ആകാശ്-1S മിസൈല്‍ പരീക്ഷണം വിജയകരം

|

ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച കര-വ്യോമ മിസൈലായ ആകാശ്-1എസിനെ വിജയകരമായി ഡി.ആര്‍.ഡി.ഒ വിക്ഷേപിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയകരമായിരുന്നു. ഒഡീഷയിലെ ബാലസോറില്‍ ഇന്നലെയായിരുന്നു പരീക്ഷണം.

 

മിസൈലിന്റെ ദൂരപരിധി

മിസൈലിന്റെ ദൂരപരിധി

ഏകദേശം 19 മുതല്‍ 30 കിലോമീറ്ററണ് ആകാശ് മിസൈലിന്റെ ദൂരപരിധി. ശത്രുക്കളുടെ ഫൈറ്റര്‍ ജെറ്റുകളെയും ഡ്രോണുകളെയും നശിപ്പിക്കാന്‍ കഴിവുള്ളതാണ് ആകാശ് മിസൈല്‍. എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മള്‍ട്ടി ഡയറക്ഷണല്‍ സിസ്റ്റമാണ് ആകാശിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

പരീക്ഷണമായിരുന്നു

പരീക്ഷണമായിരുന്നു

ഇക്കഴിഞ്ഞ വെള്ളിയാഴ്ച 500 കിലോഗ്രാം ഭാരമുള്ള ബോംബ് സുഖോയ് കോംപാക്ട് ജെറ്റില്‍ നിന്നും വിക്ഷേപിച്ചുള്ള പരീക്ഷണം ഡി.ആര്‍.ഡി.ഒ നടത്തിയിരുന്നു. രാജസ്ഥാനിലെ പൊഖ്രാനിലായിരുന്നു പരീക്ഷണം. ദൂരപരിധി കൃത്യമായി അളന്നുള്ള പരീക്ഷണമായിരുന്നു ഇതെന്നും പരീക്ഷണം വിജയകരമായിരുന്നെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

 പ്രതികരണം.

പ്രതികരണം.

'സു-30 എംകെഐ എയര്‍ക്രാഫ്റ്റില്‍ നിന്നും 500 കിലോഗ്രാം ശ്രേണിയിലെ ഇന്റേമല്‍ ഗൈഡഡ് ബോംബ് പരീക്ഷണം വിജയകരമായിരുന്നു. രാജസ്ഥാനിലെ പൊഖ്രാനിലായിരുന്നു പരീക്ഷണം നടന്നത്.'- ഔദ്യോഗിക പ്രതികരണം.

ഉപയോഗിച്ചുവരുന്നുണ്ട്.
 

ഉപയോഗിച്ചുവരുന്നുണ്ട്.

2015 ജൂലൈ 10നാണ് ആകാശ് മിസൈല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2015 മേയ് 5ന് കരസേനയുടെ ഭാഗമാവുകയും ചെയ്തു. ആകാശ് എം.കെ1, എം.കെ2 എന്നീ മിസൈലുകള്‍ ഇന്ത്യന്‍ സേനകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.

5ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആളില്ലാ ഡംപ് ട്രക്കുകളെ പരിചയപ്പെടാം5ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആളില്ലാ ഡംപ് ട്രക്കുകളെ പരിചയപ്പെടാം

Best Mobiles in India

Read more about:
English summary
DRDO successfully test fires Akash-1S surface to air defence missile

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X