ഫേസ് ബുക്കിലും ട്വിറ്ററിലും മയക്കുമരുന്നു കച്ചവടം പൊടിപൊടിക്കുന്നു

Posted By:

നുഷ്യന്റെ നന്മയ്ക്കായാണ് സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതും വികസിപ്പിക്കുന്നതും. എന്നാല്‍ ഇത്തരം ഉപകാരപ്രദമായ കണ്ടെത്തലുകളെ ദുരുപയോഗം ചെയ്യുന്നവരും ധാരാളമുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയുള്ള മയക്കുമരുന്നുകളുടെ പരസ്യവും വില്‍പനയും

ഫേസ് ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ അടുത്തിടെയായി മയക്കുമരുന്നു വില്‍പനക്കാരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൊബൈല്‍ നമ്പറും വിലാസവും ഉള്‍പ്പെടെ നല്‍കിയാണ് പലരും ഓണ്‍ലൈനിലൂടെ മയക്കുമരുന്ന് കച്ചവടം നടത്തുന്നത്.

അടുത്തിടെ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം ചില പോസ്റ്റുകളും പരസ്യങ്ങളും കണ്ടുനോക്കാം.

ഗിസ്‌ബോട്ട് ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

കേറ്റിയ വില്‍സണ്‍ എന്ന മരുന്നുവ്യാപാരിയുടെ ഫേസ് ബുക്ക് പേജില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സ്റ്റിറോയ്ഡുകളും തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളവര്‍ ഫേസ് ബുക്കില്‍ ഫ്രണ്ട്‌സ് റിക്വസ്റ്റ്് അയച്ചാല്‍ മതിയെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയില്‍ 24 മണിക്കൂറില്‍ സാധനം എത്തിച്ചുനല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

വിശ്വാസം വരാത്തവര്‍ക്കായി തന്റെ കൈവശമുള്ള മരുന്നുകളുടെ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

മറ്റൊരു മരുന്നു വ്യാപാരിയുടെ വോളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. ഹെറോയിന്‍, കൊക്കെയ്ന്‍, മരിജ്വാന തുടങ്ങിയ ലഹരി മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. മരുന്നുകളുടെ ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

അടുത്തിടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട സംഭവമാണിത്. മി. ല്യൂബ് എന്ന സ്ഥാപനത്തിലെ മെക്കാനിക് ആയ സുനിത് ബഹീരതന്‍, മയക്കുമരുന്ന് ആവശ്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്നു കാണിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഉടന്‍തന്നെ ലോക്കല്‍ പോലീസിന്റെ രസകരമായ മറുപടിയും വന്നു. 'ഞങ്ങളും വന്നോട്ടെ' എന്ന്. കാര്യെമന്തായാലും ഇയാളെ തൊഴിലുടമ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

അവന്‍സിന ഫാര്‍മസി എന്നപേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ടില്‍ കെറ്റമിന്റെ ഗുണങ്ങള്‍ വിവരിച്ചുകൊണ്ട് പോസ്റ്റ് നല്‍കി. ഉടന്‍തന്നെ, പാകിസ്താനിലെ കെറ്റമിന്‍ വില്‍പനക്കാരാണെന്നും വില്‍ക്കുന്ന വിലയും എഴുതി ഡ്രഗ് ഗിസ്റ്റ് എന്ന പേരില്‍ കമന്റും പ്രത്യക്ഷപ്പെട്ടു.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

കൂടാതെ മരിജ്വാനയുടെ വിലയും ചിത്രവും ഡ്രഗ് ഗിസ്റ്റ് പ്രസിദ്ധപ്പെടുത്തി.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു ചിത്രമാണിത്. എല്ലാ രാജ്യങ്ങളിലേക്കും സുരക്ഷിതമായി മയക്കുമരുന്നു കടത്തുമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

സ്‌പെയിനിലെ ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പേരില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്്. മരിജ്വാന ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ വില്‍ക്കാനുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

മയക്കുമരുന്ന് വില്‍ക്കാനുണ്ടെന്നു കാണിച്ച് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു പോസ്റ്റ്.

സോഷ്യല്‍ സൈറ്റുകളിലെ മയക്കുമരുന്നു കച്ചവടം

ഇന്‍സ്റ്റഗ്രാമില്‍ മയക്കുമരുന്ന് വില്‍പനയ്ക്കുണ്ടെന്ന പേരില്‍ ടാഗ് ചെയ്യപ്പെട്ട 200 ലധികം ഫോട്ടോകളുണ്ട്. ചിത്രത്തില്‍ കാണുന്ന ഫോട്ടോ പോസ്റ്റ് ചെയ്തയാള്‍ തന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫേസ് ബുക്കിലും ട്വിറ്ററിലും മയക്കുമരുന്നു കച്ചവടം പൊടിപൊടിക്കുന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot