Home
News

ഇലക്ട്രിസിറ്റി ബില്ലിന്റെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു; പ്രമുഖ നടിയ്ക്ക് നഷ്ടമായത് ഒരുലക്ഷത്തിലേറെ രൂപ

രാജ്യത്തെ ജനങ്ങളെ ആശങ്കപ്പെടുത്തി വീണ്ടും പുതിയൊരു ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. ഇലക്ട്രിസിറ്റി ബില്ലിന്റെ പേരിലാണ് പുതിയ തട്ടിപ്പ് വ്യാപകമാകുന്നത്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ പക്കൽ നിന്ന് തട്ടിപ്പുകാർ ഇത്തരത്തിൽ ഒരു ലക്ഷത്തോളം രൂപ കവർന്നതായും റിപ്പോർട്ട് പുറത്ത് വന്നു.

ശ്രീലേഖ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആ​ഗസ്റ്റ് 29ന് ആയിരുന്നു സംഭവം നടന്നത്. തനിയ്ക്ക് പനി പിടിച്ചിരിക്കുന്ന സമയം ഫോണിൽ ഒരു ആഞ്ജാത ഫോൺ കോൾ ലഭിച്ചെന്നും ഇവരുമായി സംസാരിക്കുന്നതിനിടെ ഇലക്ട്രിസിറ്റി ബില്ലുകൾ ഓൺലൈനായി അടയ്ക്കാനായി ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനായി ഇവർ നിർബന്ധിച്ചെന്നും നടി പറയുന്നു.

ഇലക്ട്രിസിറ്റി ബില്ലിന്റെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു

പനി ആയതിൽ താൻ അർത്ഥ ബോധത്തിലായിരുന്നെന്നും ആയതിനാൽ തന്നെ ഇവർ പറഞ്ഞ ആപ്പ് ഡൗൺലോഡ് ചെയ്തെന്നും ഇവർ കൂട്ടിച്ചേർത്തു. ഇതേ തുടർന്നാണ് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതെന്നും ശ്രീലേഖ പറയുന്നു. തുടർന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം ശ്രീലേഖ ആളുകളെ അറിയിച്ചു. ഇത്തരം സാഹചര്യങ്ങൾ നേരിടുമ്പോൾ ജാഗ്രതയും ജാഗ്രതയും വേണമെന്ന് നടി പറഞ്ഞു.

വിളിച്ചയാളെ വിശ്വസിച്ചതിൽ തെറ്റുപറ്റിയെന്നും ഇവർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സമ്മതിക്കുന്നു. സമാനമായ തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ ബോധവാന്മാരാക്കാനായാണ് നടി സംഭവം പോസ്റ്റ് ചെയ്തത്. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാൻ സാധിക്കും വിധം ബുദ്ധി തനിക്ക് ഉണ്ടായിരുന്നു എന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും എന്നാൽ അബദ്ധം പറ്റിപ്പോയെന്നും അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞു. സമാനമായ കെണിയിൽ വീഴാതിരിക്കാൻ എല്ലാവരോടും ജാഗ്രത പാലിക്കാണമെന്നും ഇവർ അഭിയർത്ഥിച്ചു.

ഇലക്ട്രിസിറ്റി ബില്ലിന്റെ പേരിൽ പുതിയ തട്ടിപ്പ് വ്യാപകമാകുന്നു

എനിക്ക് നഷ്ടപ്പെട്ട തുക കൃത്യമായി വെളിപ്പെടുത്തില്ല, എന്നാൽ ഇത് ഒരു ലക്ഷത്തിലേറെയാണ്. സംഭവം നടന്നതിന് പിറകെ പൊലീസിനും സൈബർ സെല്ലിനും പരാതി നൽകിയെന്നും പരാതി ലഭിച്ച ഉടൻ പോലീസ് നടപടി സ്വീകരിച്ചെന്നും ഇവർ കൂട്ടിച്ചേർത്തു. ഈ ദൗർഭാഗ്യകരമായ സംഭവം നമ്മുടെ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ലോകത്ത് സൈബർ സുരക്ഷയുടെയും ജാഗ്രതയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലാണ്.

ശ്രീലേഖ മിത്രയെപ്പോലുള്ള അറിയപ്പെടുന്ന വ്യക്തികൾ പോലും ഇത്തരത്തിൽ തട്ടിപ്പുകൾക്ക് ഇരയാകാം. ഇത്തരം സംഭവങ്ങൾ സൈബർ ഇടങ്ങളിലെ ഭീഷണികളിൽ നിന്ന് ഉപഭോക്താക്കൾ സ്വയം പരിരക്ഷിക്കാൻ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയാണ്. ഇത്തരം സംഭവങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ കരുതിയിരിക്കേണ്ടതാണ്. അഞ്ജാതമായ കോളുകൾക്കോ മെസേജുകൾക്കോ ഇമെയിലുകൾക്കോ പ്രതികരിക്കാതെ ഇരിക്കുക. സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക.

ബാങ്ക് പാസ്വേർഡ്, മറ്റ് ര​ഹസ്യ വിവിരങ്ങൾ തുടങ്ങിയവ ആരുമായും പങ്കുവെയ്ക്കാതെ ഇരിക്കുക. നിങ്ങളെ സമീപിക്കുന്ന വ്യക്തിയുടെയോ ഓർഗനൈസേഷന്റെയോ ഐഡന്റിറ്റി എല്ലായ്പ്പോഴും പരിശോധിച്ചുറപ്പിക്കുക. നിങ്ങളുടെ ബാങ്കോ വിശ്വസ്ത സ്ഥാപനമോ ഫോണിലൂടെയോ ഇമെയിലിലൂടെയോ രഹസ്യ വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് ഓർക്കുക. നിങ്ങളുടെ ഫോണുകളും കമ്പ്യൂട്ടറുകളുമെല്ലാം അപ്ഡേറ്റ് ചെയ്ത് നിർത്തുക. പലതരം തട്ടിപ്പുകളിൽ നിന്ന് ഇവ രക്ഷ നൽകുന്നതാണ്.

അതേ സമയം ഈ അടുത്തിടെ തന്നെ നിരവധി തവണ റിപ്പോർട്ട് ചെയ്ത മറ്റൊരു തട്ടിപ്പാണ് ഇ ചലാൻ തട്ടിപ്പ്. കാഴ്ചയിൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ സർക്കാർ അയക്കുന്ന ഇ ചലാന് സമാനമായ രീതിയിൽ വ്യാജ ചലാനുകൾ അയച്ച് പണം തട്ടുന്ന രീതിയാണ് ഇത്. നിങ്ങൾ ട്രാഫിക്ക് നിയമം ലംഘിച്ചിട്ടുണ്ടെന്നും ആയതിനാൽ തന്നെ പിഴ അടയ്ക്കണം എന്ന് ആവിശ്യപ്പെട്ട് ആയിരിക്കും തട്ടിപ്പുകാരുടെ സന്ദേശം നിങ്ങൾക്ക് എത്തുക.

ഇതിൽ പിഴ അടയ്ക്കാൻ എന്ന പേരിൽ ഒരു ലിങ്കും ഇവർ നൽകിയിരിക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്കായിരിക്കും നിങ്ങൾ എത്തുക. യഥാർത്ഥ ട്രാഫിക്ക് പോലിസ് വെബ്സൈറ്റുകൾക്ക് സമാനമായിരിക്കും ഈ സൈറ്റ്. ഇവിടെ നിന്ന് തട്ടിപ്പുകാർ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇവർ പണം മോഷ്ടിക്കും.

Best Mobiles in India

English summary
A new online fraud is spreading again, worrying the people of the country. A new scam is spreading in the name of electricity bills. Many such incidents are being reported now. A report also came out that fraudsters stole about Rs 1 lakh from prominent Bengali actress Srilekha Mitra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X