കൈയിലുള്ളത് ഐഫോണാണോ​? പിന്നിലുള്ള ആപ്പിൾ ലോഗോ ഒന്ന് ചുരണ്ടിനോക്കൂ, 'വിവര'മറിയും!

|

കുറഞ്ഞ വിലയ്ക്ക് ഐഫോൺ13(iPhone 13) കിട്ടുമെന്നു കേട്ടാൽ ചാടിക്കേറി ആ ഡീലിനു ​കൈകൊടുക്കാൻ നിൽക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. ഐഫോണിനോടുള്ള കടുത്ത ആരാധനയാണ് ഇതിനു കാരണം. എന്നാൽ ഇങ്ങനെ വിലക്കുറവിൽ കിട്ടുന്ന ​ഫോണുകൾ കിട്ടിയപാടേ ഒന്ന് പരിശോധിച്ചാൽ, നിങ്ങളെ ഞെട്ടിച്ചുകൊണ്ട് ആപ്പിൾ ലോഗോ ഉൾപ്പെടെ ഇളകി ​കൈയിൽ ഇരുന്നെന്നു വരും. കാരണം ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകൾ വിപണിയിൽ സുലഭമാണ്. അ‌വിടെ ആപ്പിളിന്റെ തലപ്പൊക്കം തട്ടിപ്പുകാർക്ക് ഒരു വിഷയമേയല്ല.

 

ആഗ്രഹങ്ങൾ മുതലെടുക്കുക

ആളുകളുടെ ആഗ്രഹങ്ങൾ മുതലെടുക്കുക എന്നതാണ് തട്ടിപ്പുകാരുടെ പൊതു രീതി. ആപ്പിൾ ബ്രാൻഡിനോടും ഐഫോണുകളോടുമുള്ള ആളുകളുടെ ഇഷ്ടം മുതലെടുത്ത് ഒരു സംഘം നടത്തിയ വിദഗ്ധ തട്ടിപ്പ് കഴിഞ്ഞ ആഴ്ച പുറത്തായിരുന്നു. ഇല്ലാത്ത കാശുണ്ടാക്കി ഐഫോൺ വാങ്ങാൻ ഇറങ്ങിത്തിരിച്ച പാവങ്ങളെ വ്യാജ ഐഫോൺ നൽകി കബളിപ്പിച്ച മൂന്നംഗ സംഘമാണ് നോയിഡയിൽ പിടിയിലായത്. രാജ്യത്തെ ഐഫോൺ ആരാധകരെ ഞെട്ടിക്കുന്ന തട്ടിപ്പാണ് ഇതിലൂടെ പുറത്തുവന്നത്.

ഏറ്റവും പുതിയ ​'ചൈനീസ്' ഐഡിയ

പുത്തൻ തന്ത്രങ്ങൾ ഓരോദിവസവും പുറത്തിറക്കുന്ന തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ​'ചൈനീസ്' ഐഡിയയാണ് നോയിഡയിൽ പൊലീസ് പൊളിച്ചടുക്കിയത്. വിപണിയിൽ ഏകദേശം 66,000 രൂപവരെ വിലവരുന്ന ഐഫോൺ 13 മോഡലുകൾ വെറും 53,000 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാകുന്ന സുവർണാവസരം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. അ‌തീവ വിദഗ്ധമായിട്ടായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്.

കണ്ടും മിണ്ടിയുമിരിക്കെ ഇനി മറ്റു കാര്യങ്ങളും നടക്കും; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്കണ്ടും മിണ്ടിയുമിരിക്കെ ഇനി മറ്റു കാര്യങ്ങളും നടക്കും; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

12,000 രൂപ വിലവരുന്ന വ്യാജ സ്മാർട്ട്ഫോണുകൾ
 

ഡൽഹിയിലെ മാർക്കറ്റിൽനിന്ന് 12,000 രൂപ വിലവരുന്ന വ്യാജ സ്മാർട്ട്ഫോണുകൾ വാങ്ങുകയാണ് സംഘം ആദ്യം ചെയ്തത്. തുടർന്ന് ​ചൈനീസ് ഓൺ​ലൈൻ വ്യാപാര സ്ഥാപനമായ ആലിബാബയിൽനിന്ന് ഐഫോണിന്റെ കവറുകൾ ഓഡർ ചെയ്തു. ഒരു ഐഫോൺ കവറിന് 4,500 രൂപ എന്ന നിലയിലാണ് കവറുകൾ വാങ്ങിക്കൂട്ടിയത്. ഇതോടൊപ്പം 1000 രൂപ വിലയ്ക്ക് ആപ്പിൾ സ്റ്റിക്കറുകളും തട്ടിപ്പ് സംഘം ഓൺ​ലൈനിൽ നിന്നുതന്നെ വാങ്ങി. അ‌ങ്ങനെ ഒരു വ്യാജ ഐഫോൺ ഉണ്ടാക്കാൻ 17,500 രൂപയാണ് തട്ടിപ്പ് സംഘത്തിന് ചെലവായത്.

വ്യാജ ഐഫോണുകൾ

ഇത്തരം നിരവധി വ്യാജ ഐഫോണുകൾ തയാറാക്കിയ സംഘം, വൻ വിലക്കുറവിൽ ഐഫോൺ നൽകാം എന്ന് വാഗ്ദാനം ചെയ്തശേഷം ഒരു ഫോണിന് 53,000 രൂപ നിരക്കിൽ ഈ വ്യാജ ഫോണുകൾ ഓൺ​ലൈനിലൂടെ വിറ്റഴിക്കുകയായിരുന്നു. ഒരു ഒറിജിനൽ ഐഫോൺ ആണ് സംഘം ആദ്യം കുറഞ്ഞ വിലയ്ക്ക് നൽകിയത്. ഇത് വാങ്ങിയയാൾ പിന്നീട് കൂടുതൽ ഫോണുകൾ ഓഡർ ചെയ്തു. എന്നാൽ എത്തിയത് മുഴുവൻ വ്യാജ ഐഫോണുകളായിരുന്നു.

ആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനിആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനി

ഐഫോണുകളുടെ വിശ്വാസ്യത

ഇയാൾ പരാതി നൽകിയതോടെയാണ് ഈ വ്യാജ ഐഫോൺ തട്ടിപ്പ് വെളിച്ചത്ത് വന്നത്. തുടർന്ന് നോയിഡ പോലീസ് അ‌തിവേഗം ഈ തട്ടിപ്പ് സംഘത്തെ കുടുക്കുകയും 60 വ്യാജ ഐഫോണുകൾ കണ്ടെടുക്കയും ചെയ്തു. ഇവരിൽനിന്ന് 4.5 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ഐഫോണുകളുടെ വിശ്വാസ്യത തെളിയിക്കാനായി വ്യാജ ഐഎംഇഐ(IMEI) നമ്പർ സൃഷ്ടിക്കുന്ന ഒരു ആപ്പും സംഘം ഉപയോഗിച്ചിരുന്നു.

 ഐഫോൺ മോഹങ്ങൾ

ഐഫോണുകൾക്ക് രാജ്യത്ത് ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഉയർന്ന വില പലപ്പോഴും ആളുകളുടെ ഐഫോൺ മോഹങ്ങൾക്ക് തടയിടുന്നു. ഈ സാഹചര്യത്തെയാണ് വിലക്കുറവ് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ചൂഷണം ചെയ്തത്. ഐഫോൺ വാങ്ങുന്നവർ അ‌ംഗീകൃത ആപ്പിൾ സ്റ്റോറുകളിൽനിന്ന് ഫോൺ വാങ്ങാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അ‌ംഗീകൃത സ്റ്റോറുകൾ കൂടാതെ ഓൺ​ലൈൻ വ്യാപാര സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ടും ആമസോണും ആപ്പിളിന്റെ അ‌ംഗീകൃത ഡീലർമാരാണ്.

50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?

തട്ടിപ്പുകളിൽ പെടാതിരിക്കാൻ

തട്ടിപ്പുകളിൽ പെടാതിരിക്കാൻ വാങ്ങുന്ന ഫോണുകളുടെ ഐഎംഇഐ നമ്പർ ഉപയോഗിച്ച് ഫോൺ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്. നിങ്ങളുടെ ഐഫോണിനെപ്പറ്റി സംശയമുണ്ടെങ്കിൽ തൊട്ടടുത്ത ആപ്പിൾ ഐഫോൺ സ്റ്റോർ സന്ദർശിച്ച് പരിശോധന നടത്താവുന്നതാണ്. അ‌തു കൂടാതെ ഓൺ​ലൈനായി ഐഎംഇഐ നമ്പർ ഉപയോഗിച്ചും ഐഫോണിന്റെ ആധികാരികത ഉറപ്പാക്കാൻ സാധിക്കും.

പാക്കേജിങ് ബോക്സിൽ

ഐഫോണിന്റെ പാക്കേജിങ് ബോക്സിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഐഎംഇഐ നമ്പർ കാണാം. നിങ്ങളുടെ ഐഫോണിൽ കാണുന്ന ഐഎംഇഐ നമ്പരും ബോക്സിൽ കാണുന്ന ഐഎംഇഐ നമ്പരും ഒന്നുതന്നെ ആണ് എന്ന് ഉറപ്പാക്കുകയാണ് ഫോൺ ഒറിജിനൽ ആണെന്ന് ഉറപ്പിക്കാനുള്ള ഒരു വഴി. നിങ്ങളുടെ ഐഫോണിന്റെ സെറ്റിങ്സ് ഓപ്പൺ ആക്കിയശേഷം ജനറൽ ഓപ്ഷനിൽ എബൗട്ട് എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഐഎംഇഐ നമ്പർ ലഭ്യമാകും.

Redmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽRedmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽ

പഴയഫോണാണോ

ഐഎംഇഐ നമ്പറോ സീരിയൽ നമ്പറോ ഇല്ലെങ്കിൽ, അത് വ്യാജ ഐഫോൺ മോഡലാകാനുള്ള സാധ്യത കൂടുതലാണ്. ഇനി ഐഎംഇഐ നമ്പർ ലഭിച്ചാലും അ‌ത് പുതിയ ഐഫോൺ തന്നെ ആകണമെന്നില്ല. നിങ്ങളുടെ ​കൈയിലിരിക്കുന്നത് പഴയഫോണാണോ പുതിയതാണോ എന്നറിയാൻ ആപ്പിളിന്റെ "ചെക്ക് കവറേജ്" വെബ്സൈറ്റ് (https://checkcoverage.apple.com/) ഉപയോഗിക്കാം. ആ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ബോക്സിൽ നിങ്ങളുടെ ഐഫോൺ സീരിയൽ നമ്പർ ടൈപ്പ് ചെയ്യുക.

ഒരു വർഷത്തെ വാറന്റി

തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ആപ്പിൾ ഒരു വർഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. വെബ്സൈറ്റിലെ പേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാറന്റി കാലയളവും നിങ്ങൾ ഫോൺ വാങ്ങിയ കാലയളവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചും ഫോണിന്റെ ആധികാരികത ഉറപ്പിക്കാം. ലോകത്ത് ഏറ്റവുമധികം ആളുകൾക്ക് വിശ്വാസമുള്ള മൊ​ബൈൽ ബ്രാൻഡാണ് ആപ്പിൾ എന്നത് ശരിയാണ്. എങ്കിലും ​ചൈനീസ് ഡ്യൂപ്ലിക്കേറ്റ് ഉൽപ്പന്നങ്ങൾക്കു മുന്നിൽ ആപ്പിളിന്റെ പരിശുദ്ധി തിരിച്ചറിയാനും ഉറപ്പാക്കാനും ചിലപ്പോൾ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. തട്ടിപ്പുകാരുടെ തന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങാതിരിക്കാൻ ജാഗ്രതപുലർത്തുക മാത്രമാണ് ഏകവഴി.

അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?

Best Mobiles in India

English summary
Fake iPhones are being sold in the country. One way to confirm that the phone is original is to make sure that the IMEI number on your iPhone is the same as the IMEI number on the box. If there is no IMEI number or serial number on the box, it is more likely to be a fake iPhone model. Even if you get the IMEI number, it may not be the new iPhone itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X