര്‍ സെക്കന്‍ഡില്‍ 575 എംബി സ്പീഡാണ് ലഭിക്കുക.

നിങ്ങള്‍ 1 ജിബിയുടെ ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് 2 സെക്കന്‍ഡില്‍ അല്ലെങ്കില്‍ ഏറ്റവും കൂടിയത് 3 സെക്കന്‍ഡില്‍ മുഴുവന്‍ ഫിലിമും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

സാംസഗ് പറയുന്നതിനനുസരിച്ച് ഈ സമയം നമുക്ക് ലഭിക്കുന്ന 2.4 ഗിഗാഹര്‍ട്ട്‌സ് അല്ലെങ്കില്‍ 5 ഗിഗാഹര്‍ട്ട്‌സ് വൈഫൈ സാങ്കേതിക വിദ്യയെ അപേക്ഷിച്ച് 60 ഗിഗാഹര്‍ട്ട്‌സിന്റെ സ്പീഡ് നമുക്ക് ലഭിക്കുമെന്നാണ്, മാത്രമല്ല എല്ലാ തരത്തിലുളള ഡിവൈസുകളിലും ഇതിന്റെ സപീഡ് ഒരേ പോലെ ആയിരിക്കും.

സാംസഗീന്റെ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ഗ്രൂപ് പറയുന്നത് ഇതിന് മുന്‍പും ഈ സ്പീഡ് നേടിയെടുക്കുന്നതിനുളള ധാരാളം ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആരും ഇതില്‍ വിജയിച്ചിട്ടില്ലെന്നാണ്. അടുത്ത കൊല്ലം വിപണിയില്‍ ഈ വൈഫൈ സ്പീഡ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot