വോട്ടെണ്ണല്‍ ദിനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൈറ്റിന് റെക്കോഡ്!!!

Posted By:

വോട്ടെണ്ണല്‍ ദിനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിന് റെക്കോഡ് വ്യൂവേഴ്‌സ്. 45 കോടി ഹിറ്റുകളാണ് സൈറ്റിന് വെള്ളിയാഴ്ച ലഭിച്ചത്. ഒരു ഇന്ത്യന്‍ വെബ്‌സൈറ്റിന് ഒരു ദിവസം ലഭിക്കുന്ന ഏറ്റവും വലിയ ഹിറ്റാണിത്.

വോട്ടെണ്ണല്‍ ദിനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൈറ്റിന് റെക്കോഡ്!!!

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സാങ്കേതിക തകരാര്‍ കാരണം സൈറ്റ് ഹാങ്ങാവുകയും ഇത് വ്യൂവേഴ്‌സിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ആവശ്യമായ മുന്‍കരുതലുകള്‍ കമ്മിഷന്‍ സ്വീകരിച്ചിരുന്നു.

ഡല്‍ഹിയില്‍ കമ്മിഷന്‍ ആസ്ഥാനത്ത് 12-ഓളം ഐ.ടി വിദഗ്ധരും ഓരോ സംസ്ഥാനത്തും അഞ്ച് ഐ.ടി. വിദഗ്ധരും വേട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുഴുവന്‍ സമയവും സൈറ്റ് തകരാറില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു.

രാജ്യമൊട്ടാകെ 989 വോട്ടെണ്ണല്‍ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് തല്‍സമയ വിവരങ്ങള്‍ കമ്മിഷന്‍ സൈറ്റില്‍ ലഭ്യമാക്കിയത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot