ഭൂകമ്പ വിവരങ്ങള്‍ അറിയാന്‍ ആപ്ലിക്കേഷനുകള്‍

Posted By: Super

ഭൂകമ്പ വിവരങ്ങള്‍ അറിയാന്‍ ആപ്ലിക്കേഷനുകള്‍

ഇന്തോനേഷ്യയിലെ സുമാത്രയില്‍ അതിശക്തമായ ഭൂചലനം. ഭൂചലനത്തിന്റെ ഭാഗമായി ചെറുകമ്പനങ്ങള്‍ ബാംഗ്ലൂര്‍, ഗുവാഹത്തി, കൊച്ചി, കോഴിക്കോട്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും അനുഭവപ്പെടുകയുണ്ടായി.

ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭൂകമ്പങ്ങളെ സംബന്ധിക്കുന്ന അപ്‌ഡേറ്റഡ് വിവരങ്ങളും മാപ് ദൃശ്യങ്ങളുമെല്ലാം ലഭ്യമാക്കുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാണ്. എര്‍ത്ത്‌ക്വേക്ക്, ജിയോനെറ്റ് എന്നീ ആപ്ലിക്കേഷനുകളാണ് ഇതില്‍ ശ്രദ്ധേയം.

എര്‍ത്ത്‌ക്വേക്ക്

  • ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നടക്കുന്ന ഭൂകമ്പവിവരങ്ങള്‍ മാപ്പിന്റെ സഹായത്തോടെ വ്യക്തമാക്കുന്നു

  •  ഭൂകമ്പത്തിന്റെ ശക്തി, 24 മണിക്കൂറിനുള്ളിലെ ഭൂകമ്പ വിവരങ്ങള്‍ നല്‍കുന്നു

  • ഭൂകമ്പ നോട്ടിഫിക്കഷനുകള്‍

ജിയോനെറ്റ് ക്വേക്ക് (ബീറ്റാ പതിപ്പ്)

  • ഭൂകമ്പ വിവരങ്ങള്‍ മാപിന്റെ സഹായത്തോടെ വിശദമാക്കുന്നു

  • ഭൂകമ്പത്തിന്റെ തീവ്രത, ഭൂകമ്പം ഉണ്ടായ പ്രദേശം എന്നിവ ക്രോഡീകരിക്കുന്നു

  • ആഴ്ചയില്‍ ഒരിക്കല്‍ ഭൂകമ്പങ്ങളുടെ അപ്‌ഡേറ്റ് ലഭ്യമാക്കുന്നു

  • നോട്ടിഫിക്കേഷന്‍

  • എസ്എംഎസ്, ഇമെയില്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് എന്നിവയിലൂടെ അപ്‌ഡേറ്റ് ഷെയര്‍ ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot