ഡ്രൈവ്‌ഗെയിന്‍: പെട്രോള്‍ ലാഭിക്കാന്‍ ആപ്ലിക്കേഷന്‍

By Super
|
ഡ്രൈവ്‌ഗെയിന്‍: പെട്രോള്‍ ലാഭിക്കാന്‍ ആപ്ലിക്കേഷന്‍

പെട്രോള്‍ വില കൂടി. ഇന്ന് മാധ്യമങ്ങളായ മാധ്യമങ്ങളും സാധാരണക്കാരും രാഷ്ട്രീയക്കാരുമെല്ലാം സംസാരിക്കുന്നത് ഇതേ കാര്യം തന്നെ. വില കൂട്ടിയതിന്റെ പ്രതിഷേധം നടക്കുന്നുമുണ്ട് മറ്റൊരു വശത്ത്. പ്രതിഷേധങ്ങളൊക്കെ തീര്‍ന്നാലും സാധാരണക്കാരന്‍ ഇനിയുള്ള ഓരോ ദിവസവും അനുഭവിക്കേണ്ടതാണ് ഈ വില വര്‍ധന. ഇന്ത്യയില്‍ മാത്രമല്ല അടയ്ക്കടിയുള്ള വിലവര്‍ധന ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ബാധിക്കാറുണ്ട്. ഇന്ധനം ലാഭിക്കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും.

ഡ്രൈവ്‌ഗെയിന്‍ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. ശബ്ദം, ദൃശ്യം എന്നിവയിലധിഷ്ഠിതമായ നിര്‍ദ്ദേശങ്ങളാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നല്‍കുക. ഡ്രൈവ് ചെയ്യുന്ന രീതി നോക്കി ഇന്ധനം എങ്ങനെയെല്ലാം ലാഭിക്കാം എന്നാണ് ഈ സിസ്റ്റം പറഞ്ഞു തരുന്നത്. ഡ്രൈവിംഗ് രീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അതും ഈ സിസ്റ്റം നിര്‍ദ്ദേശിക്കും.

 

പണം മാത്രമല്ല, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനം കുറക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും. എല്ലാവിധ പെട്രോള്‍, ഡീസല്‍ കാറുകളില്‍ ഇത് പ്രവര്‍ത്തിക്കുന്നതാണ്.

ഐഫോണ്‍ 3ജി, 3ജിഎസ്, ഐപാഡ്, ഐപോഡ് ടച്ച് എന്നീ ആപ്പിള്‍ ഉപകരണങ്ങളിലാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. ആപ് സ്റ്റോറില്‍ പെയ്ഡ് ആപ്ലിക്കേഷനായാണ് ഇത് ലഭിക്കുക. ഇതിന്റെ സൗജന്യ വേര്‍ഷന്‍ എത്രത്തോളം ഇന്ധനം ഉപയോഗിച്ചു എന്ന് മാത്രമാണ് കാണിക്കുക.

എല്ലാ യാത്രയുടെ അവസാനത്തിലും ഡ്രൈവിംഗ് എത്രത്തോളം നന്നായിരുന്നു എന്ന് ആപ്ലിക്കേഷന്‍ 100ല്‍ മാര്‍ക്കും നല്‍കുന്നതാണ്. സൗജന്യ വേര്‍ഷനിലും ഈ സൗകര്യമുണ്ട്. ഹോളണ്ട്, യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ രാജ്യങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇന്ത്യന്‍ പെട്രോള്‍ വിലയെ ഇത് പിന്തുണക്കില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ആപ്ലിക്കേഷനില്‍ വില അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുത്തി അവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാവുന്നതാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X