'ഒമ്പതു മണിക്കൂറിനുള്ളില്‍ ഡെലിവറി' പദ്ധതിയുമായി ഇബേ

Posted By:

ഓര്‍ഡര്‍ ചെയ്താല്‍ ഒമ്പതു മണിക്കൂറിനുള്ളില്‍ ഡെലിവറി; പുതിയ സംവിധാനവുമായി ഇബേ

ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഒമ്പതു മണിക്കൂറിനുള്ളില്‍ അവ ഉപഭോക്താവിന്റെ കൈയില്‍ എത്തിക്കുന്ന സംവിധാനത്തിന് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബേ ഇന്ത്യ തുടക്കമിട്ടു. ആദ്യഘട്ടത്തില്‍ മുംബൈയില്‍ മാത്രമാണ് ഇത് പരീക്ഷിക്കുന്നത്. വിജയകരമായാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

'ഒമ്പതു മണിക്കൂറിനുള്ളില്‍ ഡെലിവറി' പദ്ധതിയുമായി ഇബേ

നിലവില്‍ സാങ്കേതിക ഉപകരണങ്ങള്‍ മാത്രമെ ഇത്തരത്തില്‍ ലഭിക്കുകയുള്ളു. അതായത് മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍, ലാപ്‌ടോപ്, ക്യാമറ തുടങ്ങിയ ഉത്പന്നങ്ങള്‍.

ഉച്ചയ്ക്കു 12ന് മുമ്പ് ഉപഭോക്താവ് ഉത്പന്നം ഓര്‍ഡര്‍ ചെയ്താല്‍ രാത്രി ഒമ്പതുമണിക്കു മുമ്പ് അവ വീട്ടിലെത്തും. ഇതിന് അധിക തുക ഈടാക്കുകയുമില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot