വിന്‍ഡോസ് ഫോണുകളില്‍ ഇലക്ട്രോണിക്‌സ് ആര്‍ട്‌സ് ഗെയിംസ്

Posted By: Staff

വിന്‍ഡോസ് ഫോണുകളില്‍ ഇലക്ട്രോണിക്‌സ് ആര്‍ട്‌സ് ഗെയിംസ്

മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്ന വിന്‍ഡോസ് ഫോണ്‍ 8 മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ഇലക്ട്രോണിക്‌സ് ആര്‍ട്‌സില്‍ (EA) നിന്നുള്ള ഗെയിമുകളും ഉണ്ടായേക്കും. ഇതുസംബന്ധിച്ച് ഗെയിം ഡെവലപര്‍ മൈക്രോസോഫ്റ്റുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗെയിമിംഗ് സംബന്ധിച്ച് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യമെന്താണെന്ന് മനസ്സിലാക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇഎയുടെ സിഇഒ പീറ്റര്‍ മൂര്‍ പറഞ്ഞതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മികച്ച സവിശേഷതകളോടെയെത്തുന്ന വിന്‍ഡോസ് 8 ഒഎസ് പിസികള്‍ക്ക് പുറമെ വിവിധ വേര്‍ഷനുകളായി മൊബൈലിലും ടാബ്‌ലറ്റിലും എത്തുന്നതിനാല്‍ ആപ്പിള്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയോട് മത്സരിക്കാനാകും. ഇതിലേക്ക് മികച്ച ആപ്, ഗെയിം ഡെവലപര്‍ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ ഏറെക്കുറെ വിപണിയില്‍ സ്ഥാനം ഉറപ്പിക്കാം. അതിനാല്‍ ഇഎയുടെ ആവശ്യം മൈക്രോസോഫ്റ്റ് തള്ളിക്കളയാനിടയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ബാറ്റില്‍ഫീല്‍ഡ്, സ്റ്റാര്‍വാര്‍സ്്, ഫിഫ സോക്കര്‍, മാസ്ഇഫക്റ്റ്, ദ സിം 3, ക്രൈസിസ് ഉള്‍പ്പടെ പ്രശസ്തമായ ധാരാളം ഗെയിമുകളുടെ അവതാരകരാണ് ഇഎ. മെഡല്‍ ഓഫ് ഹോണര്‍, സിംസിറ്റി, ഫിഫ 13 എന്നിവയാണ് പുതുതായി കമ്പനി ഇറക്കാനൊരുങ്ങുന്ന ഗെയിമുകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot