നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വേഗത കൂട്ടുന്നതിന് യുസി ക്ലീനര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യൂ

Written By:

ജങ്ക് ഫയലുകള്‍ വൃത്തിയാക്കി ആന്‍ഡ്രോയിഡ് ഫോണുകള്‍ പരിപാലിക്കേണ്ടത് നിങ്ങള്‍ നിരന്തരം ചെയ്യേണ്ട പ്രാഥമികമായ കാര്യമാണ്. നിങ്ങള്‍ വളരെ കുറച്ച് ആപുകള്‍ മാത്രമാണ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളളതെങ്കിലും ക്യാഷുകളും ജങ്ക് ഫയലുകളും അടിഞ്ഞു കൂടുന്നതിനാല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഇഴയുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതാണ്.

ആപുകളുടെ പിന്തുണ ഫയലുകള്‍ ഉളളതിനാല്‍ ജങ്ക് ഫയലുകള്‍ സ്വന്തമായി വൃത്തിയാക്കുന്നത് അപകടകരമാണ്. എന്നാല്‍ ജങ്ക് ഫയലുകള്‍ തൂത്ത് വാരുന്നതിനും നിങ്ങളുടെ ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഒരു ആപ്ലിക്കേഷന്‍ ഉണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ആസ്വാദ്യകരമാക്കുന്നതിനും ആന്‍ഡ്രോയിഡിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും യുസി ക്ലീനര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രശസ്ത മൊബൈല്‍ വെബ് ബ്രൗസര്‍ ആപായ യുസി ബ്രൗസറിന്റെ നിര്‍മാതാക്കളായ യുസിവെബ് ആണ് യുസി ക്ലീനര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആന്‍ഡ്രോയിഡിന്റെ പ്രകടനം മെച്ചപ്പെടുത്താനുളള മറ്റ് ആപുകളില്‍ നിന്ന് യുസി ക്ലീനര്‍ എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതിനും വേഗത കൂട്ടുന്നതിനും യുസി ക്ലീനര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യൂ...!

വളരെയധികം ലളിതമായ യൂസര്‍ ഇന്റര്‍ഫേസ് ആണ് യുസി ക്ലീനറിന് ഉളളത്. ആന്‍ഡ്രോയിഡ് 4.1-നും അതിന് മുകളിലുളളതും ആയ ഒട്ടനവധി സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ആപ് പിന്തുണയ്ക്കപ്പെടുന്നതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതിനും വേഗത കൂട്ടുന്നതിനും യുസി ക്ലീനര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യൂ...!

9ആപ്‌സ്.കോം, ഗൂഗിള്‍ പ്ലേ എന്നിവയില്‍ നിന്ന് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. .യുസി ക്ലീനര്‍ ആപ് പരസ്യങ്ങളില്ലാത്ത യുഐ-യുമായി എത്തുന്നതിനാല്‍ നിങ്ങള്‍ക്ക് ആപ് ഉപയോഗിക്കുമ്പോള്‍ ശല്ല്യക്കാരായ പരസ്യങ്ങള്‍ പോപ്പ് അപ് ചെയ്യുന്ന അനുഭവം ഉണ്ടാകില്ല.

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതിനും വേഗത കൂട്ടുന്നതിനും യുസി ക്ലീനര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യൂ...!

1.5എംബി വലിപ്പം മാത്രമാണ് ഈ ആപിന് ഉളളതെന്നതിനാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ മെമ്മറി ഇത് കാര്‍ന്ന് തിന്നുന്നതല്ല.

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതിനും വേഗത കൂട്ടുന്നതിനും യുസി ക്ലീനര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യൂ...!

യുസി ക്ലീനര്‍ റാം സ്ഥലം സ്വതന്ത്രമാക്കുകയും ഡിവൈസിന്റെ പ്രവര്‍ത്തന വേഗത കുറയ്ക്കുന്ന ആപുകള്‍ അടച്ച് സ്മാര്‍ട്ട്‌ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നു. ഉപയോഗപ്രദമായ ആപുകള്‍ ഇല്ലാതാക്കാതെ തന്നെ റാമിന്റെ പ്രകടനം കാര്യക്ഷമമായി മെച്ചപ്പെടുത്തുന്ന ആക്യുറേറ്റ് ഓപ്റ്റിമൈസര്‍ സവിശേഷത കൂടി ഈ ആപ് വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വൃത്തിയാക്കുന്നതിനും വേഗത കൂട്ടുന്നതിനും യുസി ക്ലീനര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യൂ...!

റൂട്ട് ചെയ്യാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ അടക്കമുളള ഓട്ടോ സ്റ്റാര്‍ട്ട് ആപുകള്‍ അപ്രാത്മാക്കുന്ന സൂപ്പര്‍ ബൂസ്റ്റര്‍ സവിശേഷത ഈ ആപ് വാഗ്ദാനം ചെയ്യുന്നു. പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത ആപുകളുമായി എത്തുന്ന ഡിവൈസുകള്‍ക്കാണ് ഈ സവിശേഷത കൂടുതല്‍ പ്രയോജനപ്പെടുക.

ബാറ്ററി, ഡാറ്റാ, സ്റ്റോറേജ് സ്ഥലം എന്നിവ വിശകലനം ചെയ്ത് സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം ഊറ്റിയെടുക്കുന്ന അപൂര്‍വമായി ഉപയോഗിക്കുന്ന ആപുകളും ഫോണിന്റെ സ്‌റ്റോറേജ് സ്ഥലം കാര്‍ന്ന് തിന്നുന്ന ജങ്ക് ഫയലുകളും കണ്ടെത്തി ഡിലിറ്റ് ചെയ്യാനും ഈ ആപ് സഹായകരമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Download UC Cleaner App to Clean and Speed up Your Android Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot