ഇന്ത്യൻ സൈന്യത്തെ കൂടുതൽ ശക്തമാക്കാൻ പുതിയ എക്സോസ്‌ക്ലെട്ടൺ സ്യുട്ട്

|

നിങ്ങൾ 'എലിസിയം' എന്ന ഹോളിവുഡ് സിനിമയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതിൽ പ്രധാന കഥാപാത്രമായ മാട്ട് ഡാമൻ ഒരു റോബോട്ട് പോലെ തോന്നിക്കുന്ന ഒരു യന്ത്രം ധരിക്കുന്നതായി കാണാം. അത് കണുമ്പോൾ വളരെയധികം രസം തോന്നുകയും നേരിട്ട് കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് തോന്നാത്ത ആളുകൾ ഉണ്ടാകില്ല. ഇവിടെ 'പവേർഡ് എക്സോസ്‌ക്ലെട്ടൺ (Powered Exoskeleton) എന്ന ഒരു സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ധരിക്കാവുന്ന ഒരു മൊബൈൽ മെഷീനാണ്. ഇലക്ട്രിക് മോട്ടോറുകൾ, ന്യൂമാറ്റിക്സ്, ലിവർ, ഹൈഡ്രോളിക്സ് എന്നിവയുടെ സഹായത്തോടെ അവയവങ്ങളുടെ ചലനത്തെ സഹായിക്കുന്ന സാങ്കേതികവിദ്യകളുടെ സംയോജനമാണ് ഇത്.

 

എക്സോസ്‌ക്ലെട്ടൺ

ധരിക്കുന്നയാളിന് സപ്പോർട്ട് നൽകാനും യന്ത്രത്തിൻറെ ഗിയറുകൾ കൈകാര്യം ചെയ്യുന്നതിനായി മോട്ടോറുകളിലേക്ക് ഒരു സിഗ്നൽ അയയ്ക്കാനും ഇതിൻറെ രൂപകൽപ്പന ലക്ഷ്യമിടുന്നു. എക്സോസ്‌ക്ലെട്ടൺ തോളിലും അരയിലും തുടയിലും സപ്പോർട്ട് നൽകുന്നു, ഒപ്പം ഭാരമുള്ള വസ്തുക്കൾ ഉയർത്താനും മറ്റും സഹായിക്കുകയും ചെയ്യുന്നു. റഷ്യൻ എഞ്ചിനീയർ നിക്കോളാസ് യാഗ്ൻ 1890 ൽ വികസിപ്പിച്ചെടുത്ത ഒരു ഉപകരണമായിരുന്നു ആദ്യകാലത്തെ അറിയപ്പെടുന്ന എക്സോസ്‌ക്ലെട്ടൺ. ഇപ്പോൾ പ്രതിരോധനസേനകൾ ഇത് കൂടുതലായി ഉപയോഗപ്പെടുത്തുവാനുള്ള പദ്ധതികൾ അസൂത്രം ചെയ്യുകയാണ്.

പ്രതിരോധനസേനകൾക്കായി എക്സോസ്‌ക്ലെട്ടൺ സംവിധാനം

പ്രതിരോധനസേനകൾക്കായി എക്സോസ്‌ക്ലെട്ടൺ സംവിധാനം

സൈനികരുടെ ജീവിതം സുരക്ഷിതവും ഉന്മേഷപ്രദവുമാക്കുന്നതിനുള്ള ശ്രമത്തിൻറെ ഫലമായി ഡി‌ആർ‌ഡി‌ഒ നിരവധി വർഷങ്ങളായി എക്സോസ്‌ക്ലെട്ടൺ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിവരികയാണ്. എന്നാൽ, ഈ രംഗത്ത് ഇതുവരെ ഒരു പ്രവർത്തന സാങ്കേതികവിദ്യയും സ്ഥാപിച്ചിട്ടില്ല. അതിർത്തിയിലെ പിരിമുറുക്കങ്ങൾക്കിടയിൽ ചൈനയും സൈനിക-ഗ്രേഡ് എക്സോസ്‌ക്ലെട്ടൺ സ്യൂട്ടുകളുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

നോൺ-പവർഡ് എക്‌സ്‌കോസ്‌ലെറ്റണുകൾ
 

2020 ൻറെ അവസാനത്തിൽ, ചൈനീസ് അതിർത്തി പ്രതിരോധ സേന സപ്ലൈ ഡെലിവറി, പട്രോളിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സപ്പോർട്ട് നൽകുന്നതിനായി നോൺ-പവർഡ് എക്‌സ്‌കോസ്‌ലെറ്റണുകൾ ഉപയോഗിക്കുകയും ചെയ്യ്തുവെന്ന് പ്രതിരോധസേന വ്യക്തമാക്കി. ഇവിടെ ഉയർന്നുവരുന്ന എക്സോസ്കലെട്ടൺ സാങ്കേതികവിദ്യ, അതിൻറെ നേട്ടങ്ങൾ, ഇതിൽ ഇന്ത്യയുടെ സ്ഥാനം എന്നിവ കൃത്യമായി വിവരിക്കുന്നുണ്ട്. അവയെക്കുറിച്ചറിയുവാൻ നമുക്ക് ഇവിടെ കുറച്ചുനേരം ചിലവഴിക്കാം.

എന്താണ് എക്സോസ്കെലറ്റോണുകൾ ?

എന്താണ് എക്സോസ്കെലറ്റോണുകൾ ?

ഒരു സൈനികൻ തൻറെ ശക്തി വർദ്ധിപ്പിക്കുന്നതിനായി ഒരു സാധാരണ യൂണിഫോമിൽ ധരിക്കുന്ന ഗാഡ്‌ജെറ്റുകളാണ് എക്‌സ്‌കോസ്‌ലെറ്റൺസ് അല്ലെങ്കിൽ എക്സോ സ്യൂട്ടുകൾ. ഒരു സൈനികൻറെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പവർഡ് സ്‌പെഷ്യൽ ഡിവൈഡകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടുന്ന സമവിധാനം ഈ ഗാഡ്‌ജെറ്റിൽ വരുന്നു. മെറ്റൽ, കാർബൺ ഫൈബർ പോലുള്ള കരുത്തേറിയ വസ്തുക്കളോ മൃദുവായ ഇലാസ്റ്റിക് വസ്തുക്കളോ ഉപയോഗിച്ച് ഇവ നിർമ്മിക്കുന്നു.

എക്സോസ്കലെട്ടൻറെ പ്രധാനപ്പെട്ട ഗുണങ്ങൾ

എക്സോസ്കലെട്ടൻറെ പ്രധാനപ്പെട്ട ഗുണങ്ങൾ

 • 1. ഒരു സൈനികൻറെ മേൽ ഒരു എക്സോ സ്യൂട്ട് ചുരുങ്ങിയത് 8 മണിക്കൂർ പ്രവർത്തന സമയത്തിൽ 100 കിലോഗ്രാം കൂടുതൽ ഭാരം ചുമക്കാനുള്ള ശേഷി വർദ്ധിപ്പിക്കുമെന്നും 3-5 മണിക്കൂർ ബാറ്ററി ബാക്കപ്പ് ഉണ്ടെന്നും പറയുന്നു.
 • 2. ഉയർന്ന പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്ന സൈനികർ മഞ്ഞുവീഴ്ചയിൽ നടക്കാൻ സഹായിക്കുന്ന ലെഗ് ഗിയർ ലഭ്യമാണ്.
 • 3. ഓക്സിജൻ കുറഞ്ഞ കാലാവസ്ഥയിൽ സൈനികർ നേരിടുന്ന പ്രയാസം ഇത് കുറയ്ക്കുന്നു.
 • 4. ഭാരത്തിൻറെ 50% കൂടുതൽ കുറയ്ക്കാൻ എക്സോസ്‌ക്ലെട്ടൺ സഹായിക്കുന്നു, അതുവഴി സൈനികർക്ക് പരിക്കുകൾ സംഭവിക്കുന്നത് ഒഴിവാക്കുന്നു.
 • എക്സോസ്ക്ലെറ്റോണുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം
 • ഡിആർഡിഒ

  ഇന്ത്യൻ സൈനികരുടെ ശക്തി വർദ്ധിപ്പിക്കുന്നതിനായി ബയോ എഞ്ചിനീയറിംഗ്, ഇലക്ട്രോ മെഡിക്കൽ ടെക്നോളജി എന്നിവയിൽ ഒന്നിലധികം ഗവേഷണ-വികസന പ്രവർത്തനങ്ങൾ ഡിആർഡിഒ ലാബിൽ നടക്കുന്നു. എക്‌സ്‌കോസ്‌ലെറ്റനിൽ ആർ & ഡി ചെയ്യുന്ന നോഡൽ ലാബായ ഡെബെൽ, ബയോമെഡിക്കൽ അല്ലെങ്കിൽ ബയോമെക്കാനിക്സ്, ആക്യുവേറ്ററുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയിൽ ആഭ്യന്തര വൈദഗ്ദ്ധ്യം ഉപയോഗിക്കുന്നു.

  നിർമാണത്തൊഴിലാളികൾക്കായി വികസിപ്പിച്ചിട്ടുള്ള എക്‌സ്‌കോസ്‌ലെറ്റോണുകൾ

  നിർമാണത്തൊഴിലാളികൾക്കായി വികസിപ്പിച്ചിട്ടുള്ള എക്‌സ്‌കോസ്‌ലെറ്റോണുകൾ

Best Mobiles in India

English summary
In the midst of the border tensions, China developed military-grade exoskeleton suits that are powered and can carry ammunition. Non-powered exoskeletons were utilized by Chinese border defense personnel in late 2020 to support missions such as supply delivery and patrol.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X