കിട്ടിയോ... ഇല്ല ചോദിച്ച് വാങ്ങി; മസ്ക് അണ്ണന്റെ "സേവനം" മതിയെന്ന് ട്വിറ്റർ യൂസേഴ്സ് | Elon Musk

|

ഏത് സാഹചര്യത്തിലാണ് താൻ Twitter തലപ്പത്ത് തുടരണോ എന്ന കാര്യത്തിൽ ഇലോൺ മസ്ക് വോട്ടെടുപ്പ് നടത്തിയത് എന്നറിയില്ല. എന്തായാലും അത് മസ്കിന്റെ നെറുകയിൽ തന്നെ തിരിച്ച് കൊത്തിയിരിക്കുകയാണ്. ട്വിറ്ററിലെ പോൾ ഫീച്ചർ ഉപയോഗിച്ച് നടത്തിയ വോട്ടെടുപ്പിൽ Elon Musk ട്വിറ്ററിന്റെ മേധാവി സ്ഥാനം ഒഴിയണമെന്നാണ് ഭൂരിപക്ഷം യൂസേഴ്സും ആവശ്യപ്പെടുന്നത്. തട്ടീം മുട്ടീം മുന്നോട്ട് പോയിക്കൊണ്ടിരുന്ന മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിനെ ഏതാണ്ട് ആകെ മൊത്തം അടിനാശവും വെള്ളപ്പൊക്കവും എന്ന അവസ്ഥയിൽ കൊണ്ട് വച്ചിട്ടാണ് ഇലോൺ മസ്ക് ഇങ്ങനെയൊരു വോട്ടെടുപ്പിന് മുതിർന്നത്.

 

ഇലോൺ മസ്ക്

അമിത ആത്മവിശ്വാസമാണോ അതോ വേറെന്തെങ്കിലും തരികിടയാണോ എന്ന് ഈ നിമിഷവും വ്യക്തമല്ല. കാരണം എന്ത് തന്നെയായാലും അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു, ഒരു പ്രാങ്ക് നടത്തിയതാണ്, തനിക്കെതിരെ വോട്ട് ചെയ്തതെല്ലാം ഫേക്ക് / സ്പാം അക്കൌണ്ടുകളാണ് എന്നൊക്കെയുള്ള ന്യായീകരണങ്ങളുമായി ഇലോൺ മസ്ക് വരുമോയെന്നും കാത്തിരുന്ന് കാണാം.

പോൾ

ഡിസംബർ 19ന് രാവിലെ 4.50 നാണ് ( യുഎസ് സമയം ) ഇലോൺ മസ്ക് ഈ പോൾ ട്വിറ്ററിൽ ഇട്ടത്. 17,502,391 ( 1.7 കോടി ) ആളുകൾ പോളിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 57.5 ശതമാനം യൂസേഴ്സ് മസ്ക് ട്വിറ്ററിന്റെ മേധാവി സ്ഥാനം ഒഴിയണമെന്നും 42.5 ശതമാനം പേർ മസ്ക് തുടരണമെന്നും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഭൂരിപക്ഷം ട്വിറ്റർ യൂസേഴ്സും ഇലോൺ മസ്കിനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്ന് സാരം.

എന്ത് പ്രഹസനമാണ് സജി... പൊതുജനാഭിപ്രായം മാനിച്ച് Twitter പടിയിറങ്ങുമോ Elon Muskഎന്ത് പ്രഹസനമാണ് സജി... പൊതുജനാഭിപ്രായം മാനിച്ച് Twitter പടിയിറങ്ങുമോ Elon Musk

ട്വിറ്റർ
 

ഇനി അറിയേണ്ടതും ലോകം കാത്തിരിക്കുന്നതും മസ്കിന്റെ പ്രതികരണത്തിന് വേണ്ടിയാണ്. നിലവിൽ ട്വിറ്ററിലെ ഏക ബോർഡ് മെമ്പറാണ് ഇലോൺ മസ്ക്. മസ്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ട്വിറ്റർ പ്രവർത്തിക്കുന്നത്. ഒക്ടോബറിൽ ബാത്ത്റൂം സിങ്കും പൊക്കിപ്പിടിച്ച് ട്വിറ്ററിന്റെ ഹെഡ് ഓഫീസിൽ എത്തി മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്കിന്റെ പ്രകടനങ്ങൾ ലോകം മുഴുവൻ കണ്ടതാണ്.

സിഇഒ

ഇന്ത്യൻ വംശജനായ Twitter സിഇഒ തുടങ്ങി ഏതാണ്ടെല്ലാ ഉന്നതരെയും കമ്പനിയിൽ നിന്ന് പുറത്താക്കി. പിന്നാലെ മൂവായിരത്തോളം ജീവനക്കാരെയും ട്വിറ്ററിൽ നിന്നും പിരിച്ചുവിട്ടു. ജോലി സമയം മനുഷ്യത്വ രഹിതം എന്ന് പറയേണ്ട വിധത്തിൽ വർധിപ്പിച്ചു, ട്വിറ്ററിലെ ബ്ലൂ ടിക്കിന് സബ്സ്ക്രിപ്ഷൻ ചാർജ് ഏർപ്പെടുത്തിയും എതിർ പ്ലാറ്റ്ഫോമുകളുടെ അക്കൌണ്ടുകൾ പൂട്ടിച്ചും ആകെ മൊത്തത്തിൽ അലമ്പാക്കി എന്ന് തന്നെ പറയാം.

സ്പേസ് എക്സും ടെസ്ലയും

സ്പേസ് എക്സും ടെസ്ലയും ഒക്കെയായി വിജയത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴാണ് ട്വിറ്ററിൽ മസ്കിന് കൈപൊള്ളിയത്. മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഏറ്റെടുത്തിന് പിന്നാലെ ടെസ്ലയുടെ ഓഹരി മൂല്യം ( 50 ശതമാനത്തിന്റെ ഇടിവ് ) ഇടിഞ്ഞിരുന്നു. ഇതിലും വിമർശനങ്ങൾ കുമിഞ്ഞ് കൂടിയിരിക്കുമ്പോഴാണ് ഇത്തരമൊരു വോട്ടെടുപ്പുമായി മസ്ക് രംഗത്ത് വന്നത്. ടെസ്ലയുടെ മൂല്യം ഇടിഞ്ഞത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി മസ്കിന് നഷ്ടമാകാനും കാരണമായിരുന്നു.

സെലിബ്രറ്റി

ട്വിറ്ററിന്റെ പോൾ ഫീച്ചർ ഏറ്റവും അധികം ഉപയോഗിക്കുന്ന സെലിബ്രറ്റിയാണ് ഇലോൺ മസ്ക്. താത്പര്യമുള്ള വിഷയങ്ങളിൽ പൊതുജനാഭിപ്രായം രൂപീകരിക്കാൻ മസ്ക് പതിവായി വോട്ടെടുപ്പ് നടത്താറുണ്ട്. ആരാധകവൃന്ദം എല്ലാ വോട്ടെടുപ്പുകളും മസ്കിന് അനുലകൂലമാക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി ആ പതിവ് തെറ്റി. യൂസേഴ്സിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പബ്ലിക്ക് ആയി മസ്ക് പറഞ്ഞത്. ട്വിറ്റർ യൂസേഴ്സിന്റെ ഈ തീരുമാനം മസ്ക് അംഗീകരിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

ബജറ്റ് വിപണിയിൽ രണ്ടും കൽപ്പിച്ച് Samsung; ഈ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചുബജറ്റ് വിപണിയിൽ രണ്ടും കൽപ്പിച്ച് Samsung; ഈ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു

ആരായിരിക്കും അടുത്ത ട്വിറ്റർ മേധാവി

ആരായിരിക്കും അടുത്ത ട്വിറ്റർ മേധാവി

പകരക്കാരനെ കണ്ടെത്തുന്നത് വരെ ട്വിറ്ററിന്റെ താത്കാലിക സിഇഒ ആയി പ്രവർത്തിക്കുമെന്നാണ് മസ്ക് നേരത്തെ പറഞ്ഞിരുന്നത്. തന്റെ പിൻഗാമി എന്ന നിലയിൽ ആരും ഇപ്പോൾ മനസിലില്ലെന്നാണ് ഇലോൺ മസ്ക് അവസാനം പറഞ്ഞത്. ട്വിറ്ററിനെ അടച്ച് പൂട്ടലിൽ നിന്നും രക്ഷിക്കാൻ കഴിവുള്ളവർ ആ സ്ഥാനത്തേക്ക് വരാൻ തയ്യാറാകുന്നില്ലെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. മസ്ക് രാജി വയ്ക്കുമോ എന്ന ചോദ്യത്തിനെക്കാളും ആരായിരിക്കും അടുത്ത ട്വിറ്റർ മേധാവിയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

Best Mobiles in India

English summary
It is unclear under what circumstances Elon Musk took the poll on whether he should continue to lead Twitter. Anyway, in the poll conducted using Twitter's poll feature, the majority of users want Musk to step down as the head of Twitter.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X