ആധാർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുള്ള വ്യാജ ഫോൺകോൾ, വിദ്യാർത്ഥിക്ക് നഷ്‌ടമായത്‌ 16,000 രൂപ

|

ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുള്ള തന്ത്രപ്പാടിലായിരുന്നു ആളുകൾ, എന്നാൽ ചെയ്യുന്നത് ശരിക്കും അപകടം വിളിച്ചുവരുത്തുന്നതെന്ന കാര്യം അറിയത്തിലായിരുന്നു. ആധാർ മൊബൈൽ നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുമ്പോൾ സംഭവിക്കുന്നത് എല്ലാം തമ്മിൽ ബന്ധിതമാണെന്നാണ്. ബാങ്ക് അക്കൗണ്ട് നമ്പർ ലഭിക്കുന്നതിനായി ഒരാളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ മതിയാകും. ഇതുവഴി ഒരാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അറിയുവാൻ വലിയ ബുദ്ധിമുട്ടില്ല.

 
ആധാർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുള്ള വ്യാജ ഫോൺകോൾ

ബയോമെട്രിക്‌സ് ഉപയോഗിച്ച് വാട്‌സാപ്പ് ലോക്ക് ചെയ്യുന്നത് എങ്ങനെ ?ബയോമെട്രിക്‌സ് ഉപയോഗിച്ച് വാട്‌സാപ്പ് ലോക്ക് ചെയ്യുന്നത് എങ്ങനെ ?

ആധാർ

ആധാർ

സുരക്ഷിതമായ ഒന്നാണ് എന്ന് പറഞ്ഞു ആരംഭിച്ച ആധാർ സംവിധാനം ശരിക്കും പൊള്ളയായ തലയിൽ നിന്നുമാണ് എന്ന കാര്യത്തിൽ ഇപ്പോൾ സംശയമുണ്ടാകില്ല. ആധാർ ഇപ്പോൾ നിർബന്ധിതമായതുകൊണ്ടുതന്നെ പല ആവശ്യങ്ങൾക്കുമായി നമ്മൾ ആധാറിന്റെ പകർപ്പുകൾ നൽകാറുണ്ട്. ഇതുവഴി ആധാർ നമ്പർ അപരിചിതർക്ക് ലഭിക്കും, അതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയെടുക്കാൻ സാധിക്കും. ഇതിനോടകം തന്നെ നിരവധി കേസുകളും, പരാതികളും, പ്രശ്ങ്ങളുമാണ് ആധാറിന്റെ പേരിൽ വന്നിരിക്കുന്നത്. പ്രയോജനകരമെന്ന രീതിയിൽ ഒന്നും തന്നെ ആധാറിന്റെ സേവനത്തിൽ നിന്നും ലഭിക്കുന്നില്ല എന്നത് പകൽ പോലെ സത്യം. അടുത്തിടെയായി ഒരു വിദ്യാർത്ഥിക്ക് നഷ്ട്ടമായത് 16,000 രൂപയാണ്.

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുള്ള ഫോൺ കോളിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പറഞ്ഞുകൊടുത്ത ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിക്ക് നഷ്ട്ടമായത് 16,000 രൂപ. സെക്റ്റർ 9-ലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് വിദ്യാർത്ഥി പങ്കുവെച്ചത്.

ലക്സ്‌മാൻ വിഹാറിലെ സെക്റ്റർ-4 ൽ താമസിക്കുന്ന കണിക 2017-ൽ ഇതേ സംഭവത്തിന് ഇരയായിരുന്നു, പക്ഷെ, വെള്ളിയാഴ്ച്ച രാത്രിയാണ് എഫ്.ഐ.ആർ എഴുതിയത്, സെക്റ്റർ 4 -ലെ പോലീസ് ഓഫീസറായ മോഹൻ സിംഗ് പറഞ്ഞു.

വ്യാജ ഫോൺകോൾ
 

വ്യാജ ഫോൺകോൾ

"ഞങ്ങൾ ഫോൺകോൾ ട്രസ് ചെയ്യും കൂടാതെ അതിൽ നിന്നും ബാങ്കിന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ഞങ്ങൾ കണ്ടെത്തും," സിംഗ് പറഞ്ഞു. പരാതി പല പോലീസ് സ്റ്റേഷനുകളിൽ ആയതിനാലാണ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിൽ കാലതാമസമെടുക്കുന്നത്", സിംഗ് പറഞ്ഞു.

ജൂലൈയിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കണികയുടെ അച്ഛൻ, ദേവേന്ദ്ര സിംഗ് പറഞ്ഞു.

സൈബർ സെൽ

സൈബർ സെൽ

സംഭവം നടന്ന ദിവസം ചൗക്കി (സെക്ടർ 4) യിൽ ഞങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പിന്നീട് സൈബർ സെല്ലിലെ രണ്ട് ഓഫീസർമാർ ഞങ്ങളുടെ വീട്ടിൽ എത്തി. എന്നാൽ മൂന്ന് മാസത്തിനുശേഷം ഞങ്ങൾക്ക് ചൗക്കിയിൽ നിന്നും ഒരു ഫോൺ കോൾ വന്നിരുന്നു, സൈബർ സെല്ലിൽ നിന്നും പരാതി തിരിച്ച് അയച്ചെന്നും പുതിയ ഒരു പരാതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു, "ദേവേന്ദ്ര പറഞ്ഞു.

തിരിച്ചറിഞ്ഞ പ്രതിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല.

ജൂലൈ 8, 2017, ഉച്ചയ്ക്ക് 3.30-ന് കണികയ്ക്ക് ഒരു ഫോൺകോൾ വന്നിരുന്നു. കണികയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നായിരുന്നു ഫോൺ കോളിൽ നിന്നുമുള്ള വിവരം. അക്കൗണ്ട് പുനരാരംഭിക്കുന്നതിന് ആധാർ കാർഡ് നമ്പറും ഡെബിറ്റ് കാർഡിന്റെ വിശദാംശങ്ങളും അയയ്ക്കണമെന്ന് ഫോണിൽ സംസാരിക്കുന്നയാൾ കണികയോടായി പറഞ്ഞു. വിവരങ്ങൾ നൽകിയ ശേഷം, ഫോണിൽ വന്ന ഓ.ടി.പി നമ്പറും പറഞ്ഞു കൊടുത്തു. കുറച്ച കഴിഞ്ഞ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 16,000 രൂപ അക്കൗണ്ടിൽ നിന്നും നഷ്‌ടമായ വിവരം അറിയുന്നത്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 420 (ചീറ്റിംഗ്)ൽ സെക്ഷൻ 9 പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തു.

Best Mobiles in India

Read more about:
English summary
The caller said her bank account had been blocked. The person on the phone told the victim that she has to send her Aadhaar Card number and details of her debit card to restart the account. After she gave the details, and also shared an O.T.P sent to her phone, with the caller, she checked her bank balance to realize that Rs16,000 have been debited from her account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X