പോക്കറ്റിലിരുന്ന ഈ- സിഗരറ്റ് പൊട്ടിത്തെറിച്ചു! വൻ ദുരന്തം ഒഴിവായിക്കിട്ടിയത് തലനാരിഴക്ക്!

By Shafik
|

ഈ സിഗരറ്റുകൾക്ക് ഇന്ന് വിപണിയിൽ ചെറുതല്ലാത്ത ആവശ്യക്കാരുണ്ട്. തുടക്കത്തിൽ അത്ര തൃപ്തികരമായ രീതിയിൽ വിപണിയിൽ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഇന്ന് ഇവ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. സാധാരണ സിഗരറ്റുകൾ ഉപയോഗിക്കുന്നതിനേക്കാളും എന്തുകൊണ്ടും നല്ലത് ഇത്തരം ഈ-സിഗരറ്റുകൾ ആണെന്ന് പല പഠനങ്ങളും തെളിയിച്ചതുമാണ്.

കാരണം ബാറ്ററികൾ

കാരണം ബാറ്ററികൾ

എന്നാലും ഇലക്ട്രോണിക്ക് സിഗററ്റുകളുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട ഈ പ്രശ്നങ്ങളെല്ലാം ഒരു ഭാഗത്ത് വെച്ചാലും മെച്ചങ്ങൾ തന്നെയാണ് മൊത്തത്തിൽ പ്രതിഫലിക്കുക. എന്നാലും ചില സാഹചര്യങ്ങളിൽ ഇവ വില്ലന്മാരാകാറുണ്ട്. പ്രത്യേകിച്ച് ഈ-സിഗരറ്റിലെ ബാറ്ററികൾ. പലപ്പോഴും പൊട്ടിത്തെറിക്ക് വരെ കാരണാമാകാറുണ്ട് ഇവ. അത്തരത്തിൽ ഒരു സംഭവം ഈയിടെ നടക്കുകയുണ്ടായി.

പൊട്ടിത്തെറിച്ചത് പാന്റിന്റെ പോക്കറ്റിൽ നിന്നും

പൊട്ടിത്തെറിച്ചത് പാന്റിന്റെ പോക്കറ്റിൽ നിന്നും

ബ്രിട്ടനിലാണ് സംഭവം നടന്നത്. അവിടെ നാല്പത്തി ആറുകാരനായ ജേസൺ കർമി എന്നയാളുടെ പാന്റ് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഈ-സിഗരറ്റ് പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ-സിഗരറ്റ് പൊട്ടിത്തെറിച്ചു എന്ന് പറയുന്നത് ശരിയാവില്ല. പകരം സിഗററ്റിലെ ബാറ്ററി പൊട്ടിത്തെറിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി. തന്റെ തുടയിൽ വെച്ചുണ്ടായ അപകടം പക്ഷെ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെടാൻ സാധിച്ചത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. വിദേശമാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉപയോഗിക്കുന്നവർ അധികം ചാർജ്‌ജാവാതെ സൂക്ഷിക്കുക

ഉപയോഗിക്കുന്നവർ അധികം ചാർജ്‌ജാവാതെ സൂക്ഷിക്കുക

റിപ്പോർട്ടുകൾ പറയുന്നത് പ്രകാരം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ഈ-സിഗരറ്റ് ഉപയോഗിച്ചു തുടങ്ങിയത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഈ-സിഗററ്റുകളെ സംബന്ധിച്ചെടുത്തോളം അധികമായി ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ നന്നാകും. പ്രത്യേകിച്ച് നമ്മുടെ പോക്കറ്റിൽ ഇവ സൂക്ഷിക്കുമ്പോൾ. കൂടാതെ ഇവ അധികം ചാർജ്‌ജാവാതെ സൂക്ഷിക്കുന്നതും നന്നാകും. കാരണം ഇതും പൊട്ടിത്തെറിക്ക് കാരണമാകാറുണ്ട്.

Best Mobiles in India

Read more about:
English summary
E Cigarettes Explodes in the Pocket of a British Man.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X