13കാരൻ അൽത്താഫിന്റെ ചെറിയ പെരുന്നാൾ സെൽഫി മരണത്തിന് കാരണമായപ്പോൾ!

By Shafik

  കനത്ത മഴയാണ്, അധികം കടലിലേക്ക് പോകരുത് എന്ന കടൽത്തീര സുരക്ഷാ ഉദ്യോഗസ്ഥന്റെ വാക്കുകളെ വക വെക്കാതെ കടലിലേക്ക് നീങ്ങിയ 13 വയസ്സുകാരന് പെരുന്നാൾ ദിനത്തിൽ ദാരുണ അന്ത്യം. ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മുംബൈ തീരത്താണ് സംഭവം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  സംഭവം മുംബൈയിൽ

  മുംബൈ മറൈൻ ഡ്രൈവ് ബീച്ചിൽ വെച്ചായിരുന്നു യുവാവിന്റെ ഈദ് ആഘോഷം മരണത്തിൽ കലാശിച്ചത്. പെരുന്നാളിനോട് അനുബന്ധിച്ച് വൈകിട്ട് സുഹൃത്തുക്കളോടൊപ്പം കടലിൽ ആഘോഷിക്കാൻ പോയതായിരുന്നു 13 വയസ്സ് മാത്രം പ്രായമുള്ള ട്രോംബേ സ്വദേശിയായ അൽതാഫ് സയ്യിദ് ഷെയ്ക്ക്.

  പെരുന്നാൾ ആഘോഷങ്ങൾ ആയതിനാൽ നിറയെ പേർ ബീച്ചിൽ ഉണ്ടായിരുന്നു. എന്നാൽ മഴ കനത്തതോടെ കടലിലേക്ക് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ബീച്ച് സുരക്ഷാ വിഭാഗം ആളുകൾക്ക് മുന്നറിയിപ്പ് നല്കുന്നുണ്ടായിരുന്നു. കനത്ത മഴയും കാറ്റും കാരണം സുരക്ഷാ ഉദ്യോഗസ്ഥരെ പലരെയും ബീച്ചിലേക്ക് ഇറക്കിയിരുന്നില്ല.

   

  പോലീസുകാരുടെ വാക്ക് കേൾക്കാതെ

  ഈ സമയത്താണ് അവരുടെ വാക്കുകളെ വക വെക്കാതെ സെൽഫി എടുത്തുകൊണ്ട് കടലിലേക്ക് അൽതാഫ് നീങ്ങിയത്. വലിയ തിരമാലകളും കൊടുങ്കാറ്റും നിറഞ്ഞു നിന്ന കടലിലേക്ക് ഫോണുമായി നീങ്ങിയ ചെറുപ്പക്കാരനെ തിരമാലകൾ കൊണ്ടുപോകുകയായിരുന്നു.

  പെരുന്നാളിനോട് അനുബന്ധിച്ചു ബീച്ചിൽ നല്ല തിരക്ക് പോലീസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ മൺസൂൺ കാലമായതിനാൽ കൂടുതൽ അപകട സാധ്യത ഉള്ളതിനാൽ നിരവധി പൊലീസുകാരെ സുരക്ഷക്കായി ബീച്ചിൽ നിയോഗിച്ചിരുന്നു. എന്നാൽ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചായിരുന്നു സയ്യിദ് കടലിലേക്ക് നീങ്ങിയത് എന്ന് പോലീസുകാർ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   

  സംഭവിച്ചത്

  "അൽതാഫ് സുഹൃത്തുക്കൾക്കൊപ്പം കടലിലേക്ക് നീങ്ങി സെൽഫി എടുക്കുകയായിരുന്നു. എന്നാൽ കടലിലേക്ക് അധികം പോകരുതെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വന്നപ്പോൾ പതിയെ തിരിച്ചുപോരുകയും പോലീസുകാർ വേറൊരു ഭാഗത്തേക്ക് നീങ്ങിയപ്പോൾ വീണ്ടും കടലിലേക്ക് ഇറങ്ങുകയുമായിരുന്നു. പെട്ടെന്നായിരുന്നു ഒരു കൂറ്റൻ തിരമാല വന്നതും അത് അൽത്താഫിനെയും കൊണ്ട് കടലിലേക്ക് പോയതും. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അപ്പോൾ അവിടെ ഉണ്ടെങ്കിൽ പോലും അൽത്താഫിനെ രക്ഷിക്കാൻ പറ്റുമായിരുന്നില്ല. അത്രക്കും വലിയതായിരുന്നു തിരമാലകൾ"- ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

  കൂട്ടുകാർ രക്ഷപ്പെട്ടു

  കടലിലേക്ക് പോയ അൽത്താഫിന്റെ ശവശരീരം വൈകാതെ തന്നെ കിട്ടിയെങ്കിലും സുഹൃത്തുക്കൾ പേടി കാരണം ഓടിരക്ഷപ്പെട്ടതിനാൽ ആരുടേതാണ് ഈ ശരീരം എന്ന് തിരിച്ചറിയാൻ അപ്പോൾ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെ അൽത്താഫിന്റെ മാതാപിതാക്കൾ മകനെ കാണാനില്ല എന്നും പറഞ്ഞുകൊണ്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മകന്റെ മരണവാർത്ത മാതാപിതാക്കൾ അറിയുന്നതിലേക്കും ബോഡി തിരിച്ചറിയുന്നതിലേക്കും കാര്യങ്ങൾ എത്തിയത്.

  ഇനി അടഞ്ഞ കണ്ണുകളെ തുറപ്പിക്കാം; കിടിലൻ സംവിധാനവുമായി ഫേസ്ബുക്ക്!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Eid Celebration Selfie; Mumbai Teenager Falls into Sea.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more