ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗൂഗിള്‍ സയന്‍സ് ഫെയറിന്റെ ഫൈനലില്‍

|

ഗൂഗിള്‍ സയന്‍സ് ഫെയറിന്റെ റീജ്യണല്‍ ഫൈനലില്‍ ഉള്‍പ്പെട്ട ആദ്യ നൂറുപേരില്‍ ഇടം പിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. ദുബായില്‍ താമസിക്കുന്ന ഷാമില്‍ കരീമാണ് അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. തെരുവ് വിളക്കുകളെ സ്മാര്‍ട്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടിനാണ് അംഗീകാരം.

 

തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുക്കപ്പെട്ടത്.

ആയിരക്കണക്കിന് പ്രോജക്ടുകളില്‍ നിന്നാണ് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ ഷാമില്‍ കരീമിന്റെ ആശയം ആദ്യ നൂറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രത്യേകത

പ്രത്യേകത

വാഹനങ്ങളോ ആളുകളോ കടന്നുപോകുമ്പോള്‍ അതുമനസ്സിലാക്കി തൊട്ടടുത്ത തെരുവ് വിളക്കിന്റെ തെളിച്ചം കൂടുമെന്നതാണ് ഷാമിലിന്റെ പ്രോജക്ടിന്റെ പ്രത്യേകത. ഇതോടൊപ്പം തെട്ട് മുമ്പിലുള്ള തെരുവ് വിളക്കിന്റെ വെളിച്ചം മങ്ങുകയും ചെയ്യും. ഇതുവഴി വന്‍തോതില്‍ ഊര്‍ജ്ജം സംരക്ഷിക്കാന്‍ കഴിയും. ഇന്‍ഫ്രാറെഡ് അടിസ്ഥാന സെന്‍സറുകളെക്കാള്‍ 63 ശതമാനം ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് ഷാമില്‍ പറയുന്നു.

സംരക്ഷണത്തിനുള്ള ആശയം
 

സംരക്ഷണത്തിനുള്ള ആശയം

പതിനഞ്ചുകാരനായ ഷാമില്‍ കരീം ചെന്നൈ സ്വദേശിയാണ്. അച്ഛനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ആശയം വികസിപ്പിച്ചെടുത്തതെന്ന് ഷാമില്‍ പറഞ്ഞു. 'രാത്രി ഏറെ വൈകി ഞങ്ങള്‍ പാര്‍ക്കിലിരിക്കുമ്പോള്‍ എല്ലാ ലൈറ്റുകളും കത്തിക്കിടക്കുന്നത് കണ്ടു. ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്ന് അച്ഛന്‍ ചോദിച്ചു. ഇതാണ് ഈ പ്രോജക്ടിലേക്ക് എന്നെ നയിച്ചത്.' ഷാമില്‍ കൂട്ടിച്ചേര്‍ത്തു.

കരുതപ്പെടുന്നത്.

കരുതപ്പെടുന്നത്.

ഗൂഗിള്‍ സയന്‍സ് ഫെയറിന്റെ അവസാന 20 ഗ്ലോബല്‍ ഫൈനലിസ്റ്റുകളെ അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

25,000 രൂപയ്ക്കു താഴെ വിലയുള്ള 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍25,000 രൂപയ്ക്കു താഴെ വിലയുള്ള 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍

 

 

Best Mobiles in India

Read more about:
English summary
Dubai-based Indian boy finalist in Google Science Fair

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X