കമ്പ്യൂടെക്‌സ് 2014-ല്‍ ലോഞ്ച് ചെയ്ത വേറിട്ട ചില ഉപകരണങ്ങള്‍

Posted By:

ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി ഷോ ആയ കമ്പ്യൂടെക്‌സ് 2014 കഴിഞ്ഞയാഴ്ചയാണ് ശെചനയിലെ തായ്‌പേയില്‍ നടന്നത്. സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പതതിവ് ഉത്പന്നങ്ങള്‍ക്കൊപ്പം വേറിട്ട ചില സാങ്കേതിക വിദ്യകളും ഉപകരണങ്ങളും കമ്പ്യൂടെ്കസില്‍ അവതരിപ്പിക്കുകയുണ്ടായി. അത്തരത്തിലുള്ള ചിലത് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1000 mAh പവറുള്ള ബാറ്ററി പാക്കാണ് ചിക്-C പവര്‍ബാങ്ക്. കാന്തത്തിന്റെ സഹായത്തോടെ സ്മാര്‍ട്‌ഫോണും ടാബ്ലറ്റും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ചേര്‍ത്തു വയ്ക്കാന്‍ കഴിയും.

 

സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവയുമായി വയര്‍ലെസ് ആയി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന 13 മെഗാപിക്‌സല്‍ ക്യാമറയാണ് അല്‍ടെക് ക്യുബിക്. ക്യാമറ നിശ്ചിത അകലത്തില്‍ വച്ചശേഷം സ്മാര്‍ട്‌ഫോണ്‍ കൊണ്ട് നിയന്ത്രിക്കാനും കഴിയും.

 

സ്മാര്‍ട്‌ഫോണുമായി NFC വഴി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് സ്‌റ്റോറേജ് ആണ് ഇത്. 32 ജി.ബി. ഇന്റേണല്‍ മെമ്മറിയും എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട് ഈ ഉപകരണത്തില്‍.

 

വളര്‍ത്തു മൃഗങ്ങളുടെ കഴുത്തില്‍ ഘടിപ്പിക്കാനും അവ സഞ്ചരിക്കുന്ന ദിശയറിയാനും കഴിയുന്ന ജി.പി.എസ് ഉപകരണമാണ് ജി.പി.എസ് പെറ്റ് ട്രാക്കര്‍. സ്മാര്‍ട്‌ഫോണുമായി ഇത് കണക്റ്റ് ചെയ്യാം.

 

4 K അള്‍ട്ര HD റെസല്യൂഷനില്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ കഴിയുന്ന വെബ് കാം ആണ് ഇത്.

 

ഒരേസമയം മ്യൂസിക് പ്ലെയറായും എമര്‍ജന്‍സി ലൈറ്റായും പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഇത്.

 

അസുസ് പുറത്തിറക്കിയ വേറിട്ട ഡിസൈനിലുള്ള ഗെയിമിംഗ് ഹെഡ്‌സെറ്റ് ആണ് ഇത്.

 

വെള്ളവും പൊടിയും കടക്കാത്ത ലാപ്‌ടോപാണ് ഇത്. ജപ്പാനീസ് കമ്പനിയായ ഫ്യുജിറ്റ്‌സു ആണ് ഇത് അവതരിപ്പിച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot