Elon Musk | കാപ്പിക്കപ്പും കഞ്ഞിപ്പാത്രവും ലേലത്തിന്; Twitter ലോഗോ വരെ തൂക്കി വിൽക്കാനൊരുങ്ങി ഇലോൺ മസ്ക്

|

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ഏറ്റവും വിചിത്രമായ സ്വഭാവത്തിന് ഉടമയുമാണ് ഇലോൺ മസ്ക്. പുള്ളി ചിലപ്പോൾ നമ്മുടെ ഷൈൻ ടോം ചാക്കോയെ പോലെയാണ്. എന്താണ് ചെയ്യുന്നതെന്നോ എന്തിനാണ് ചെയ്യുന്നതെന്നോ ആർക്കും ഒരു പിടിയും കിട്ടില്ല. അത് പോലെയാണ് ട്വിറ്റർ ഏറ്റെടുക്കലിന് ശേഷമുള്ള മസ്കിന്റെ പരിപാടികളും. സിഇഒ തൊട്ട് മൂവായിരത്തോളം ജീവനക്കാരെ ഒരൊറ്റ മെയിലിൽ പറഞ്ഞ് വിട്ടത് മുതൽ തുടരുന്നു മസ്കിന്റെ അപ്രവചനീയമായ നീക്കങ്ങൾ. ആദ്യമായി Twitter ഓഫീസിലേക്ക് ഒരു സിങ്കും കൈയ്യിൽ പിടിച്ചുകൊണ്ടാണ് Elon Musk കടന്ന് വന്നതെന്നും ഓർക്കണം...

 

വാർത്ത

ഇപ്പോഴിതാ നേരത്തെ പറഞ്ഞത് പോലെയുള്ള ഒരു വിചിത്ര ഇടപെടലിന്റെ വാർത്തകളാണ് ട്വിറ്റർ ആസ്ഥാനത്ത് നിന്നും പുറത്ത് വരുന്നത്. സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്ത് കൂടുതൽ ഉള്ള ഉപകരണങ്ങളും വസ്തുക്കളും സ്മരണികകളുമെല്ലാം വിറ്റഴിക്കാൻ ഒരുങ്ങുകയാണ് ഇലോൺ മസ്ക്. ജനുവരി 17ന് നടക്കുന്ന ലേലത്തിലൂടെയാകും ഇവയെല്ലാം വിറ്റഴിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

ലേലം

ലേലം നടക്കുന്നതിലും രസകരമാണ് ലേലത്തിന് വച്ചിരിക്കുന്ന വസ്തുക്കൾ. ട്വിറ്ററിന്റെ ലോഗോയായ ട്വിറ്റർ ബേർഡിന്റെ വലിയൊരു പ്രതിമ, പ്രൊജക്ടർ, ഐമാക് സ്ക്രീനുകൾ, എസ്പ്രസോ മെഷീനുകൾ, കസേരകൾ, അടുക്കള പാത്രങ്ങളും ഉപകരണങ്ങളും എന്നിവയൊക്കെയാണ് ട്വിറ്റർ ആസ്ഥാനത്ത് നിന്നും വിറ്റൊഴിവാക്കുന്നത്. 25 ഡോളർ മുതൽ 50 ഡോളർ വരെ അടിസ്ഥാന വില നിശ്ചയിച്ചാണ് ഇവയൊക്കെ ലേലത്തിന് വയ്ക്കുന്നത്.

Redmi | ആദായ വിൽപ്പന..; റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺRedmi | ആദായ വിൽപ്പന..; റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ

ട്വിറ്റർ
 

കഞ്ഞിപ്പാത്രം മുതൽ ട്വിറ്ററിന്റെ ലോഗോ സ്റ്റാച്ച്യൂ വരെ അടിപടലം തൂക്കി വിൽക്കുകയാണ് മസ്ക്. ചെലവ് കുറയ്ക്കാൻ വേണ്ടിയാണ് ഈ നടപടികളെന്നാണ് മസ്കും കമ്പനിയും പറയുന്നത്. പക്ഷെ അടുക്കള പാത്രവും കസേരയുമൊക്കെ വിറ്റ് കിട്ടുന്ന കാശ് കൊണ്ട് പ്രതിദിനം കോടികൾ ചിലവ് വരുന്ന സ്ഥാപനത്തിന് എന്താകാൻ എന്നാണ് മറ്റുള്ളവർ ചോദിക്കുന്നത്. പിന്നെ കാര്യമെന്തൊക്കെ പറഞ്ഞാലും ആള് ഇലോൺ മസ്കായത് കൊണ്ട് ഒന്നും തീർത്ത് പറയാൻ കഴിയില്ല.

ജീവനക്കാർ

നേരത്തെ സ്ഥാപനത്തിന്റെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ട്വിറ്റർ ആസ്ഥാനത്തെ ഉപകരണങ്ങൾ മസ്ക് തൂക്കി വിൽക്കുന്നത്. നേരത്തെ പിരിച്ചുവിട്ട ജീവനക്കാർ ഇലോൺ മസ്കിനെതിരെ കേസ് നൽകിയിരുന്നു. അമേരിക്കയിലെ തൊഴിൽ നിയമങ്ങളും തൊഴിൽ അവകാശങ്ങളും കമ്പനി ലംഘിച്ചുവെന്നാണ് ജീവനക്കാർ ഉയർത്തുന്ന ആരോപണം.

WhatsApp Avatars | അവതാറുകളാകാൻ താത്പര്യമുണ്ടോ..? വാട്സ്ആപ്പിന്റെ ഈ അടിപൊളി ഫീച്ചർ ഉപയോഗിക്കാംWhatsApp Avatars | അവതാറുകളാകാൻ താത്പര്യമുണ്ടോ..? വാട്സ്ആപ്പിന്റെ ഈ അടിപൊളി ഫീച്ചർ ഉപയോഗിക്കാം

ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ

ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ

ട്വിറ്ററിലെ ബ്ലൂ വെരിഫിക്കേഷൻ മാർക്ക് വീണ്ടും എത്തുകയാണ്. നേരത്തെ സെലിബ്രിറ്റികൾക്കും ജേർണലിസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും മാത്രമാണ് വെരിഫിക്കേഷൻ മാർക്ക് ലഭിച്ചിരുന്നത്. ഇതിന് പ്രത്യേകിച്ച് പണച്ചിലവും ഉണ്ടായിരുന്നില്ല. എന്നാൽ ഇനി മുതൽ അത് മാത്രം പോര, നേരത്തെ വെരിഫിക്കേഷൻ ലഭിച്ചവർ 8 ഡോളർ ( ഏകദേശം 660 രൂപ ) നൽകി ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരും. വെബ് പ്ലാറ്റ്ഫോമിനാണ് ഈ നിരക്ക്. ഐഫോൺ യൂസേഴ്സിന് 11 ഡോളറും ( 900 രൂപ ) ട്വിറ്റർ ബ്ലൂ ടിക്കിനായി ചിലവ് വരും.

ട്വിറ്റർ ബ്ലൂ

ആപ്പിൾ പ്ലാറ്റ്ഫോമുകളിൽ ട്വിറ്റർ വെരിഫിക്കേഷൻ നിരത്ത് ഉയർത്തിയതിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി ഇലോൺ മസ്കിനുണ്ട്. ആപ്പ് ഡെവലപ്പേഴ്സിൽ നിന്ന് ആപ്പിൾ ആപ്പ് സ്റ്റോർ 30 ശതമാനം ഫീസ് ഈടാക്കുന്നുണ്ട്. ഇൻ ആപ്പ് പർച്ചേസുകൾ പോലെയുള്ള കാര്യങ്ങളിലും ഈ കമ്മിഷൻ കമ്പനി ഇടാക്കും. ഇതിൽ നിന്നുണ്ടാവുന്ന നഷ്ടത്തിന് പരിഹാരമെന്ന നിലയിൽ കൂടിയാണ് ഈ നടപടി.

ആൻഡ്രോയിഡ്

ബ്ലൂടിക്ക് വെരിഫിക്കേഷന് ആൻഡ്രോയിഡ് ഡിവൈസുകളിൽ എന്ത് ചിലവ് വരുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല., വെബ് യൂസേഴ്സിനും ഐഫോണുകൾക്കുമായാണ് ആദ്യ ഘട്ടത്തിൽ ട്വിറ്റർ വെരിഫിക്കേഷൻ സജ്ജമാക്കുന്നത്. ആപ്പ് സ്റ്റോർ ഫീസ് വഴിയുണ്ടാകുന്ന നഷ്ടം നികത്താൻ ആൻഡ്രോയിഡ് വേർഷനും നിരക്ക് കൂട്ടാൻ തന്നെയാണ് സാധ്യത.

മൊബൈൽ നമ്പർ വെരിഫിക്കേഷൻ

ബ്ലൂ ബാഡ്ജ് വേണം എന്നുള്ളവർ മൊബൈൽ നമ്പർ വെരിഫൈ ചെയ്യേണ്ടതുണ്ട്. പരസ്യങ്ങൾ കുറഞ്ഞ ഫീഡ്, പ്രൊഫൈലുകളിലും പോസ്റ്റുകളിലും കൂടുതൽ വിസിബിളിറ്റി, ദൈർഘ്യം കൂടിയ വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള അവസരം എന്നിവയ്ക്കെല്ലാം ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടതുണ്ട്. അതുപോലെ തന്നെ വെരിഫൈഡ് യൂസേഴ്സ് പ്രൊഫൈൽ നെയിം മാറ്റുന്നതിനും നിയന്ത്രണങ്ങൾ വരുന്നുണ്ട്.

Best Mobiles in India

English summary
Elon Musk is the world's biggest billionaire and the owner of the strangest personality. No one has a clue what Musk is doing or why he does it sometimes. Musk's actions after the Twitter acquisition are similar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X