Home
News

എജിഐ ആണവായുധങ്ങളേക്കാൾ അപകടകരം; വീണ്ടും വിമർശനവുമായി ഇലോൺ മസ്‌ക് | Elon Musk Criticizes AGI Again

എഐ സാങ്കേതികവിദ്യയുടെ വളർച്ച ലോകക്രമത്തെ തന്നെ മാറ്റി മറിക്കുമെന്നതിൽ തർക്കമില്ല. മനുഷ്യകുലത്തിന്റെ ചിന്തകളെയും ജോലികളെയും ദൈനംദിന ജീവിതത്തെയെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറ്റി മറിക്കുമെന്നതും ഭാവിയുടെ യാഥാർഥ്യമാണ്. എഐയുടെ വളർച്ചയെ ആവേശത്തോടെ കാണുന്നവരും ആശങ്കയോടെ കാണുന്നവരുമുണ്ട്. അക്കൂട്ടത്തിൽ AI, AGI സാങ്കേതികവിദ്യകളെ തുറന്ന് എതിർക്കുന്നവരിൽ ഒരാളാണ് Elon Musk.

എഐയും എജിഐയും : സാധാരണ മനുഷ്യബുദ്ധി ആവശ്യമായി വരുന്ന നിർദിഷ്ട ജോലികൾ ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് എഐ. എന്നാൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അഥവാ എജിഐയ്ക്ക് മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏത് തരം ബൗദ്ധിക ജോലിയും മനസിലാക്കാനും പഠിക്കാനും നിർവഹിക്കാനും ശേഷിയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും എജിഐയ്ക്കും നൽകുന്ന അമിത പ്രാധാന്യത്തെ പരസ്യമായി വിമർശിച്ച് കൊണ്ടേയിരിക്കുന്ന ഇലോൺ മസ്കിന്റെ പുതിയൊരു ട്വീറ്റും ശ്രദ്ധ നേടുകയാണ്.

എജിഐ ആണവായുധങ്ങളേക്കാൾ അപകടകരം

എജിഐ സാങ്കേതികവിദ്യയെ ആണവായുധങ്ങളുമായിട്ടാണ് ഇലോൺ മസ്ക് ട്വീറ്റിൽ താരതമ്യം ചെയ്യുന്നത്. തന്റെ ജീവിതകാലത്ത് നിരവധി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ എജിഐ സൃഷ്ചിക്കുന്ന അപകടത്തോളം അവയൊന്നും വരില്ലെന്നുമാണ് മസ്ക് പറയുന്നത്. മുൻ ഭാര്യ തലൂല റിലേയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ഇലോൺ മസ്‌ക്. എഐ സ്വാധീനത്തെക്കുറിച്ചും മനുഷ്യർ മനപ്പൂർവം അവഗണിക്കുന്ന അപകടങ്ങളെക്കുറിച്ചുമുള്ള എംഐടി പ്രൊഫസർ മാക്സ് ടെഗ്മാർക്കിന്റെ ലേഖനം ഷെയർ ചെയ്ത് കൊണ്ടായിരുന്നു തലൂല റിലേയുടെ ട്വീറ്റ്.

ടൈം മാഗസിനിലെ ലേഖനത്തിൽ സൂപ്പർ ഇന്റലിജൻസിനെതിരെ വൻ വിമർശനമാണ് മാക്സ് ടെഗ്മാർക്ക് നടത്തുന്നത്. എഐ ഉയർത്തുന്ന അപകടങ്ങളെ അഭിമുഖീകരിക്കാൻ താത്പര്യമില്ലാത്ത നിലപാടുകൾ മനുഷ്യരാശിയെ തന്നെ നശിപ്പിക്കുമെന്നും ടെഗ്മാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എകീകൃതമല്ലാത്തതും നിയന്ത്രണമില്ലാത്തതുമായ സൂപ്പർ ഇന്റലിജൻസാണ് വളർന്ന് വരുന്നത്. ഗവേഷകർ എഐ മൂലം മനുഷ്യവംശം നശിക്കാൻ 10 ശതമാനം സാധ്യത പറയുന്നുണ്ട്. ജെന്നിഫർ ലോറൻസും ലിയോനാർഡോ ഡികാപ്രിയോയും അഭിനയിച്ച "ഡോണ്ട് ലുക്ക്അപ്പ്" എന്ന സിനിമയുമായും ടെഗ്മാർക്ക് സാഹചര്യത്തെ താരതമ്യം ചെയ്യുന്നു.

എജിഐ ആണവായുധങ്ങളേക്കാൾ അപകടകരം

ടെഗ്മാർക്കിന്റെയും തലൂല റിലേയുടെയും അഭിപ്രായങ്ങളെ പിന്തുണച്ച് കൊണ്ടാണ് എജിഐ ആണവായുധങ്ങളെക്കാളും അപകടകരമാണെന്ന വിധത്തിൽ മസ്ക് പ്രതികരിച്ചത്. എഐ ചാറ്റ്ബോട്ട് ചാറ്റ്ജിപിടി വികസിപ്പിച്ച ഓപ്പൺഎഐയുടെ സ്ഥാപകരിലൊരാളാണ് ഇലോൺ മസ്ക്. ടെസ്‌ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 2018 -ൽ മസ്ക് ഓപ്പൺഎഐയുടെ പടിയിറങ്ങിയിരുന്നു. ലാഭേച്ഛയില്ലാത്ത സ്ഥാപനം എന്ന നിലയിൽ നിന്നും ഓപ്പൺഎഐ മാറുന്നതിലും മൈക്രോസോഫ്റ്റിൽ നിന്നുള്ള വൻ നിക്ഷേപത്തെക്കുറിച്ചും വിമർശനാത്മകമായ നിലപാടാണ് മസ്ക് സ്വീകരിച്ചത്.

ചാറ്റ്ജിപിടിയിൽ ഉപയോഗപ്പെടുത്തുന്ന ലാംഗ്വേജ് മോഡലിന്റെ ഏറ്റവും പുതിയ വേർഷൻ ജിപിടി-4 അടുത്തിടെയാണ് പുറത്തിറക്കിയത്. ഇതിനെതിരെ മസ്കും ടെഗ്മാർക്കും സ്റ്റീവ് വോസ്നിയാക്കും പോലെ ടെക്ക് രംഗത്തെ നിരവധിയാളുകൾ രംഗത്ത് വന്നിരുന്നു. ജിപിടി -5 വികസിപ്പിക്കുന്നത് നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തിൽ സാങ്കേതിക വിദഗ്ധരും സെലിബ്രറ്റികളുമൊക്കെ അടങ്ങുന്ന ആയിരക്കണക്കിന് ആളുകളാണ് ഒപ്പുവച്ചത്. മസ്‌കിന്റെ ഏറ്റവും പുതിയ ട്വീറ്റ് എഐയെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളും അപകട സാധ്യതകളും ആശങ്കകളും വീണ്ടുമുയർത്തുകയാണെന്ന് തന്നെ പറയാം.

എഐ, എജിഐ മുതൽ മനുഷ്യബുദ്ധിയെ കവച്ച് വയ്ക്കുന്ന പുത്തൻ സാങ്കേതികവിദ്യകളുടെയും റോബോട്ടിക്സിന്റെയും സമാന്തരമായുള്ള വളർച്ച വലിയ അപകടമാണെന്ന് തന്നെയാണ് കവിയുടെയും അഭിപ്രായം. അത് പക്ഷെ തൊഴിൽ നഷ്ടവും സാമ്പത്തിക അസമത്വവും ആയിരിക്കുമെന്നാണ് കരുതുന്നതും. എഐയുടെ ഉപയോഗം വർധിക്കുന്നതോടെ 30 കോടി തൊഴിലുകൾ എങ്കിലും ഇല്ലാതാവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർന്നുണ്ടാവുന്ന സാമ്പത്തിക അസമത്വവും പ്രശ്നങ്ങളും നിങ്ങൾക്ക് തന്നെ ചിന്തിക്കാവുന്നതാണ്. അതിനപ്പുറത്തേക്ക് മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കാൻ എഐ ശ്രമിക്കുമോ? അറിയില്ല, കാത്തിരുന്ന് കാണണം...

Best Mobiles in India

English summary
There is no doubt that the growth of AI technology will change the world order itself. It is also a reality of the future that artificial intelligence will change the thoughts, work, and daily lives of mankind. There are those who watch the growth of AI with excitement and those who watch it with apprehension. Among them, Elon Musk is one of the most outspoken opponents of AI and AGI technologies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X