അത്യുഗ്രസ്ഫോടനം നടത്താൻ ശേഷിയുള്ള പുതിയ ആയുധം 'ഡ്രോണ്‍-40'

|

ആയുധങ്ങളുടെ പേരിലുള്ള ഗവേഷണം പുറത്തുകൊണ്ടുവരുന്നത് അത്യുഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളാണ്. ഇതിനുത്തമ ഉദാഹരണമാണ് ഡ്രോണ്‍-40 എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ആയുധവസ്തു. ഈ ആയുധത്തിന് ഗ്രനേഡുകള്‍ വഹിച്ച് ശത്രുസാങ്കേതത്തിൽ സ്‌ഫോടനം നടത്താന്‍ കഴിവുണ്ട്. പേരുപോലെ തന്നെ വളരെ വേഗത്തിൽ പാഞ്ഞെത്തി ആക്രമണം നടത്താൻ സാധിക്കുന്ന ഒന്നാണ് ഈ പുതിയ സ്‌ഫോടകവസ്‌തു.

 
 അത്യുഗ്രസ്ഫോടനം നടത്താൻ ശേഷിയുള്ള പുതിയ ആയുധം 'ഡ്രോണ്‍-40'

ഡ്രോണ്‍-40

ഡ്രോണ്‍-40

കണ്ടാൽ വലിയ ബുള്ളറ്റ് പോലെ തോന്നിക്കുന്ന ഈ വസ്തുവിന് ഞൊടിയിടയിൽ പുഷ്പം പോലെ ലക്ഷ്യം വച്ചയിടം തകർക്കുവാൻ സാധിക്കും. സാധാരണ ഗ്രനേഡുകളെ പോലെയാണ് ഈ ഗ്രനേഡ് പ്രവർത്തിക്കുന്നത്. ഇത് പ്രയോഗിച്ച് കഴിഞ്ഞ് അല്‍പസമയത്തിനുള്ളില്‍ തന്നെ ഡ്രോണ്‍-40 യുടെ നാല് റോട്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഈ റോട്ടറുകളുടെ സഹായത്തോടെ 12 മിനിറ്റ് നേരം പറക്കാനും 20 മിനിറ്റോളം വായുവില്‍ ഉയര്‍ന്നുനില്‍ക്കാനും സാധിക്കും.

അത്യുഗ്രസ്ഫോടനം

അത്യുഗ്രസ്ഫോടനം

ആറ് മൈല്‍ ദൂരം സഞ്ചരിക്കാനും മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ പായാനും ഈ ഡ്രോണ്‍ ഗ്രനേഡിനാവും. ദൂരം എത്രവേണമെന്ന് മുൻകൂട്ടി നിശ്ചയിച്ച്‌ തിട്ടപ്പെടുത്താവുന്നതാണ്. ശത്രുക്കളെ നശിപ്പിക്കാനുള്ള സ്‌ഫോടനവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ സ്‌മോക്ക് ഗ്രനേഡ് വിക്ഷേപിക്കാനും നിരീക്ഷണ സെന്‍സറുകള്‍ പ്രയോഗിക്കാനും ഇതുവഴി സാധ്യമാണ്.

ഡിഫെന്‍ഡ് ടെക്‌സ്
 

ഡിഫെന്‍ഡ് ടെക്‌സ്

ഫ്ലോറിഡയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് ഈ ആയുധം പ്രദര്‍ശിപ്പിച്ചത്. പ്രതിരോധ സാങ്കേതികവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മെല്‍ബണിലെ ഡിഫെന്‍ഡ് ടെക്‌സ് എന്ന സ്ഥാപനമാണ് ഈ ഡ്രോണിൻറെ നിര്‍മാതാക്കള്‍. മെൽബൺ ആസ്ഥാനമാക്കിയുള്ള പ്രതിരോധ സാങ്കേതിക സ്ഥാപനമായ ഡിഫെൻഡ്‌ടെക്‌സ് നിർമ്മിച്ച ഈ പുതിയ ആയുധം ഏതെങ്കിലും സൈനിക വൃത്തം ഉപയോഗിക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.

Best Mobiles in India

Read more about:
English summary
The Drone-40 is an explosive charge with helicopter-style rotors attached that can be flown into enemy targets and detonated remotely.Flying grenades could soon swoop across the world's battlefields, obliterating anything in their path.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X