ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി.. ഇവിടെയിരുന്നാല്‍ ശരീരത്തില്‍ രക്തമൊഴുകുന്ന ശബ്ദം കേള്‍ക്കാം...

Posted By:

നിശബ്ദദ പലരും ഇഷ്ടപ്പെടാറുണ്ട്. എന്നാല്‍ പരിധിക്കപ്പുറം നിശബ്ദദയായലോ... സ്വന്തം ഹൃദയമിടിപ്പും ധമനികളിലൂടെ രക്തമൊഴുകുന്ന ശബ്ദവും മാത്രം കേള്‍ക്കാവുന്ന വിധത്തില്‍ നിശബ്ദദമായാല്‍... ഭ്രാന്തമായ അവസ്ഥയായിരിക്കും. അത്തരത്തില്‍ നിശബ്ദമായ ഒരു മുറിയാണ് യു.എസി െഓര്‍ഫീല്‍ഡ് ലാബ്‌സിലെ ശാസ്ത്രജ്ഞര്‍ ഒരുക്കിയിരിക്കുന്നത്.

മുറിക്കുള്ളിലെ ശബ്ദപരിധി 9 െഡസിബല്‍ ആണ്. സാധാരണ രീതിയില്‍ നമ്മള്‍ നിശബ്ദമെന്നു പറയുന്ന മുറികളില്‍ 30 ഡെസിബലാണ് ശബ്ദപരിധി എന്നറിയുമ്പോള്‍ ഈ മുറിയുടെ പ്രത്യേകത ഊഹിക്കാം.

ഇവിടെ അല്‍പസമയം ഇരുന്നാല്‍ ഭ്രാന്താകുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുക എന്ന് ശകസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല, ഏറ്റവും കൂടുതല്‍ സമയം ഒരാള്‍ ഇരുന്നത് 45 മിനിറ്റാണ്.

സ്വന്തം ഹൃദയമിടിപ്പ്, നാഡി മിഡിപ്പ്, വയറില്‍ നിന്നുള്ള നേര്‍ത്ത ശബ്ദം ചെവിക്കുള്ളില്‍ തനിയെ രൂപപ്പെടുന്ന ശബ്ദങ്ങള്‍ തുടങ്ങിയവ മാത്രമാണ് ഇവിടെ അനുഭവിക്കാന്‍ സാധിക്കുക.

പരീക്ഷണാര്‍ഥം മുറിയില്‍ കയറി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭയന്നിറങ്ങിയവരും ഇവിടെ നിരവധിയുണ്ട്. എന്തായാലും ഈ മുറിയുടെ ചിത്രങ്ങളും സാങ്കേതിക വശങ്ങളും ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൂന്നു പാളികളായി 3 അടി വീതിയിലാണ് ഈ മുറിയുടെ ചുവരുകള്‍ നിര്‍മിച്ചിരിക്കുന്നത്. കവചിത ഉരുക്ക്, കോണ്‍ക്രീറ്റ്, ഫൈബര്‍ ഗ്ലാസ് എന്നിവയാണ് മൂന്ന് പാളികളില്‍ ഉള്ളത്.

 

നിലവും 99.99 ശതമാനം സൗണ്ട് പ്രൂഫ് ആണ്. അതായത് ഒരു ശബ്ദവും അകത്തേക്ക് കടത്തിവിടില്ല.

 

മുറിക്കുള്ളില്‍ ഉണ്ടാവുന്ന ശബ്ദം ചുവരുകളും മേല്‍ക്കൂരയും വലിച്ചെടുക്കും. അതുകൊണ്ടുതന്നെ എക്കോയും ഉണ്ടാവില്ല.

 

ഹാര്‍ലി ഡേവിഡ്‌സണ്‍ ഉള്‍പ്പെടെ പല കമ്പനികളും അവരുടെ ഉത്പന്നങ്ങളുടെ ശബ്ദ പരിശോധന നടത്തുന്നത് ഇവിടെയാണ്. നാസയും സമാനമായ മുറി ഉപയോഗിക്കാറുണ്ട്.

 

നിലവില്‍ ലോകത്തെ ഏറ്റവും നിശബ്ദമായ മുറി എന്ന ഗിന്നസ് റെക്കോഡും ഈ മുറിക്കാണ്.

 

 

കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot