44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഡീൽ ഉപേക്ഷിക്കും; ഭീഷണി മുഴക്കി ഇലോൺ മസ്ക്

|

ട്വിറ്ററിലെ സ്പാം അക്കൌണ്ടുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ട്വിറ്റർ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറുമെന്ന് ലോക കോടീശ്വരൻ ഇലോൺ മസ്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി മസ്ക് തിങ്കളാഴ്ച ട്വിറ്ററിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്പാം അക്കൌണ്ടുകളെച്ചൊല്ലി 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഡീൽ ഏതാണ്ട് പ്രതിസന്ധിയിലായിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഇലോൺ മസ്ക് രംഗത്ത് വരുന്നത്. സ്പാം അക്കൌണ്ടുകളുമായി ബന്ധപ്പെട്ട ഡാറ്റ കൈമാറണമെന്ന തന്റെ അപേക്ഷ ട്വിറ്റർ പരിഗണിച്ചില്ലെന്നും വിവരങ്ങൾ കൈമാറിയില്ലെങ്കിൽ കരാർ ഏകപക്ഷീയമായി റദ്ദ് ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നും മസ്ക് കത്തിൽ പറയുന്നു.

ഇലോൺ

ജൂൺ 6നാണ് ഇലോൺ മസ്ക് ട്വിറ്ററിന്റെ നിയമ, പോളിസി വിഭാഗം മേധാവിക്ക് കത്തയച്ചത്. ഇതാദ്യമായല്ല സ്പാം അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഇലോൺ മസ്ക് വിമർശനം ഉന്നയിക്കുന്നത്. സ്പാം അക്കൌണ്ടുകളുടെ കണക്ക് സംബന്ധിച്ചുള്ള തെളിവുകൾ ട്വിറ്റർ കാണിക്കുന്നില്ലെന്നും അതിനാൽ 44 ബില്യൺ ഡോളറിന്റെ ഡീൽ താൽക്കാലികമായി ഹോൾഡ് ചെയ്യുകയാണെന്നും മെയ് മാസം 13ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു.

താൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെതാൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ

മസ്ക്

ട്വിറ്ററിലെ ആകെ സ്പാം / ബോട്ട് അക്കൌണ്ടുകൾ മൊത്തം യൂസർ ബേസിന്റെ 5 ശതമാനത്തിൽ താഴെയാണെന്നാണ് ട്വിറ്ററിന്റെ നിലപാട്. എന്നാൽ ട്വിറ്റർ യൂസർ ബേസിന്റെ 20 ശതമാനം എങ്കിലും സ്പാം അക്കൌണ്ടുകൾ വരുമെന്നാണ് മസ്ക് പറയുന്നത്. സ്പാം അക്കൌണ്ടുകൾ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നതിന് തെളിവ് നൽകാതെ ഡീലുമായി മുന്നോട്ടില്ലെന്നും ഇലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു.

സ്പാം

പിന്നാലെ സ്പാം അക്കൌണ്ടുകളുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഏജൻസിയുടെ പഠനം ആവശ്യമാണെന്നും ഇതിന് ട്വിറ്റർ തയ്യാറാകണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു. സ്പാം അക്കൌണ്ടുകളുടെ യഥാർഥ കണക്ക് കണ്ട് പിടിക്കാൻ ട്വിറ്ററിന്റെ അയഞ്ഞ പരിശോധനാ രീതികൾ പര്യാപ്തമാണെന്ന് കരുതുന്നില്ല. ഇതിന് സ്വതന്ത്ര ഏജൻസിയുടെ പരിശോധന ആവശ്യമാണെന്നും ഇതിനുള്ള ഡാറ്റ ട്വിറ്റർ കൈമാറണമെന്നുമാണ് മസ്കിന്റെ നിലപാട്.

എൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാംഎൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാം

കമ്പനി

കമ്പനി ഏറ്റെടുക്കുന്നതിൽ ട്വിറ്ററിന്റെ യൂസർ ബേസിനെക്കുറിച്ചുള്ള കൃത്യമായ ധാരണ അനിവാര്യമാണെന്നും മസ്ക് പറയുന്നു. മസ്ക് പലപ്പോഴായി വിമർശനം ഉന്നയിച്ചെങ്കിലും ട്വിറ്റർ പഴയ നിലപാടിൽ ഉറച്ച് നിന്നതല്ലാതെ മറ്റ് പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. ഇപ്പോൾ ഇലോൺ മസ്കിന്റെ കത്തിനെക്കുറിച്ച് പ്രതികരിക്കാനും ട്വിറ്റർ തയ്യാറായിട്ടില്ല. അതേ സമയം ട്വിറ്റർ ഓഹരികളിൽ 5.5 ശതമാനത്തിന്റെ ഇടിവും തിങ്കളാഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.

എച്ച്എസ്ആർ ആക്ട്

പ്ലാറ്റ്‌ഫോമിന്റെ ഏറ്റെടുക്കലിനായി എച്ച്എസ്ആർ ആക്ട് പ്രകാരമുള്ള കാത്തിരിപ്പ് കാലാവധി അവസാനിച്ചതായി ട്വിറ്റർ അറിയിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ടെസ്‌ല സിഇഒ ഇത്തരമൊരു കത്ത് നൽകിയത് എന്നതും ശ്രദ്ധേയമാണ്. ഇടപാടിന്റെ പൂർത്തീകരണം ഇപ്പോൾ ട്വിറ്റർ സ്റ്റോക്ക് ഹോൾഡർമാരുടെ അംഗീകാരവും ബാധകമായ റെഗുലേറ്ററി അംഗീകാരങ്ങളും ഉൾപ്പെടെ, ശേഷിക്കുന്ന പതിവ് ക്ലോസിങ് വ്യവസ്ഥകൾക്ക് വിധേയമാണെന്നും ട്വിറ്റർ ജൂൺ 3ന് വ്യക്തമാക്കിയിരുന്നു.

വമ്പന്മാരെ വിറപ്പിച്ച് ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ, വില കേട്ടാൽ അതിശയിക്കുംവമ്പന്മാരെ വിറപ്പിച്ച് ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ, വില കേട്ടാൽ അതിശയിക്കും

ഹാർട്ട് സ്കോട്ട് റോഡിനോ ആന്റിട്രസ്റ്റ് ഇംപ്രൂവ്മെന്റ്സ് ആക്ട്

എച്ച്എസ്ആർ ആക്ട് അല്ലെങ്കിൽ ഹാർട്ട് സ്കോട്ട് റോഡിനോ ആന്റിട്രസ്റ്റ് ഇംപ്രൂവ്മെന്റ്സ് ആക്ട് പ്രകാരം ഇത് പോലെയുള്ള വലിയ സാമ്പത്തിക ഇടപാടുകൾ, ഇരു കക്ഷികളും ഫെഡറൽ ട്രേഡ് കമ്മീഷനും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് ഡിവിഷനും മുമ്പാകെ അവലോകനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. വലിയ കമ്പനികൾ നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ അമേരിക്കയിലെ നിർണായകമായ നിയമങ്ങളിൽ ഒന്നാണ്.

ട്വിറ്റർ നിക്ഷേപകർ

അതിനിടെ ഇലോൺ മസ്കിനെതിരെ ട്വിറ്റർ നിക്ഷേപകർ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഓഹരി വില താഴാൻ ഇലോൺ മസ്ക് മനപൂർവം സ്വാധീനം ചെലുത്തിയെന്ന് കാട്ടിയാണ് പരാതി ട്വിറ്ററിലെ ഓഹരി വെളിപ്പെടുത്തുന്നത് വൈകിപ്പിച്ച് അമിത നേട്ടമുണ്ടാക്കിയെന്നും ആരോപണം ഉണ്ട്. ട്വിറ്റർ വാങ്ങാൻ 33.5 ബില്യൺ ഡോളർ ഇക്വിറ്റി ഫിനാൻസിങ് വഴിയും 13 ബില്യൺ ഡോളർ വായ്പയിലൂടെയും മസ്ക് സജ്ജമാക്കിയിട്ടുണ്ട്.

തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Best Mobiles in India

English summary
billionaire Elon Musk has said he will not take over Twitter if it does not share information related to its spam accounts. Musk wrote a letter to Twitter on Monday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X