കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം!!!

Posted By:

കുറെ കാലമായി കേള്‍ക്കുന്നതാണ് ഗ്ലോബല്‍ വാമിംഗ് അധവാ ആഗോളതാപനം എന്ന പ്രതിഭാസത്തെ കുറിച്ച്്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് പ്രകൃതിയുടെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന ഈ അവസ്ഥയ്ക്കു കാരണം. എന്നാല്‍ ഇനി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓര്‍ത്ത് ആകുലപ്പെടണ്ട. കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി ഒരുകൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ എത്തിയിരിക്കുന്നു. അവിശ്വസിക്കേണ്ട കാര്യമില്ല. പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അവര്‍ ഇത് തെളിയിക്കുകയും ചെയ്തു.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം!!!

നെതര്‍ലന്‍ഡ്‌സിലെ ബെര്‍ട് ഹാംലേഴ്‌സ് എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ചില പ്രത്യേക തന്‍മാത്രകളെ മാത്രം കടത്തിവിടുന്ന ചാലകങ്ങളുടെയും വെള്ളത്തിന്റെയും സഹായത്തോടെയാണ് കാര്‍ബണ്‍ ഡൈഓക്‌സൈഡില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതു സാധ്യമാകുന്നതെങ്ങനെ എന്നു ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

ഒരു ടാങ്കില്‍ വെള്ളം നിറച്ച ശേഷം ഒരുവശത്ത് പോസിറ്റീവ് ചാര്‍ജുള്ള അയണ്‍സ് മാത്രം കടത്തിവിടുന്ന ചാലകവും മറുവശത്ത് നെഗറ്റീവ് ചാര്‍ജുള്ള അയണ്‍സ് മാത്രം കടത്തിവിടുന്ന ചാലകവും മുകളിലായി ഒരു ഇലക്‌ട്രോഡും സ്ഥാപിക്കുക. തുടര്‍ന്ന് വെള്ളത്തിലൂടെ കാര്‍ബണ്‍ ൈഓക്‌സൈഡ് കടത്തിവിടുമ്പോള്‍ അത് പോസിറ്റീവ് ചാര്‍ജുള്ള ഹൈഡ്രജന്‍ അയണുകളായും നെഗറ്റീവ് ചാര്‍ജുള്ള ബൈ കാര്‍ബണേറ്റ്‌സ് ആയും വേര്‍തിരിയും. പോസിറ്റീവ് അയണുകളും നെഗറ്റീവ് അയണുകളും ഇലക്‌ട്രോഡിലൂടെ കടന്നുപോകുമ്പോള്‍ വൈദ്യതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.

വീടുകളില്‍ നിന്നും പവര്‍ പ്ലാന്റുകളില്‍നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് ഏകദേശം 1570 ടെട്രാവാട്ട് വൈദ്യതി ഒരു വര്‍ഷം ഉത്പാദിപ്പിക്കാമെന്നാണ് ഹാംലെര്‍ പറയുന്നത്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയില്‍ നിന്ന് വീണ്ടും കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉത്പാദിപ്പിക്കപ്പെടുകയില്ല എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടമായി ഈ കണ്ടുപിടിത്തത്തെ വ്യാപവസായിക അടിസ്ഥാനത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്നാണു ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നത്.

Please Wait while comments are loading...

Social Counting