ഇത് വെറും വായുവിൽ ഓടുന്ന കാർ; ചിലവ് 60,000 രൂപയിൽ താഴെയും..

By GizBot Bureau
|

"ഇങ്ങനെ പോയാൽ വൈകാതെ തന്നെ വല്ല വെള്ളത്തിലും വായുവിലും ഓടിക്കുന്ന വല്ലതും കണ്ടുപിടിക്കേണ്ടി വരും.." പെട്രോൾ ഡീസൽ വില അനുദിനം കൂടിക്കൊണ്ടുവരുന്ന ഈ സാഹചര്യത്തിൽ ഒരിക്കലെങ്കിലും നമ്മൾ പറഞ്ഞിട്ടുള്ള ഒന്നായിരിക്കും ഈ വാചകങ്ങൾ. സംഭവം ശരിയുമാണ്. കാരണം അത്രയ്ക്കും ഇന്ധനവില നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

 

വായുവിൽ ഓടുന്ന കാർ

വായുവിൽ ഓടുന്ന കാർ

ഇതിനടയിൽ മുകളിൽ പറഞ്ഞപോലെ ഇന്ധനത്തിന് പകരം വെള്ളത്തിലും വായുവിലുമൊക്കെ ഓടിക്കാൻ പറ്റുന്ന ചില വാഹനങ്ങളൊക്കെ പലരും ഉണ്ടാക്കാൻ ശ്രമിച്ചിട്ടുമുണ്ട്, ചിലതെല്ലാം പ്രാവർത്തികമാക്കിയെടുക്കാൻ ചിലർക്കെങ്കിലും പറ്റിയിട്ടുമുണ്ട്. അത്തരത്തിൽ ഒരു കണ്ടുപിടിത്തത്തെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഈജിപ്തുകാരായ ഒരുകൂട്ടം വിദ്യാർഥികൾ ചേർന്ന് കണ്ടുപിടിച്ചത് വായുവിൽ ഓടുന്ന ഒരു കാർ ആണ് എന്നതാണ് അതിശയം നിറഞ്ഞ കാര്യം.

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗം

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗം

കുത്തിനിറയ്ക്കപ്പെട്ട ഓക്സിജനിൽ പ്രവർത്തിക്കുന്ന ഒരു കാർ. അതാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ഈ കാറിന് പോകാൻ സാധിക്കും. ഒറ്റയടിക്ക് തന്നെ 30 കിലോമീറ്റർ വരെയാണ് ഈ കാറിൽ വീണ്ടും കാറ്റ് നിറയ്ക്കാതെ ഓടിക്കാൻ സാധിക്കുക. ഇങ്ങനെ ഒത്തിരി സവിശേഷതകൾ കൊണ്ടും ഒപ്പം മികച്ചൊരു രൂപകൽപ്പന കൊണ്ടും ശ്രദ്ധേയമാകുകയാണ് ഈ കാർ.

 ചിലവ് 1000 ഡോളറിനടുത്ത് മാത്രം
 

ചിലവ് 1000 ഡോളറിനടുത്ത് മാത്രം

കെയ്റോക്ക് പുറത്തുള്ള ഹെൽവാൻ സർവ്വകലാശാലയിലെ ഈ വിദ്യാർത്ഥികൾ അവരുടെ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ചില ശ്രമങ്ങളാണ് ഇത്തരമൊരു കണ്ടുപിടിതത്തിലേക്ക് എത്തിച്ചേർന്നത്. ഒരാൾക്ക് സഞ്ചരിക്കാവുന്ന ഈ കാർ ഡിസൈൻ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇത് നിർമ്മിക്കാൻ 1000 ഡോളറിന് അടുത്ത് മാത്രമേ ചിലവ് വരികയുള്ളൂ എന്നതും കാറിന്റെ സവിശേഷതകളിൽ പെട്ടതാണ്.

 

വൈകാതെ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കാം

വൈകാതെ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കാം

ഇവിടെ ഏറെ രസകരമായ കാര്യം എന്തെന്നുവെച്ചാൽ വണ്ടി ഓടിക്കുന്നതിന് യാതൊരു ചെലവും ഇല്ലാ എന്നത് തന്നെയാണ്. എന്തായാലും തങ്ങളുടെ ഈ ഉത്പന്നം വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനും കുറച്ചുകൂടെ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാനും ആവശ്യമായ ഫണ്ടിനായുള്ള ശ്രമങ്ങളിൽ ആണ് ഈ ചെറുപ്പക്കാർ. പൊതുവെ ഇത്തരം ശ്രമങ്ങളെ ഇന്ധനക്കമ്പനികളും മറ്റും ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കാറുള്ളത് എങ്കിലും.

ആമസോൺ ഫ്രീഡം സെയിൽ: ഏറ്റവും മികച്ച വമ്പൻ ഓഫറുകൾ!ആമസോൺ ഫ്രീഡം സെയിൽ: ഏറ്റവും മികച്ച വമ്പൻ ഓഫറുകൾ!

Best Mobiles in India

Read more about:
English summary
Egyptian Students Design Car That Runs on Air

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X