പാസ് വേഡ്‌ ഓര്‍ക്കാന്‍ ഗുളികയോ?

Posted By: Arathy

പാസ് വേഡ് ഓര്‍ക്കല്‍ ഒരു പൊല്ലാപ്പ് പിടിച്ച പണിയാണ്. ട്വിറ്റര്‍ മുതല്‍ ഫേസ്ബുക്ക് അകൗണ്ടുകള്‍ ഉള്ളത് കാരണം എല്ലാത്തിന്റെയും പാസ് വേഡുകള്‍ ഓര്‍ത്തിരിക്കണം. ഇതിനു ഭാവിയിലേക്കൊരു പരിഹാരവുമായി മോട്ടറോള രംഗത്തു വരുന്നു. അതും ഒരു ഗുളിക രൂപത്തില്‍. ഈ ഗുളിക ഒന്ന് കഴിച്ചാല്‍ മതി. കംപ്യുട്ടര്‍, ടാബ്ലറ്റ്, സോഷ്യല്‍ സൈറ്റുകള്‍ നിങ്ങളെ തിരിച്ചറിയുമെന്നാണ് മോട്ടറോള അവകാശപ്പെടുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപകരണ വിഭാഗത്തില്‍ ക്ലിക്ക് ചെയ്യു

പാസ് വേഡ്‌ ഓര്‍ക്കാന്‍ ഗുളികയോ?

അതിശയകരമായ ആശയം തന്നെ. എങ്കില്‍ തീര്‍ന്നില്ല. ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ട് ശരീരത്തില്‍ പച്ചകുത്തുന്ന ഒരു പരിപ്പാടിയും മോട്ടറോള കൊണ്ടുവരുന്നുണ്ട്. ഇതും പാസ് വേഡിനു പകരമാണ് കേട്ടോ. ഗുളിക ഇഷ്ടമില്ലെങ്കില്‍ നിങ്ങള്‍ക്ക് പച്ചകുത്താം. ഇതിന്റെ രണ്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെ നോ.

വിഴുങ്ങിയ ഗുളിക ശരീരത്തിലെ ആമാശയത്തിലെത്തി അവിടെനിന്നും ഊര്‍ജം പുറപ്പെടുവിക്കും. 18 ബീറ്റ് സിഗ്നലുകള്‍ ആണ് ഗുളിക പുറപ്പിടുവിക്കുക. ആ സിഗ്നലുകള്‍ ശരീരത്തിന് പുറത്ത് കടക്കുന്നതോടെ നിങ്ങള്‍ ഒരു പാസ് വേഡ് ആയിമാറുകയാണ്. ഇതുപോലെ ഇലക്ട്രോണിക്‌സ് സര്‍ക്യൂട്ട് പച്ചകുത്തുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ചിപ്പില്‍ നിന്നുള്ള തരംഗങ്ങള്‍ കംപ്യൂട്ടര്‍, ടാബ്ലറ്റുകള്‍ പോലുള്ളവ തിരിച്ചറിയാന്‍ സഹായിക്കുന്നു. അടിപ്പൊളി സംഭവം തന്നെയല്ലേ

യുഎസിലെ കാലിഫോര്‍ണിയില്‍ നടന്ന ഒരുചര്‍ച്ചയിലാണ് മോട്ടറോള സ്‌പെഷല്‍ പ്രൊജക്റ്റര്‍ മേധാവി റജീന ഈ കാര്യങ്ങള്‍ അറിയിച്ചത്. ഒന്ന് പരീക്ഷിച്ചുനോക്കാന്‍ തോന്നുണ്ടോ. എങ്കില്‍ കാത്തിരിക്കു. ഭാവിയില്‍ ഇതു വരുമെന്ന പ്രതീക്ഷയോടെ

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot