ഇതാ... ട്വിറ്ററിനെ 'തകര്‍ത്ത' ഓസ്‌കാര്‍ ചിത്രം

Posted By:

ഇന്നലെ ഓസ്‌കാര്‍ ചടങ്ങ് നടക്കുമ്പോള്‍ ട്വിറ്ററില്‍ താരമായത് ഒരു ഫോട്ടോയായിരുന്നു. ചടങ്ങിന്റെ അവതാരകയായ എലന്‍ ഡിജനറസ് സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഒരു സെല്‍ഫി. പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 20 ലക്ഷം ആളുകളാണ് ചിത്രം റീ ട്വീറ്റ് ചെയ്തത്. മാത്രമല്ല, ഈ തിരക്കു കാരണം 20 മിനിറ്റോളം ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു.

ഇതാ... ട്വിറ്ററിനെ 'തകര്‍ത്ത' ഓസ്‌കാര്‍ ചിത്രം

അവാര്‍ഡ് ദാനചടങ്ങ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് നടനായ ബ്രാഡ്‌ലി കൂപ്പറിനൊപ്പം സ്വന്തം ഫോണില്‍ ഒരു ചിത്രമെടുക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ ആഞ്ചലീന ജോളി, ബ്രാഡ്പിറ്റ്, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കെവിന്‍ സ്‌പെയ്‌സി തുടങ്ങിയവരും ഫോട്ടോയ്ക്കായി കൂടെനിന്നു.

ഫോട്ടോ എടുത്ത ഉടന്‍ ഇത് ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്യുകയും ചെയ്തു. സൂപ്പര്‍താര നിബിഡമായ ഫോട്ടോ നിമിഷങ്ങള്‍ക്കകം ട്വിറ്ററില്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു. കണ്ടവര്‍ കണ്ടവര്‍ ചിത്രം റീട്വീറ്റ് ചെയ്യാനും തുടങ്ങി. ആള്‍ത്തിരക്കേറിയതോടെ 20 മിനിറ്റോളം ട്വിറ്റര്‍ സ്തംഭിച്ചു. എന്തായാലും ആ ചിത്രവും (മുകളില്‍) അത് എടുക്കുന്ന രസകരമായ വീഡിയോയും (താഴെ) കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/X1VU_CkKJJo?feature=player_embedded" frameborder="0" allowfullscreen></iframe></center>

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot