എബോള നേഴ്‌സ് യൂട്യൂബിലെത്തി....!

എബോള വൈറസ് ബാധിച്ച അമേരിക്കന്‍ നേഴ്‌സ് നിന ഫാം യൂട്യൂബില്‍ എത്തി. ആസ്പത്രിയില്‍ നിന്ന് സംസാരിക്കുന്ന വീഡിയോ ആണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ടെക്‌സാസ് ഹെല്‍ത്ത് പ്രസ്ബിറ്റേറിയന്‍ ഹോസ്പിറ്റലില്‍ നിനയും ചികിത്സിക്കുന്ന ഡോക്ടറും തമ്മില്‍ സംസാരിക്കുന്ന വീഡിയോ ആണിത്. 56 സെക്കന്റ് ദൈര്‍ഘ്യമുണ്ട് വീഡിയോക്ക്.

എബോള നേഴ്‌സ് യൂട്യൂബിലെത്തി....!

യു.എസിലെ ആദ്യത്തെ എബോള രോഗിയെ ചികിത്സിച്ച സംഘത്തില്‍ അംഗമായതിന് നന്ദി പറഞ്ഞാണ് ഡോക്ടര്‍ നിനയുമായി സംസാരം ആരംഭിക്കുന്നത്. ചിരിച്ച് എല്ലാവരും മെരിലാന്‍ഡിലേക്ക് വരൂ ആഘോഷിക്കാമെന്നും നിന പറയുന്നു. ഇടയ്ക്ക് 'ഐ ലവ് യു ഗൈസ്' എന്നു പറഞ്ഞ് കരയുന്നുമുണ്ട് അവര്‍.

തോമസ് എറിക് ഡങ്കന്‍ എന്ന ലൈബീരിയക്കാരനെ ചികിത്സിച്ച നേഴ്‌സാണ് നിന. ഡങ്കന്‍ മരിക്കുകയും ചെയ്തു. എബോള വൈറസ് ബാധിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ നിനയെ മെരിലാന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലേക്ക് മാറ്റുകയായിരുന്നു. ദൃശ്യം യൂട്യൂബിലിടാന്‍ നിന തന്നെ പറയുകയായിരുന്നു.

<center><iframe width="100%" height="340" src="//www.youtube.com/embed/7e8DXyVc7Lw" frameborder="0" allowfullscreen></iframe></center>

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot