Home
News

ആദ്യ ബോളിവുഡ് വെബ് സീരീസുമായി ദുൽഖർ; കോമഡി ത്രില്ലർ ഗൺസ് & ഗുലാബ്സ് നെറ്റ്ഫ്ലിക്സിൽ!

പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിൽ വളർന്നുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്സ് ഇന്ന്(ഓഗസ്റ്റ് 18) നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിക്കും. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ഒരു കോമഡി ത്രില്ലർ വെബ് സീരീസ് ആണ് ഗൺസ് ആൻഡ് ഗുലാബ്സ്.

ദുൽഖർ സൽമാന് പുറമേ, രാജ്‌കുമാർ റാവു ( Rajkummar Rao ), ഗുൽഷൻ ദേവയ്യ (Gulshan Devaiah), ആദർശ് ഗൗരവ് (Adarsh Gourav) തുടങ്ങി വന്‍ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ​ വെബ് സീരീസ് പ്രശസ്‌ത സംവിധായകരായ രാജും ഡികെയും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

വെബ് സീരീസുമായി ദുൽഖർ; കോമഡി ത്രില്ലർ ഗൺസ് & ഗുലാബ്സ് നെറ്റ്ഫ്ലിക്സിൽ

ദുൽഖർ സൽമാൻറെ ഒടിടി അരങ്ങേറ്റം എന്ന നിലയിൽ ആരാധകർ ഏറെ നാളേറെയായി അക്ഷമയോടെ കാത്തിരുന്ന വെബ് സീരീസ് ആണ് ഗൺസ് ആൻഡ് ഗുലാബ്‌സ്‌. ഒരു 'വിചിത്രമായ കഥ' എന്നാണ് സംവിധായകരായ രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ഈ വെബ് സീരീസിനെ വിശേഷിപ്പിക്കുന്നത്.

ഇൻസ്‍പെക്ടർ അർജുൻ വർമ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്. പഴയ ബോളിവുഡ് സിനിമകളിൽനിന്നുള്ള മോട്ടോർസൈക്കിൾ ചേസ് സീക്വൻസുകളും അ‌ൽപ്പം അ‌ധികം അതിശയോക്തി കലർന്ന ആക്ഷനും അനുകരിക്കുന്ന ഗൺസ് & ഗുലാബ്സ് മൂന്ന് സഹപാഠികളുടെ കണ്ണിലൂടെ ഒരു പ്രതികാര കഥ പറയുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന 'ഗണ്‍സ് ആൻഡ് ഗുലാബ്സി'ന്റെ ട്രെയിലറിന് സാമൂഹിക മാധ്യമങ്ങളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. അ‌തിനാൽത്തന്നെ പ്രേക്ഷകർ ഇരകയ്യും നീട്ടി ഈ വെബ്സീരീസ് ഏറ്റെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം രാജ്, ഡികെ എന്നിവർ സംവിധായകരായി എത്തുന്നു എന്നതും പ്രേക്ഷകർക്ക് പ്രതീക്ഷയ്ക്ക് വകനൽകുന്നു.

'ദ ഫാമിലി മാൻ' ( The Family Man ), 'ഫർസി' ( Farzi ) എന്നീ ത്രില്ലർ വെബ്‌ സീരീസുകളിലൂടെ രാജും ഡികെയും ഏറെ പ്രശസ്തരാണ്. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയ്ക്ക് ഒപ്പം സുമന്‍ കുമാറും കൂടി ചേര്‍ന്നാണ് ഈ വെബ് സീരീസിന്റെ കഥ ഒരുക്കിയിരിക്കുന്നത്. പങ്കജ് കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയ്ക്ക് മുൻപ് ദുൽഖർ ആരാധകർക്കുള്ള ചെറിയ വിരുന്നാണ് ഗൺസ് & ഗുലാബ്സ്. ദുൽഖറിന്റേതായി ഇനി തീയേറ്ററുകളിലെത്തുന്ന കിംഗ് ഓഫ് കൊത്ത ദുൽഖർ ആരാധകർ മാത്രമല്ല, മുഴുവൻ സിനിമാ ആസ്വാദകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് കിംഗ് ഓഫ് കൊത്ത തിയറ്ററുകളിലെത്തും.

വെബ് സീരീസുമായി ദുൽഖർ; കോമഡി ത്രില്ലർ ഗൺസ് & ഗുലാബ്സ് നെറ്റ്ഫ്ലിക്സിൽ

പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് കിംഗ് ഓഫ് കൊത്ത നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.

ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, നൈല ഉഷ, അനിഖ, തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ദുൽഖറിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിലെ കലാപക്കാരാ എന്ന പാട്ട് വൻ തരംഗമായിരുന്നു. ഓണത്തിന് തീയറ്ററുകളിൽ കിംഗ് ഓഫ് കൊത്തയുടെ ഭരണം ആയിരിക്കും എന്നാണ് ഈ ചിത്രത്തിന്റെ അ‌പ്ഡേറ്റുകൾക്ക് ലഭിക്കുന്ന സ്വീകരണം സൂചിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Dulquer Salmaan's first Bollywood web series Guns and Gulaabs will release on August 18 on Netflix. Guns and Gulaabs is a comedy thriller web series set in the nineties. Directed by Raj and DK, the web series also stars Rajkummar Rao, Gulshan Devaiah, Adarsh Gourav and others in lead roles, apart from Dulquer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X