പണി തുടങ്ങി മക്കളേ! ആപ്പിൾ ഉപകരണങ്ങൾ നിരോധിക്കുമെന്ന് എലോൺ മസ്ക്
ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് വലിയ പ്രഖ്യാപനം ആയിരുന്നു ആപ്പിൾ നടത്തിയത്. ഡബ്ള്യുഡബ്ള്യുഡിസി 2024ൽ (WWDC 2024), കുപെർട്ടിനോ അടിസ്ഥാനമാക്കി ഉള്ള ടെക് ഭീമൻ ആപ്പിൾ, ഔദ്യോഗികമായി എഐ പൂളിലേക്ക് ഇറങ്ങുന്നു എന്ന് സ്ഥിതികരിച്ച് അതിനെ ആപ്പിൾ ഇൻ്റലിജൻസ് എന്ന് പേരിട്ട് വിളിച്ചു. ഡബ്യുഡബ്യുഡിസി 2024ൽ, ഐഫോണുകളിലും മാക്കുകളിലും എഐ കൊണ്ടുവരുന്നതായി ആപ്പിൾ പ്രഖ്യാപിച്ചു. ഓപ്പൺ എഐയുടെ Chat GPT മോഡലുമായി ഉള്ള സംയോജനം ഉൾപ്പെടെ, എഐ പവർഡ് അപ്‌ഡേറ്റുകൾ ആപ്പിൾ പ്രഖ്യാപിച്ചു. ആപ്പിൾ എക്സിക്യൂട്ടീവ് ക്രെയ്ഗ് ഫെഡറിഗി അതിനെ "ആപ്പിൾ ഇൻ്റലിജൻസ്, ബാക്കിയുള്ളവർക്ക് എഐ" എന്ന് ഒറ്റ വരിയിൽ പറഞ്ഞു.
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഒരു പോസ്റ്റിൽ കുറിച്ചത്, ''ഈ വർഷാവസാനം അവരുടെ ഉപകരണങ്ങളിലേക്ക് Chat GPT സമന്വയിപ്പിക്കുന്നതിന് ആപ്പിളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്" എന്നാണ്. ഈ വർഷം അവസാനം iOS, iPadOS, macOS പ്ലാറ്റ്‌ഫോമുകളിൽ Chat GPT ലഭ്യമാകും. ഒരു അക്കൗണ്ടും സൃഷ്ടിക്കാതെ തന്നെ Chat GPTയിലേക്ക് ഉപയോക്താക്കളെ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു.

എന്നിരുന്നാലും, ഓപ്പൺ എഐയെ ആപ്പിൾ ഒഎസ് തലത്തിൽ സംയോജിപ്പിച്ചാൽ, ആപ്പിൾ ഉപകരണങ്ങൾ നിരോധിക്കുമെന്ന് എലോൺ മസ്‌ക് മുന്നറിയിപ്പ് നൽകി. ടെസ്‌ലയുടെ സിഇഒ ഒരു എക്‌സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ എഴുതിയത്, "ഓപ്പൺ എഐയെ ആപ്പിൾ ഒഎസ് തലത്തിൽ സംയോജിപ്പിച്ചാൽ, ആപ്പിൾ ഉപകരണങ്ങൾ എൻ്റെ കമ്പനികളിൽ നിരോധിക്കപ്പെടും. അത് അസ്വീകാര്യമായ സുരക്ഷാ ലംഘനമാണ്." ഇതിനർത്ഥം അദ്ദേഹത്തിൻ്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ ഓഫീസ് പരിസരത്ത് iPhone, iPad, Mac എന്നിവ ഉപയോഗിക്കാനാകില്ല എന്നാണ്.
സന്ദർശകരുടെ പക്കൽ ആപ്പിൾ ഉപകരണങ്ങൾ ഉണ്ടോ എന്ന പരിശോധിക്കേണ്ടതുണ്ട്. ഉണ്ടെങ്കിൽ, ഡിവൈസ് ഫാരഡെ കൂട്ടിൽ സൂക്ഷിക്കും. ഓഫീസിൽ പ്രവേശിക്കുന്നതിന് മുമ്പ് ജോലിക്കാർ ആയാലും സന്ദർശകർ ആയാലും അവരുടെ ആപ്പിൾ ഉപകരണങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു. മസ്‌കിൻ്റെ അഭിപ്രായത്തിൽ ഇത് അസ്വീകാര്യമായ സുരക്ഷാ ലംഘനമാണ്.
മസ്‌കിൻ്റെ മറ്റൊരു കുറിപ്പ് ഇങ്ങനെ പറയുന്നു: "ആപ്പിളിന് സ്വന്തമായി എഐ നിർമ്മിക്കാൻ വേണ്ടത്ര ബുദ്ധിയില്ല എന്നത് തികച്ചും അസംബന്ധമാണ്. എന്നിട്ടും ഓപ്പൺഎഐ നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമെന്ന് ഉറപ്പാക്കാൻ പ്രാപ്തമാണ് എന്നാണ് പറയുന്നത്. ഓപ്പൺഎഐക്ക് നിങ്ങളുടെ ഡാറ്റ കൈമാറിയാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആപ്പിളിന് ഒരു സൂചനയും ഇല്ല."
ഓപ്പൺ എഐയുമായി സഹകരിക്കുന്നുവെന്ന ആപ്പിളിൻ്റെ പ്രഖ്യാപനത്തെ തുടർന്നാണ് എലോൺ മസ്ക് എന്ന കോടീശ്വരൻ ഈ പ്രസ്താവന നടത്തിയത്. വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ (WWDC) ആപ്പിൾ "ആപ്പിൾ ഇൻ്റലിജൻസ്" നിരവധി ഓൺ-ഡിവൈസ് ജനറേറ്റീവ്-എഐ കഴിവുകളോടെ പ്രഖ്യാപിച്ചു. കൂടാതെ ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയിൽ ഉയർന്ന ചാറ്റ്ബോട്ട് അനുഭവം നൽകുന്നതിന് സിരിയിൽ GPT4o സംയോജിപ്പിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.
ആപ്പിൾ ഉപകരണങ്ങളിൽ Chat GPTയുടെ ആഴത്തിലുള്ള OS ലെവൽ സംയോജനത്തിൽ മസ്‌ക് സന്തുഷ്ടനല്ലെങ്കിലും, GPT4o-പവേർഡ് സിരിയും iOS 18, iPadOS 18, macOS Sequoia എന്നിവയിലെ മറ്റ് ഫസ്റ്റ്-പാർട്ടി ആപ്പുകളും നിങ്ങളുടെ ചോദ്യങ്ങൾ പങ്കിടാൻ ഓരോ തവണയും അനുമതി ചോദിക്കുമെന്ന് ആപ്പിൾ പറയുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








