ഇതാ പരസ്യമില്ലാത്ത ഒരു സോഷ്യല്‍ മീഡിയ...!

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ പരസ്യക്കാരുടെ കൈയിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നമ്മള്‍ നല്‍കിയ വ്യക്തിഗത വിവരങ്ങളും ദിവസേനയുള്ള സംഭാഷണങ്ങളും പരിശോധിച്ച് നമ്മുടെ അഭിരുചിക്കും സന്ദര്‍ഭത്തിനും അനുസരിച്ചുള്ള പരസ്യങ്ങളാണ് അവിടെ നല്‍കുക.
മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിങ്ങള്‍ ഷെയര്‍ചെയ്യുന്ന എല്ലാ കാര്യങ്ങളും, സുഹൃത്തുക്കളേയും, പിന്‍തുടരുന്ന എല്ലാ ലിങ്കുകളും എല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇവിടെയാണ് എല്ലോ (www.ello.co) എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിന്റെ പ്രസക്തി.

ഇതാ പരസ്യമില്ലാത്ത ഒരു സോഷ്യല്‍ മീഡിയ...!

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് ശാക്തീകരണത്തിനുള്ളതാണ്. അല്ലാതെ ആളുകളെ വഞ്ചിച്ച് സാധനങ്ങള്‍ വില്‍ക്കാനോ, സമ്മര്‍ദ്ദം ചെലുത്താനോ ഉള്ളതല്ലെന്ന് എല്ലോയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് പോലെ അംഗത്വം എല്ലോയില്‍ അത്ര എളുപ്പമല്ല. നിലവിലുള്ള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ചേ അംഗമാകാനാകൂ.
പ്രസിദ്ധ കളിപ്പാട്ട നിര്‍മ്മാതാവായ പോള്‍ ബുഡ്‌നിട്‌സ് ആണ് എല്ലോയുടെ സ്ഥാപകന്‍. മണിക്കൂറില്‍ നാലായിരത്തിലധികം അംഗങ്ങളാണ് എല്ലോയെ സമീപിക്കുന്നത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot