ദുബായിയില്‍ വാഹനങ്ങളിലെ ലൈസന്‍സ് പ്ലേറ്റുകള്‍ സ്മാര്‍ട്ടാകുന്നു!!

Posted By: Samuel P Mohan

ദുബായിയില്‍ ഇനി വാഹനങ്ങളിലെ ലൈസന്‍സ് പ്ലേറ്റുകളും സ്മാര്‍ട്ടാകുന്നു. സ്മാര്‍ട്ട് ലൈസന്‍സ് പ്ലേറ്റുകള്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്, ദുബായ് റോഡ് ആന്‍ഡ് ട്രാസ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ദുബായിയില്‍ വാഹനങ്ങളിലെ ലൈസന്‍സ് പ്ലേറ്റുകള്‍ സ്മാര്‍ട്ടാകുന്നു!!

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റാതെ തന്നെ നമ്പറും ഡിസൈനും മറ്റു വിവരങ്ങളും ഡിജിറ്റലില്‍ മാറ്റാന്‍ സാധിക്കുന്ന സ്മാര്‍ട്ട് പ്ലേറ്റ് സംവിധാനമാണിത്. ഇത്തരത്തിലൊരു സംവിധാനം കൊണ്ടു വരാന്‍ പോകുന്ന ലോകത്തിലെ ആദ്യത്തെ നഗരമാകാന്‍ പോവുകയാണ് ദുബായ്.

നിങ്ങളുടെ വണ്ടിയുടെ ഇന്‍ഷുറന്‍സ് തീരുന്ന സമയം, രജിസ്‌ട്രേഷന്‍ പുതുക്കിയ തീയതി എന്നിവ സ്മാര്‍ട്ട് ലൈസന്‍സ് പ്ലേറ്റില്‍ കാണാം. ഇതു കൂടാതെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ യാത്ര ചെയ്ത സമയം എന്നിവയും കാണിക്കും. ഇനി നിങ്ങളുടെ ലൈസന്‍സ് പ്ലേറ്റ് മോഷണം പോകാനുളള സാധ്യതയും ഇതോടെ കുറയും. ഗതാഗത കുരുക്കുകളും സ്മാര്‍ട്ട് പ്ലേറ്റുകള്‍ വഴി പ്രദര്‍ശിപ്പിക്കും. വിവിധ വകുപ്പുകളുടെ ആശയവിനിമയ സംവിധാനവും സ്മാര്‍ട്ട് പ്ലേറ്റുകള്‍ ബന്ധപ്പെടുത്തും.

ഇതിനു മുന്‍പ് റോബോട്ട് പോലീസ് ഓഫീസര്‍, ഓട്ടോണമസ് പ്രെട്രോള്‍ കാറുകള്‍, ഫ്‌ളയിംഗ് ടാക്‌സി സേവനം എന്നിവയും പരീക്ഷിച്ചു.

ഇ-മെയില്‍ അയക്കുമ്പോള്‍ ചെയ്യരുതാത്ത 10 കാര്യങ്ങള്‍

English summary
Dubai Will Begin Digital Licence Plate Trial Next Month

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot