വില്‍പന നികുതി തര്‍ക്കം; കേരളത്തില്‍ ഇ കൊമേഴ്‌സ് സ്തംഭനാവസ്ഥയില്‍

Posted By:

വില്‍പന നികുതി സംബന്ധിച്ച തര്‍ക്കം മൂലം കേരളത്തില്‍ ഇ-കൊമേഴ്‌സ് സ്തംഭനാവസ്ഥയില്‍. പുതിയ ഓര്‍ഡറുകളൊന്നും ഇകൊമേഴ്‌സ് സൈറ്റുകള്‍ സ്വീകരിക്കുന്നില്ല എന്നു മാത്രമല്ല, ഓര്‍ഡറുകള്‍ ലഭിച്ചതും പണമടച്ചതുമായ ഉത്പന്നങ്ങള്‍ പോലും വിതരണം ചെയ്യുന്നുമില്ല.

വില്‍പന നികുതി തര്‍ക്കം; കേരളത്തില്‍ ഇ കൊമേഴ്‌സ് സ്തംഭനാവസ്ഥയില്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്കും വില്‍പന നികുതി വേണമെന്ന സെയില്‍സ് ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ നിലപാടാണ് സ്തംഭനാവസ്ഥയ്ക്ക് കാരണം. എന്നാല്‍ നികുതി ഇല്ലാത്തതുകൊണ്ടാണ് ഉപഭോക്താവിന് വിലകുറച്ചു നല്‍കാന്‍ കഴിയുന്നതെന്നും ഇതിന് മാറ്റം വന്നാല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ നിലനില്‍പുതന്നെ അപകടത്തിലാവുമെന്നുമാണ് ഇകൊമേഴ്‌സ് കമ്പനികള്‍ പറയുന്നത്.

എന്തായാലും നിലവില്‍ കേരളത്തില്‍ ഇ കൊമേഴ്‌സ് സൈറ്റുകള്‍ ഏറെകുറെ വില്‍പന നിര്‍ത്തിവച്ചിരിക്കുകയാണ്. സൈറ്റുകളില്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഡെലവറിയില്ല എന്ന മറപടിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. പണം മുന്‍കൂര്‍ നലകി ഉത്പന്നങ്ങള്‍ ഓര്‍ഡറചെയ്തവര്‍ക്കുപോലും ഡെലിവറിയില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot