ജോലി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫെയ്‌സ്ബുക്ക്, യുഎസ്ബി ഡ്രൈവ് മുതലായവ ഉപയോഗിക്കുന്നതിന് വിലക്ക്

|

രസഹ്യ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചോരുന്നത് തടയുന്നതിനായി ജോലി സമയത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇന്റര്‍നെറ്റ്, സമൂഹമാധ്യമ ഉപയോഗത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

 
ജോലി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫെയ്‌സ്ബുക്ക്, യുഎസ്ബി ഡ്രൈവ്

ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാഗ്രത ക്കുറവ് മൂലം പുറത്തുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എന്നാണ് സൂചന. ഔദ്യോഗിക ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്ന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങള്‍ പരിശോധിക്കാം.

1. സര്‍ക്കാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുതിയ തീരുമാനം ബാധകമാണ്.

1. സര്‍ക്കാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുതിയ തീരുമാനം ബാധകമാണ്.

സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാരിന് വേണ്ടി തയ്യാറാക്കുകയും ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കരാര്‍ ജീവനക്കാര്‍, കണ്‍സള്‍ട്ടന്റുമാര്‍, മൂന്നാംകക്ഷി ജീവനക്കാര്‍ മുതലായവര്‍ പുതിയ തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

2. യു.എസ്.ബി ഡ്രൈവ്

2. യു.എസ്.ബി ഡ്രൈവ്

അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ യു.എസ്.ബി ഡ്രൈവ് ഓഫീസിന് പുറത്തുകൊണ്ടുപോകാന്‍ പാടില്ല.

3. സമൂഹമാധ്യമങ്ങള്‍

3. സമൂഹമാധ്യമങ്ങള്‍

ഔദ്യോഗിക ഫോണ്‍, കമ്പ്യൂട്ടര്‍ മുതലായവയില്‍ നിന്ന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്ക്.

4. രഹസ്യ വിവരങ്ങള്‍
 

4. രഹസ്യ വിവരങ്ങള്‍

4. ഗൂഗിള്‍ ഡ്രൈവ്, ഡ്രോപ്‌ബോക്‌സ്, ഐക്ലൗഡ് ഉള്‍പ്പെടെയുള്ള ക്ലൗഡ് സേവനങ്ങളില്‍ രഹസ്യ വിവരങ്ങള്‍ സൂക്ഷിക്കുന്നത് നിരോധിച്ചു. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ രഹസ്യവിവരം ചോര്‍ത്തിയ കുറ്റത്തിന് നടപടി എടുക്കും.

5. രഹസ്യവിവരങ്ങള്‍

5. രഹസ്യവിവരങ്ങള്‍

രഹസ്യവിവരങ്ങള്‍ ഇ-മെയില്‍ വഴി അയക്കാന്‍ പാടില്ല.

6. വൈ-ഫൈ കണക്ഷനുകള്‍

6. വൈ-ഫൈ കണക്ഷനുകള്‍

പബ്ലിക് വൈ-ഫൈ കണക്ഷനുകള്‍ ഉപയോഗിച്ച് ഔദ്യോഗിക ഇ-മെയില്‍ അക്കൗണ്ട് എടുക്കരുതെന്ന് നിര്‍ദ്ദേശം.

 

7. റിമൂവബിള്‍ സ്‌റ്റോറേജ് മീഡിയ

7. റിമൂവബിള്‍ സ്‌റ്റോറേജ് മീഡിയ

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി അനുവദിച്ചിട്ടുള്ള റിമൂവബിള്‍ സ്‌റ്റോറേജ് മീഡിയയില്‍ മാത്രമേ രഹസ്യവിവരങ്ങള്‍ സൂക്ഷിക്കാവൂ.

8. മീഡിയ ആക്‌സസ് കണ്‍ട്രോള്‍

8. മീഡിയ ആക്‌സസ് കണ്‍ട്രോള്‍

കഴിയുന്നത്ര ഔദ്യോഗിക വൈ-ഫൈ മാത്രം ഉപയോഗിക്കുക. വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുന്ന ജീവനക്കാര്‍ റൗട്ടറുകളില്‍ മീഡിയ ആക്‌സസ് കണ്‍ട്രോള്‍ ക്രമീകരിക്കണം.

Best Mobiles in India

English summary
In order to tackle incidents of data leaks and hacking, the Union home ministry has issued strict policy guidelines for government employees on usage of internet and social media. The new rules enforced by the National Information Security Policy & Guidelines (NISPG) are said to be aimed at preventing compromise of sensitive data due to the carelessness of government employees like storing confidential data on cloud services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X