ഗൂഗിള്‍ ഡുവോ ഡൗണ്‍ലോഡ് ചെയ്യൂ; 9000 രൂപ കീശയിലാക്കൂ

|

ഗൂഗിളിന്റെ വീഡിയോ കോളിംഗ് ആപ്പ് ആയ ഡുവോ ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ക്കായി കമ്പനി ക്യാഷ് റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും കൂട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്താല്‍ 9000 രൂപ സ്വന്തമാക്കാന്‍ കഴിയും. നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പണം ലഭിക്കൂ.

 

ഡുവോ ഉപയോഗിക്കുന്നവര്‍ക്ക്

ഡുവോ ഉപയോഗിക്കുന്നവര്‍ക്ക്

ഡുവോ ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ് റിവാര്‍ഡ് പ്രേഗ്രാം ഗൂഗിള്‍ ആദ്യം അവതരിപ്പിച്ചത് ഫിലിപ്പൈന്‍സില്‍ ആയിരുന്നു. ഇപ്പോള്‍ ഇത് ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.

നിങ്ങള്‍ ചെയ്യേണ്ടത്:

നിങ്ങള്‍ ചെയ്യേണ്ടത്:

1. സ്മാര്‍ട്ട്‌ഫോണില്‍ ഡുവേ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുക

2. ആദ്യ കോള്‍ വിളിക്കുക

3. ഗൂഗിള്‍ സമ്മാനത്തുക നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും

4. പണത്തിന് പുറമെ ഡാറ്റയും സമ്മാനമായി നേടാനാകും

5. ആപ്പ് കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുക. അവര്‍ ആദ്യ കോള്‍ വിളിക്കുമ്പോഴും നിങ്ങള്‍ക്ക് പണമോ ഡാറ്റയോ സമ്മാനമായി ലഭിക്കും. നിങ്ങള്‍ക്കും കൂട്ടുകാരനും 1000 രൂപയുടെ സ്‌ക്രാച്ച് കാര്‍ഡ് കിട്ടുമെന്നും പറയപ്പെടുന്നു

നിബന്ധനകള്‍:
 

നിബന്ധനകള്‍:

1. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രമാണ് സമ്മാന പദ്ധതി. ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തി ആന്‍ഡ്രോയ്ഡ് ഫോണുള്ള കൂട്ടുകാരന് ഡുവോ പരിചയപ്പെടുത്തിയാല്‍ കൂട്ടുകാരന് മാത്രമേ സമ്മാനത്തുക ലഭിക്കുകയുള്ളൂ.

2. സമ്മാനത്തുക ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ പുതിയതായിരിക്കണം. അതായത് നേരത്തേ ഡുവേ ഇന്‍സ്റ്റോള്‍ ചെയ്തിരുന്ന നമ്പര്‍ ആകാന്‍ പാടില്ല. കൂട്ടുകാരുടെ നമ്പരും പുതിയതായിരിക്കണം.

3. സമ്മാനത്തുക ലഭിക്കുന്നതിനായി നിങ്ങള്‍ ഡുവോയ്‌ക്കൊപ്പം ഗൂഗിള്‍ പേ കൂടി ഇന്‍സ്റ്റോള്‍ ചെയ്യേണ്ടി വരും. (ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നത് പോലെ, സമ്മാനപദ്ധതിയിലൂടെ ഗൂഗിള്‍ ഡുവോയ്‌ക്കൊപ്പം ഗൂഗിള്‍ പേ കൂടി പ്രചരിപ്പിക്കുകയാണ്.)

4. നിയമപരമായ തടസ്സങ്ങള്‍ ഉള്ളതിനാല്‍ ഈ പദ്ധതിക്ക് തമിഴ്‌നാട്ടില്‍ പ്രാബല്യമുണ്ടായിരിക്കുകയില്ല.

5. പ്രതിവര്‍ഷം ഒരു ഉപയോക്താവിന് 30 റെഫറല്‍ അവാര്‍ഡുകള്‍ മാത്രമേ നേടാനാകൂ.

6. നിബന്ധനകള്‍ പാലിച്ചാല്‍ പദ്ധതി പ്രകാരം 9000 രൂപ വരെ സ്വന്തമാക്കാന്‍ കഴിയും.

 ഗൂഗിള്‍.

ഗൂഗിള്‍.

സ്‌കൈപ്പിനും ആപ്പിളിന്റെ ഫെയ്‌സ്‌ടൈമിനും വെല്ലുവിളി ഉയര്‍ത്തി 2016-ല്‍ ആണ് ഗൂഗിള്‍ ഡുവോ പുറത്തിറക്കിയത്. എന്നാല്‍ ആപ്പിന് വിചാരിച്ചത് പോലുള്ള മുന്നേറ്റം നടത്താനായില്ല. സമ്മാനപദ്ധതിയിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.

പുതിയ മൊബൈല്‍ കണക്ഷനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ടെലികോം വകുപ്പ് പുറത്തിറക്കി; നമ്മള്‍ അറിയേണ്ടത് എന്തൊക്കെ?പുതിയ മൊബൈല്‍ കണക്ഷനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ടെലികോം വകുപ്പ് പുറത്തിറക്കി; നമ്മള്‍ അറിയേണ്ടത് എന്തൊക്കെ?

 

Best Mobiles in India

Read more about:
English summary
Earn Rs 9000 By Installing This Google App

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X