ഈജിപ്തില്‍ യുട്യൂബിന്റെ ഫ്യൂസ് ഊരി

Written By: Vivek

ലോകത്തിലെ ഒന്നാം നമ്പര്‍ വീഡിയോ ഷെയറിംഗ് സൈറ്റായ യുട്യൂബിന് ഈജിപ്ഷ്യന്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തി. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിയ്ക്കുന്ന തരത്തിലുള്ള ഒരു ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരിലാണ് വിലക്ക്. ഈജിപ്ഷ്യന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കോടതി ശനിയാഴ്ച തന്നെ ഇത് സംബന്ധിയ്ക്കുന്ന ഉത്തരവ് നല്‍കിക്കഴിഞ്ഞു. ഇന്നസെന്‍സ് ഓഫ് മുസ്ലീംസ് എന്ന ചിത്രമാണ് യുട്യൂബിന് വിനയായത്.

ഈജിപ്തില്‍ യുട്യൂബിന്റെ ഫ്യൂസ് ഊരി

ഒരു ട്രെയിലര്‍ രൂപത്തില്‍ പുറത്തു വന്ന ഈ 13 മിനിട്ട് ദൈര്‍ഘ്യമുള്ള അമേരിക്കന്‍ ചിത്രം, ഈജിപ്തും, ലിബിയയും അടക്കമുള്ള പല മുസ്ലീം രാജ്യങ്ങളിലും കഴിഞ്ഞ സെപ്റ്റംബറില്‍ വന്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിരുന്നു.

വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ തന്നെ നടപടിയെടുക്കുമെന്ന് ഈജിപ്തിലെ നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. എന്നാല്‍ വിലക്ക് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് ഗൂഗിള്‍ പറഞ്ഞത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot