വോട്ടര്‍ ഐഡിയിലെ വിലാസം എങ്ങനെ ഓണ്‍ലൈനില്‍ തിരുത്താം

|

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഓണ്‍ലൈനില്‍ നിരവധി സേവനങ്ങള്‍ അനുവദിക്കുന്നണ്ട്. അതില്‍ ഒന്നാണ് ഓണ്‍ലൈനിലൂടെ അവരുടെ വോട്ടര്‍ ഐഡി വിലാസം തിരുത്താന്‍ സാധിക്കുന്നത്.

 
വോട്ടര്‍ ഐഡിയിലെ വിലാസം എങ്ങനെ ഓണ്‍ലൈനില്‍ തിരുത്താം

അതായത് നിങ്ങള്‍ വീടു മാറുകയോ, പുതിയ നഗരത്തിലേക്ക് നീങ്ങുകോ ചെയ്താല്‍ വോട്ടര്‍ ഐഡി കാര്‍ഡിലെ വിലാസം ഓണ്‍ലൈനിലൂടെ തന്നെ മാറ്റാവുന്നതാണ്. അതിനായി നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടല്‍ വെബ്‌സൈറ്റിലെ (https://www.nvsp.in/Forms/Forms/form6) 'ഫോം 6' പൂരിപ്പിക്കേണ്ടതാണ്. കൂടാതെ വോട്ടര്‍ ഐഡി ആദ്യമായി ലഭ്യമാകാനായി ഇതേ ഘട്ടങ്ങള്‍ ചെയ്യാവുന്നതാണ്.

#1

#1

ആദ്യത്തെ തവണ വോട്ടറായി രജിസ്റ്റര്‍ ചെയ്യുന്നതിനോ അല്ലെങ്കില്‍ അഡ്രസ് മാറ്റാനോ ഫോം 6 പൂരിപ്പിക്കാവുന്നതാണ്.

#2

#2

ഉപയോക്താക്കള്‍ അവരുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം തെളിയിക്കല്‍, വിലാസം തെളിയിക്കല്‍ എന്നിവ അപ്‌ലോഡ് സൈറ്റില്‍ അപ്‌ലോഡ് ബട്ടണില്‍ അമര്‍ത്തി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒരു കാര്യം ഓര്‍മ്മിക്കുക, അപ്‌ലോഡ് ചെയ്യേണ്ട ഫയലിന്റെ വലുപ്പം 2MBയില്‍ കൂടുതല്‍ ആകരുത്.

#3

#3

പ്രായം തെളിയിക്കാനുളള രേഖകള്‍: ജനന സര്‍ട്ടിഫിക്കറ്റ്, 10, 8, 5 എന്നീ ക്ലാസിലെ മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഡ്രൈവേഴ്‌സ് ലൈസന്‍സ്, UIDAI വിതരണം ചെയ്ത ആധാര്‍ ലെറ്റര്‍ എന്നിവ വേണം.

#4
 

#4

നിലവിലെ അഡ്രസ് പ്രൂഫിനായുളള അംഗീകൃത ഡോക്യുമെന്റുകള്‍: ഡ്രൈവിംഗ് ലൈസന്‍സ്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ഇന്‍കം ടാക്‌സ് അസെസ്‌മെന്റ് ഓര്‍ഡര്‍, റെന്റ് എഗ്രിമെന്റ്, വാട്ടര്‍ ബില്‍, ടെലിഫോണ്‍ ബില്‍, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, ഗ്യാസ് കണക്ഷന്‍ ബില്‍, വൈദ്യുതി ബില്‍ തുടങ്ങിയവ.

#5

#5

നിങ്ങളുടെ ഫോണില്‍ നിന്നും നാഷണല്‍ വോട്ടേഴ്‌സ് സര്‍വ്വീസ് പോര്‍ട്ടലായ https://www.nvsp.in ലേക്കു പോകുക.

#6

#6

'Apply online for registration of new voter/dut to shifting fron AC' എന്ന ആദ്യ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇത് ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പ് പട്ടികയിലേക്ക് സ്വയം രജിസ്റ്റന്‍ ചെയ്യാനായുളള ഫോം 6 ആണ്.

#7

#7

മുകളില്‍ വലതു കോണിലുളള ഫോം 6ലെ നിങ്ങള്‍ക്ക് ആവശ്യമുളള ഭാഷ തിരഞ്ഞെടുക്കുക. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ ലഭ്യമാണ്.

#8

#8

ഫോം 6 പൂരിപ്പിക്കുക. ശേഷം ഫോം സമര്‍പ്പിച്ചതിനു ശേഷം നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.

#9

#9

ബന്ധപ്പെട്ട കോളത്തില്‍ അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം, സ്റ്റേറ്റ്, ഡിസ്ട്രിക്റ്റ് എന്നീ വിശദാംശങ്ങള്‍ ആദ്യം പൂരിപ്പിക്കുക.

#10

#10

ആദ്യ വോട്ടര്‍ ആണോ, മറ്റൊരു നിയോജക മണ്ഡലത്തിലേക്ക് മാറുന്നതാണോ കാരണം എന്നീ ഓപ്ഷനുകളില്‍ നിന്നും ഒന്നു തിരഞ്ഞെടുക്കുക.

#11

#11

നിര്‍ബന്ധിത വിവരങ്ങളുടെ വിഭാഗത്തില്‍ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നിവയില്‍ പേര്, സര്‍ നെയിം, വയസ്സ്, ബന്ധുത്വ പേര് മുതലായവ വിവരങ്ങള്‍ നല്‍കണം.

#12

#12

അടുത്ത രണ്ട് വിഭാഗങ്ങളില്‍ അപേക്ഷകന്‍ നിങ്ങളുടെ നിലവിലെ വിലാസം, സ്ഥിര വിലാസം എന്നിവ നല്‍കേണ്ടതാണ്. ഇതില്‍ വീട്ടു നമ്പര്‍, സ്ട്രീറ്റ്, ടൗണ്‍, പിന്‍ കോഡ് എന്നിവ ഉള്‍പ്പെടുന്നു.

#13

#13

അടുത്തതില്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിക്കുക.

#14

#14

ഡിക്ലറേഷന്‍ ഡീറ്റയില്‍സ് പൂരിപ്പിക്കുക.

#15

#15

ക്യാപ്ച എന്റര്‍ ചെയ്യുക, തുടര്‍ന്ന് പേജിന്റെ അടിയില്‍ നിന്ന് Submit button അമര്‍ത്തുക.

#16

#16

ഭാവി പിന്തുണയ്ക്കായി റഫറന്‍സ് ഐഡി നോക്കുക. ശേഷം ആപ്ലിക്കേഷന്‍ സ്‌റ്റേറ്റസ് ട്രാക്ക് ചെയ്യാം.

Best Mobiles in India

Read more about:
English summary
Elections 2019: How to change your address on voter ID card online and cast vote even if away from home

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X